x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടു​പോ​ത്തു​ക​ള്‍ വീ​ണ്ടും ജ​ന​വാ​സ മേ​ഖ​ല​യി​ല്‍

വെബ് ഡെസ്ക്
Published: September 11, 2026 12:01 AM IST | Updated: September 11, 2026 12:01 AM IST

ഡീ​സ​ന്‍റ്മു​ക്കി​ന് സ​മീ​പം ഇ​റ​ങ്ങി​യ കാ​ട്ടു​പോ​ത്ത്.

കു​ള​ത്തൂ​പ്പു​ഴ: കാ​ട്ടു​പോ​ത്തു​ക​ള്‍ ഉ​ള്‍​പ്പെടെ ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ ത​മ്പ​ടി​ച്ച വ​ന്യ​മൃ​ഗ​ങ്ങ​ളെ തി​രി​കെ കാ​ട്ടി​ലേ​ക്ക് തു​ര​ത്തു​ന്ന​തി​നാ​യി വ​നം വ​കു​പ്പ് കു​ള​ത്തു​പ്പു​ഴ​യി​ല്‍ ന​ട​പ്പി​ലാ​ക്കി​യ മി​ഷ​ന്‍ ഡ്രൈ​വ് പാ​ളി. ഒ​രി​ട​ത്ത്‌​ നി​ന്നു തു​ര​ത്തി​യ കാ​ട്ടു​പോ​ത്തു​ക​ള്‍ അ​ര​കി​ലോ​മീ​റ്റ​ര്‍ മാ​ത്രം ദൂ​ര​ത്തി​ല്‍ അ​മ്പ​ല​ക്ക​ട​വി​ല്‍ ജ​ന​വാ​സ മേ​ഖ​ല​യി​ലെ​ത്തി.

സ​ന്ധ്യ മ​യ​ങ്ങി​യാ​ല്‍ കു​ള​ത്തൂ​പ്പു​ഴ ശ്രീ​ധ​ര്‍​മ്മ ശാ​സ്താ​ക്ഷേ​ത്ര പ​രി​സ​ര​ത്തും 50 ഏ​ക്ക​ര്‍ ഡീ​സ​ന്‍റ്മു​ക്ക് പാ​ത​യോ​ര​ത്തും കാ​ട്ടു​പോ​ത്തു​ക​ള്‍ കൂ​ട്ട​മാ​യും ഒ​റ്റ​യ്ക്കും ഇ​പ്പോ​ള്‍ എ​ത്തു​ക​യാ​ണ്. ഇ​തോ​ടെ വ​ലി​യ ഭീ​തി​യി​ലാ​ണ് നാ​ട്ടു​കാ​ര്‍.
കു​ള​ത്തൂ​പ്പു​ഴ അ​യ്യ​ന്‍​പി​ള്ള​വ​ള​വ് സ്വ​ദേ​ശി വ​യോ​ധി​ക​ന്‍ കാ​ട്ടു​പോ​ത്ത് ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്നു വ​ലി​യ ജ​ന​രോ​ക്ഷം ഉ​യ​ര്‍​ന്ന​തോ​ടെ​യാ​ണ് വ​നംവ​കു​പ്പ് കാ​ട്ടു​പോ​ത്തു​ക​ളെ തി​രി​കെ വ​ന​ത്തി​ലേ​ക്ക് തു​ര​ത്താ​ന്‍ പ്ര​ത്യേ​ക ഡ്രൈ​വ് സം​ഘ​ടി​പ്പി​ച്ച​ത്. വ​നം വ​കു​പ്പി​ന് പു​റ​മെ പൊലിസ് പ​ഞ്ചാ​യ​ത്ത് റ​വ​ന്യൂ അ​ധി​കൃ​ത​ര്‍ നാ​ട്ടു​കാ​ര്‍ ഉ​ള്‍​പ്പെടെ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളെ​യും കോ​ര്‍​ത്തി​ണ​ക്കി​യാ​യി​രു​ന്നു മി​ഷ​ന്‍ ഡ്രൈ​വ് ന​ട​ത്തി​യ​ത്.

എ​ന്നാ​ല്‍ തു​ര​ത്തി​യ ഭാ​ഗ​ത്ത് ഇ​പ്പോ​ള്‍ കാ​ട്ടു​പോ​ത്ത് ഇ​റ​ങ്ങി​യി​ട്ടി​ല്ല എ​ന്ന​ത് വ​സ്തു​ത​യാ​ണ്. പ​ക്ഷേ തൊ​ട്ട​ടു​ത്താ​യി കാ​ട്ടു​പോ​ത്തു​ക​ള്‍ സ്ഥി​ര​മാ​യി എ​ത്തി​ തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​വ ക​ല്ല​ട​യാ​റി​ന്‍റെ തീ​ര​ത്തു​കൂ​ടി വീ​ണ്ടും മ​റു​ഭാ​ഗ​ത്തേ​ക്ക് എ​ത്താ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ശാ​സ്താ​ക്ഷേ​ത്ര​ത്തി​ല്‍ പു​ല​ര്‍​ച്ചെ മു​ത​ല്‍ ആ​ളു​ക​ള്‍ എ​ത്തി​തുട​ങ്ങും.

കാ​ട്ടു​പോ​ത്തി​ന്‍റെ സാ​ന്നി​ധ്യം പ​ല​പ്പോ​ഴും പു​റ​ത്ത്‌​ നി​ന്നും എ​ത്തു​ന്ന​വ​ര്‍​ക്ക് അ​റി​യി​ല്ല. ഈ​സാ​ഹ​ച​ര്യം മു​ന്നി​ല്‍ ക​ണ്ട് വ​നംവ​കു​പ്പ് അ​ടി​യ​ന്തര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം എ​ന്നു നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.

50 ഏ​ക്ക​ര്‍ ഡീ​സ​ന്‍റ് മു​ക്ക് പാ​ത​യി​ല്‍ പ​ക​ല്‍ പോ​ലും കാ​ട്ടാ​ന​ക​ള്‍ എ​ത്തു​ന്നു​ണ്ട്. ഇ​തി​നൊ​പ്പം ഇ​പ്പോ​ള്‍ കാ​ട്ടു​പോ​ത്തു​ക​ള്‍ കൂ​ടി എ​ത്തി​യ​തോ​ടെ ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്രി​ക​രും കാ​ല്‍​ന​ട യാ​ത്രി​ക​രും ഭ​യ​ത്തോ​ടെ മാ​ത്ര​മാ​ണ് ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്.

 

Tags : Gaur appear NattuVishasham DistrictNews

Recent News

Corehub Up