x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്ഇ​ബി ഓ​ഫി​സി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി വ​ധ​ഭീ​ഷ​ണി

വെബ് ഡെസ്ക്
Published: September 11, 2026 03:34 AM IST | Updated: September 11, 2026 03:34 AM IST

പ്രതീകാത്മക ചിത്രം

കെ​എ​സ്ഇ​ബി ഓ​ഫി​സി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി
വ​ധ​ഭീ​ഷ​ണി; ഏ​ഴു പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു
തൃ​പ്പൂ​ണി​ത്തു​റ: തു​ട​ർ​ച്ച​യാ​യ വൈ​ദ്യു​തി മു​ട​ക്ക​ത്തി​ൽ പ്ര​കോ​പി​ത​രാ​യി എ​രൂ​ർ കെ​എ​സ്ഇ​ബി സെ​ക്ഷ​ൻ ഓ​ഫി​സി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി വ​ധ​ഭീ​ഷ​ണി ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ഏ​ഴ് പേ​ർ​ക്കെ​തി​രെ പൊ​ലി​സ് കേ​സെ​ടു​ത്തു. ബു​ധ​നാ​ഴ്‌​ച രാ​ത്രി 11.45ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.
എ​രൂ​ർ ഭാ​ഗ​ത്ത് പ​ല ത​വ​ണ​ക​ളാ​യി വൈ​ദ്യു​തി മു​ട​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് വൈ​ദ്യു​തി ഓ​ഫി​സി​ലേ​ക്കെ​ത്തി​യ സം​ഘം ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഓ​വ​ർ​സി​യ​ർ കെ.​എ. അ​ഭി​ലാ​ഷി​നെ ത​ട​ഞ്ഞു​വ​ച്ച് വ​ധ​ഭീ​ഷ​ണി മു​ഴ​ക്കു​ക​യും കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത​താ​യി പ​റ​യു​ന്നു.
സം​ഭ​വം ന​ട​ക്കു​മ്പോ​ൾ ലൈ​ൻ​മാ​ൻ​മാ​ർ പു​റ​ത്താ​യി​രു​ന്ന​തി​നാ​ൽ ഓ​ഫി​സി​ൽ ഓ​വ​ർ​സി​യ​ർ മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. തു​ട​ർ​ന്ന് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​റെ സ്ഥ​ല​ത്തേ​ക്ക് വി​ളി​പ്പി​ച്ചു സം​സാ​രി​ച്ചെ​ങ്കി​ലും തു​ട​ർ​ന്നും സം​ഘ​ത്തി​ന്‍റെ ഇ​ട​പെ​ട​ൽ മോ​ശ​മാ​യി. ഇ​തോ​ടെ ഉ​ദ്യോ​ഗ​സ്ഥ​ർ ഹി​ൽ​പാ​ല​സ് പൊ​ലി​സി​ൽ അ​റി​യി​ക്കു​ക​യും പോ​ലീ​സ് ‌സ്ഥ​ല​ത്തെ​ത്തി സം​ഘ​ത്തെ ഓ​ഫി​സി​ൽ നി​ന്ന് പു​റ​ത്താ​ക്കു​ക​യു​മാ​യി​രു​ന്നു.
ഓ​വ​ർ​സി​യ​ർ കെ.​എ.​അ​ഭി​ലാ​ഷി​ന്‍റെ പ​രാ​തി​യി​ലാ​ണ് പൊ​ലി​സ് കേ​സെ​ടു​ത്ത​ത്.

Tags : KSEB offic NattuVishasham DistrictNews

Recent News

Corehub Up