കൈതളം പാലക്കയംതട്ട് ഭാഗത്ത് വനംവകുപ്പ് അധികൃതർ പരിശോധന നടത്തുന്നു.
നടുവിൽ: നടുവിൽ പഞ്ചായത്തിലെ കൈതളം പാലക്കയം തട്ട് ഭാഗത്ത് കഴിഞ്ഞദിവസം പുലർച്ചെ റബർ ടാപ്പിംഗ് തൊഴിലാളി പുലിയെ കണ്ടതിനെ തുടർന്ന് വനം വകുപ്പ് പരിശോധന നടത്തി.
റബർ ടാപ്പിംഗ് തൊഴിലാളി റോബിൻ തോമസ് പുലിയെ കണ്ടെന്ന വിവരം അറിയിച്ചതിനെത്തുടർന്നാണ് പഞ്ചായത്ത് പ്രസിഡന്റ് മോളി സജിയും മെംബർമാരും വനംവകുപ്പ് അധികൃതരുടെ സഹായത്തോടെ സ്ഥലത്തെത്തി പരിശോധന നടത്തിയത്. അന്വേഷണത്തിൽ പുലിയുടേതായ കാൽപ്പാടുകളോ മറ്റു ലക്ഷണങ്ങളോ കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാലും പ്രദേശവാസികൾ വേണ്ട ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി.
Tags : District News Nattuvishesham Leopard Forest Department inspection