x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​റു​നാ​ര​ങ്ങാ വി​ല കി​ലോയ്ക്ക് 280ഉം ​ പി​ന്നി​ട്ട് കു​തി​ക്കു​ന്നു

വെബ് ഡെസ്ക്
Published: September 10, 2026 11:18 PM IST | Updated: September 10, 2026 11:18 PM IST

പ്രതീകാത്മക ചിത്രം

ക​ടു​ത്തു​രു​ത്തി: ചെ​റു​നാ​ര​ങ്ങാ വി​ല കി​ലോയ്ക്ക് 280 ഉം ​പി​ന്നി​ട്ട് കു​തി​ക്കു​ന്നു. ഓ​ണ​ത്തി​ന് മു​മ്പ് 80-90 രൂ​പ​യാ​യി​രു​ന്നു നാ​ര​ങ്ങാ വി​ല. ഇ​ത് ഓ​ണ​ക്കാ​ല​ത്ത് 120 ലെ​ത്തി. എ​ന്നാ​ല്‍ ഓ​ണ​ത്തി​നുശേ​ഷം വി​ല കു​റ​യു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചെ​ങ്കി​ലും വി​ല കു​ത്ത​നെ ഉ​യ​രു​ക​യാ​യി​രു​ന്നു.

നാ​ര​ങ്ങാ വി​ല ഉ​യ​ര്‍​ന്ന​തോ​ടെ നാ​ര​ങ്ങാ വെ​ള്ള​ത്തി​ന്‍റെ വി​ല​യും ഉ​യ​ര്‍​ന്നു. ചെ​റു​നാ​ര​ങ്ങാ ഹോ​ള്‍​സെ​യി​ല്‍ വി​ല 200 മു​ത​ല്‍ 280 വ​രെ​യാ​ണ്. ല​ഭ്യ​ത​ക്കു​റ​വും ചൂ​ട് കൂ​ടി​യ​തും മൂ​ലം വി​ല ഇ​നി​യും കൂ​ടാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു.

ആ​ന്ധ്ര​യി​ല്‍ നി​ന്നു​മാ​യി​രുന്നു വ​ലി​യ​തോ​തി​ല്‍ നാ​ര​ങ്ങ എ​ത്തി​യി​രു​ന്ന​ത്. അ​വി​ടെ ഉ​ത്പാദനം കു​റ​ഞ്ഞ​തോ​ടെ ത​മി​ഴ്‌​നാ​ട്ടി​ലെ പു​ളി​യ​ങ്കു​ടി​യി​ല്‍ നി​ന്നു​മാ​ണ് ഇ​പ്പോ​ള്‍ നാ​ര​ങ്ങ എ​ത്തു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ലും വേ​ന​ല്‍ ശ​ക്ത​മാ​യ​തോ​ടെ നാ​ര​ങ്ങാ ഉ​ത്പാദനം കു​റ​ഞ്ഞ​തും കേ​ര​ള​ത്തി​ല്‍ ഉ​പ​യോ​ഗം കൂ​ടി​യ​തു​മാ​ണു നാ​ര​ങ്ങാ വി​ല കൂ​ടാ​ന്‍ കാ​ര​ണ​മെ​ന്ന് ക​ച്ച​വ​ട​ക്കാ​ര്‍ പ​റ​യു​ന്നു.

ത​മി​ഴ്‌​നാ​ട്ടി​ല്‍ 250 രൂ​പ​യ്ക്കു മു​ക​ളി​ലാ​ണ് ഒ​രു കി​ലോ നാ​ര​ങ്ങ ലേ​ല​ത്തി​ല്‍ വി​ല്‍​ക്കു​ന്ന​തെ​ന്നു വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു. നാ​ര​ങ്ങാ വി​ല വ​ര്‍​ധി​ച്ച​തോ​ടെ നാ​ര​ങ്ങ കൊ​ണ്ട് ഉ​ണ്ടാ​ക്കു​ന്ന വി​വി​ധ​ത​രം ജ്യൂ​സു​ക​ള്‍​ക്ക് അ​ഞ്ച് മു​ത​ല്‍ 20 രൂ​പ വ​രെ വി​ല വ​ര്‍​ധി​ച്ചി​രി​ക്കു​ക​യാ​ണ്.

Tags : Lime prices NattuVishasham DistrictNews

Recent News

Corehub Up