x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന്താ​രാ​ഷ്ട്ര എം​ആ​ർ​സി​എ​സ് പ​രീ​ക്ഷ കിം​സ്‌​ഹെ​ൽ​ത്തി​ൽ

വെബ് ഡെസ്ക്
Published: September 11, 2026 12:50 AM IST | Updated: September 11, 2026 12:50 AM IST

കിം​സ്‌​ ഹെ​ൽ​ത്ത് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ടീ​മി​നു​മൊ​പ്പം

തി​രു​വ​ന​ന്ത​പു​രം: റോ​യ​ൽ കോ​ള​ജ് ഓ​ഫ് ഫി​സി​ഷ്യ​ൻ​സ് ആ​ൻ​ഡ് സ​ർ​ജ​ൻ​സ് ഓ​ഫ് ഗ്ലാ​സ്‌​ഗോ​യു​ടെ എം​ആ​ർ​സി​എ​സ് പാ​ർ​ട്ട് ബി ​പ​രീ​ക്ഷ​യു​ടെ ക്ലി​നി​ക്ക​ൽ എ​ക്സാ​മി​നേ​ഷ​നും വൈ​വ​യും തി​രു​വ​ന​ന്ത​പു​രം കിം​സ്‌​ഹെ​ൽ​ത്തി​ൽ ന​ട​ന്നു. യു​കെ​യി​ൽ നി​ന്നു​ള്ള 15 പേ​രും ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള 12 പേ​രു​മു​ൾ​പ്പെ​ടെ 27 എ​ക്സാ​മി​ന​ർ​മാ​രും കിം​സ്‌​ഹെ​ൽ​ത്തി​ന്‍റെ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ടീ​മും ചേ​ർ​ന്നാ​ണ് പ​രീ​ക്ഷ സം​ഘ​ടി​പ്പി​ച്ച​ത്.

രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽനി​ന്നും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മാ​യി 100-ല​ധി​കം സ​ർ​ജ​ൻ​മാ​ർ മൂ​ന്നു ദി​വ​സം നീ​ണ്ടു​നി​ന്ന പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​ത്തു. ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള ശ​സ്ത്ര​ക്രി​യാ വി​ദ​ഗ്ധ​ർ​ക്ക് ഉ​യ​ർ​ന്ന ത​ല​ത്തി​ലു​ള്ള ശ​സ്ത്ര​ക്രി​യാ പ​രി​ശീ​ല​ന​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നു​ള്ള അ​ന്താ​രാ​ഷ്ട്ര യോ​ഗ്യ​താ പ​രീ​ക്ഷ​യാ​ണ് എ​ഫ്​ആ​ർ​സി​എ​സ് എ​ന്ന ഉ​യ​ർ​ന്ന യോ​ഗ്യ​ത​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യും എം​ആ​ർ​സി​എ​സ് പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്നു.

കിം​സ്‌​ഹെ​ൽ​ത്ത് ഓ​ർ​ത്തോ​പീ​ഡി​ക്സ് ആ​ൻ​ഡ് ട്രോ​മ വി​ഭാ​ഗം സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റും ഗ്രൂ​പ്പ് കോ​-ഓർ​ഡി​നേ​റ്റ​റു​മാ​യ ഡോ. ​മു​ഹ​മ്മ​ദ് ന​സീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രീ​ക്ഷ സം​ഘ​ടി​പ്പി​ച്ച​ത്. ഈ ​അ​ന്താ​രാ​ഷ്ട്ര പ​രീ​ക്ഷ​യ്ക്ക് മൂ​ന്നാം ത​വ​ണ​യാ​ണ് കിം​സ്‌​ഹെ​ൽ​ത്ത് വേ​ദി​യാ​കു​ന്ന​ത്.

Tags : MRCS Exam NattuVishasham DistrictNews

Recent News

Corehub Up