ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സുനു ജോര്‍ജ് നിര്‍വഹിക്കുന്നു.
കുറുപ്പന്തറ: മാഞ്ഞൂര്‍ പഞ്ചായത്തിലെ 2026-27 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ ഗവണ്മെന്റ് എല്‍പി സ്കൂളുകളില്‍ നടപ്പിലാക്കുന്ന സ്മാര്‍ട്ട് ക്ലാസ്റൂമുകളുടെയും വിവിധ വികസന പ്രവര്‍ത്തനങ്ങളുടെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സുനു ജോര്‍ജ് നിര്‍വഹിച്ചു.
മാഞ്ഞൂര്‍ ഗവണ്മെന്റ് എല്‍പി, ഗവണ്മെന്റ് എസ്എന്‍വി എല്‍പി, മേമ്മുറി ഗവണ്മെന്റ് എല്‍പി സ്കൂള്‍ എന്നിവിടങ്ങളിലാണ് ക്ലാസ് മുറികള്‍ സ്മാര്‍ട്ടായത്. വൈസ് പ്രസിഡന്റ് ലിസി ജോസഫ് അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ മാത്യൂസ് കെ. മാത്യൂസ്, ലൂക്കോസ് മാക്കില്‍, ലിസി സാജന്, ടോമി കാറുകുളം, ഹെഡ്മാസ്റ്റര് ഷിനോയ് തോമസ്, പഞ്ചായത്ത് സെക്രട്ടറി രമ്യ സൈമണ്‍, പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : smart classrooms NattuVishasham DistrictNews