മന്നം സ്കൂളില്‍ നടന്ന നേത്രപരിശോധന ക്യാമ്പ്.
വിളക്കുടി: മന്നം മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എന്‍എസ്എസിന്റെയും റെയ്ഞ്ചര്‍ യൂണിറ്റിന്റേയും ആഭിമുഖ്യത്തില്‍ പത്തനാപുരം പ്രിസൈസ് കണ്ണാശുപത്രിയുമായി ചേര്‍ന്ന് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
പത്തനാപുരം എന്‍എസ്എസ് താലൂക്ക് യൂണിയന് കമ്മിറ്റി അംഗവും പിടിഎ പ്രസിഡന്റുമായ ചന്ദ്രശേഖരന് പിളള ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജായ എസ്. ജയലക്ഷ്മിയും ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളും വിളക്കുടി പ്രദേശവാസികളും നേത്ര പരിശോധന ക്യാമ്പില്‍ പങ്കെടുത്തു.
Tags : eye camp NattuVishasham DistrictNews