മീനങ്ങാടിക്കടുത്ത് നടന്ന കന്പളനാട്ടി.
മീനങ്ങാടി: കുടുംബശ്രീ ജില്ലാ മിഷൻ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ കന്പളനാട്ടി സംഘടിപ്പിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. സജീവൻ ഞാറ് നട്ട് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാലി വർഗീസ് അധ്യക്ഷത വഹിച്ചു. സിഡിഎസ് വൈസ് ചെയർപേഴ്സണ് ബെറ്റി, ബ്ലോക്ക് കോ-ഓർഡിനേറ്റർ ഷിഫാനത്ത്, ആനിമേറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു.
വയനാട്ടിലെ ഗോത്രവിഭാഗങ്ങൾ തുടിയുടെയും ചീനിയുടെയും അകന്പടിയോടെ വയലേലകളിൽ നൃത്തമാടി ഞാറ് നടന്നതാണു കന്പളനാട്ടി. കാർഷിക പാരന്പര്യവും ആദിവാസി സമൂഹത്തിന്റെ കൃഷിയറിവുകളും സംരക്ഷിക്കുന്നതിനും പുതുതലമുറയ്ക്ക് പകർന്നു നൽകുന്നതിനുമാണ് പരിപാടി സഘടിപ്പിച്ചത്.
Tags : Kambalanatti NattuVishasham DistrictNews