പെരുവന്താനം: സെന്റ് ആന്റണീസ് കോളജിന്റെ ആഭിമുഖ്യത്തിൽ എത്നിക് ദിനാഘോഷം സംഘടിപ്പിച്ചു. കോളജിലെ മുഴുവൻ ക്ലാസുകളും പ്രത്യേകം തെരഞ്ഞെടുത്ത സംസ്ഥാനങ്ങളുടെ വേഷവിധാനങ്ങൾ അണിഞ്ഞ് സാംസ്കാരിക ഘോഷയാത്ര സംഘടിപ്പിച്ചു. നിശ്ചലദൃശ്യങ്ങളും ഫ്ളോട്ടുകളും ഘോഷയാത്രയ്ക്ക് മികവേകി.
തുടർന്നു നടന്ന സാംസ്കാരിക സമ്മേളനം മാധ്യമ പ്രവർത്തക നെജ്മ സുലൈമാൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി അധ്യക്ഷത വഹിച്ചു. തുടർന്ന് ദേശീയോദ്ഗ്രഥന പ്രതിജ്ഞയുമെടുത്തു.
വൈസ് പ്രിൻസിപ്പൽമാരായ സുപർണ രാജു, ബോബി കെ. മാത്യു, പി.ആർ. രതീഷ്, ടിജോമോൻ ജേക്കബ്, പ്രോഗ്രാം കൺവീനർമാരായ ആഷിൻ ജോസ്, എസ്. ഷാന്റിമോൾ, അഞ്ജലി ആർ. നായർ, ജിനു ജോസ്, അശ്വനി ജെയ്സി, ജസ്റ്റിൻ ജോസ് തുടങ്ങിയവർ നേതൃത്വം നൽക
Tags : St. Anthony's College