x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചു​വ​പ്പു​നാ​ട​യി​ല്‍ കു​രു​ങ്ങി മ​ല​ങ്ക​ര ടൂ​റി​സം

വെബ് ഡെസ്ക്
Published: September 11, 2026 12:02 AM IST | Updated: September 11, 2026 12:02 AM IST

മ​ല​ങ്ക​ര​യി​ല്‍ ബോ​ട്ട് സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി വ​ര്‍​ഷ​ങ്ങൾക്കു മു​മ്പ് നി​ര്‍​മി​ച്ച ബോ​ട്ടു​ജെ​ട്ടി.

തൊ​ടു​പു​ഴ: വി​നോ​ദസ​ഞ്ചാ​ര​ത്തി​ന് അ​ന​ന്ത സാ​ധ്യ​ത​ക​ളു​ള്ള മ​ല​ങ്ക​ര ജ​ലാ​ശ​യ മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​ന് സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള വി​ക​സ​ന​ങ്ങ​ള്‍ ന​ട​പ്പാ​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​ക​ണ​മെ​ന്നു​ള്ള ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. സ​ര്‍​ക്കാ​രി​ന് ഒ​രു രൂ​പ പോ​ലും ചെ​ല​വ​ഴി​ക്കാ​തെ മ​ല​ങ്ക​ര​യി​ല്‍ വി​ക​സ​നം എ​ത്തി​ക്കു​ന്ന​തി​ന് ഇ​ത്ത​രം പ​ദ്ധ​തി​ക​ള്‍​ക്ക് ഏ​റെ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്. സ​ര്‍​ക്കാ​രി​ന്‍റെ വി​വി​ധ വ​കു​പ്പു​ക​ള്‍, ഏ​ജ​ന്‍​സി​ക​ള്‍, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യ്ക്ക് പി​പി​പി പ​ദ്ധ​തി പ്ര​കാ​രം സം​രം​ഭ​ങ്ങ​ള്‍ തു​ട​ങ്ങാ​ന്‍ അ​നു​മ​തി ന​ല്‍​കി​യാ​ല്‍ മ​ല​ങ്ക​ര​യു​ടെ വി​ക​സ​ന​ത്തി​ന് വ​ലി​യ നേ​ട്ട​മാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.
മ​ല​ങ്ക​ര ടൂ​റി​സം പ​ദ്ധ​തി 2019 ന​വം​ബ​ര്‍ ര​ണ്ടി​നാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. എ​ന്നാ​ല്‍ കു​ട്ടി​ക​ളു​ടെ പാ​ര്‍​ക്ക് മാ​ത്ര​മാ​ണ് ഉ​ദ്ഘാ​ട​ന​ത്തോ​ടനു​ബ​ന്ധി​ച്ച് പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​ക്കി​യ​ത്. ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് വ​ര്‍​ഷ​ങ്ങ​ള്‍ പി​ന്നി​ട്ടി​ട്ടും പ​ദ്ധ​തി​യു​ടെ വി​ക​സ​ന​ത്തി​ന് യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന​താ​ണു വ​സ്തു​ത.
മ​ല​ങ്ക​ര ടൂ​റി​സം പ​ദ്ധ​തി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് ജ​ല​വി​ഭ​വ വ​കു​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഭൂ​മി​യി​ലാ​യ​തി​നാ​ല്‍ വ​കു​പ്പി​ന്‍റെ അ​നു​മ​തി ല​ഭി​ച്ചെ​ങ്കി​ല്‍ മാ​ത്ര​മേ വി​ക​സ​ന പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കാ​ന്‍ ക​ഴി​യൂ. ടൂ​റി​സം പ​ദ്ധ​തി​യു​ടെ ദൈ​നം​ദി​ന ന​ട​ത്തി​പ്പി​നാ​യി സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേശപ്ര​കാ​രം രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള ജ​ന​റ​ല്‍ കൗ​ണ്‍​സി​ല്‍ ക​മ്മി​റ്റി​യു​ടെ തീ​രു​മാ​നപ്ര​കാ​രം നി​ര​വ​ധി വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ റി​പ്പോ​ര്‍​ട്ട് ജ​ല​വി​ഭ​വ വ​കു​പ്പി​ന് കൈ​മാ​റി​യെ​ങ്കി​ലും അ​നു​മ​തി നി​ഷേ​ധി​ക്ക​പ്പെ​ടു​ക​യാ​ണ് ചെ​യ്ത​ത്.
സാ​ധ്യ​ത​ക​ള്‍ ഒ​ട്ടേ​റെ
ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​ല​ങ്ക​ര​യി​ല്‍ സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ പ​ദ്ധ​തി​ക​ള്‍ ആ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് പ​ല​യി​ട​ങ്ങ​ളി​ലും വി​നോ​ദസ​ഞ്ചാ​ര മേ​ഖ​ല​യി​ല്‍ സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​ത്ത​ര​ത്തി​ലു​ള്ള പ​ദ്ധ​തി​ക​ള്‍​ക്ക് അ​നു​മ​തി ന​ല്‍​കി​യാ​ല്‍ പ്ര​ത്യ​ക്ഷ​മാ​യും പ​രോ​ക്ഷ​മാ​യും പ്രാ​ദേ​ശി​ക​മാ​യി നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ള്‍​ക്ക് തൊ​ഴി​ല്‍ സാ​ധ്യ​ത​ത​യും ഉ​ണ്ടാ​കും.
വൈ​ദ്യു​തി വ​കു​പ്പി​ന് കീ​ഴി​ലു​ള്ള ഹൈ​ഡ​ല്‍ ടൂ​റി​സം പ​ദ്ധ​തി​ക്ക് മ​ല​ങ്ക​ര​യി​ല്‍ പി​പിപി ​പ​ദ്ധ​തി പ്ര​കാ​രം അ​നു​മ​തി ന​ല്‍​കാ​വു​ന്ന​താ​ണ്. അ​ണ​ക്കെ​ട്ടി​ലെ വെ​ള്ളം മ​ലി​ന​മാ​കാ​ത്ത സോ​ളാ​ര്‍ ബോ​ട്ട്, കു​ട്ട​വ​ഞ്ചി, ഹെ​റി​റ്റേ​ജ് ഹോ​ട്ട​ലു​ക​ള്‍, ബ​ഗി​കാ​ര്‍, കു​തി​ര സ​വാ​രി,റോ​പ് വേ ​തു​ട​ങ്ങി വി​വി​ധ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കാ​ന്‍ ക​ഴി​യും. നി​ര​വ​ധി പ​ദ്ധ​തി​ക​ള്‍ ഹൈ​ഡ​ല്‍ ടൂ​റി​സ​ത്തി​നു കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. സം​സ്ഥാ​ന മ​ത്സ്യഫെ​ഡി​നു കീ​ഴി​ലും സോ​ളാ​ര്‍ ബോ​ട്ട്, കു​ട്ട​വ​ഞ്ചി പ​ദ്ധ​തി​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. മ​ല​ങ്ക​ര​യി​ല്‍ വി​വി​ധ വി​നോ​ദോപാ​ധി​ക​ള്‍ ആ​രം​ഭി​ക്കാ​ന്‍ നേ​ര​ത്തേത​ന്നെ പ​ദ്ധ​തി​യി​ട്ടി​രു​ന്നു.

ബോ​ട്ട് സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് നി​ര്‍​മി​ച്ച ബോ​ട്ടുജെ​ട്ടി​യും ഇ​പ്പോ​ള്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ടു കി​ട​ക്കു​ക​യാ​ണ്.​ടൂ​റി​സം വ​കു​പ്പി​ന് കീ​ഴി​ല്‍ മ​ങ്ങാ​ട്ട് ക​വ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഫു​ഡ് ക്രാ​ഫ്റ്റ് സ്ഥാ​പ​നം മ​ല​ങ്ക​ര ഹ​ബ്ബി​ല്‍ വി​വി​ധ വി​ക​സ​ന പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കു​ന്ന​തി​ന് പ്രോ​ജ​ക്‌ടും അ​പേ​ക്ഷ​യും ന​ല്‍​കി​യെ​ങ്കി​ലും ഇ​തും ത​ള്ളു​ന്ന നി​ല​പാ​ടാ​ണ് അ​ധി​കൃ​ത​ര്‍ സ്വീ​ക​രി​ച്ച​ത്.

വെ​ള്ള​ത്തി​ല്‍ വ​ര​ച്ച​ വ​രപോ​ലെ പ​ദ്ധ​തി​ക​ള്‍

പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത പ​ദ്ധ​തി പ്ര​കാ​രം അ​പേ​ക്ഷ​ക​ള്‍ ക്ഷ​ണി​ച്ച് ജ​ല​വി​ഭ​വ വ​കു​പ്പിന്‍റെ അ​നു​മ​തി​ക്ക് കൈ​മാ​റി​യെ​ങ്കി​ലും അ​തും അ​വ​ഗ​ണി​ക്ക​പ്പെ​ട്ടു. പ​ദ്ധ​തി​ക്കാ​യി പെ​രു​മ്പാ​വൂ​ര്‍ ആ​സ്ഥാ​ന​മാ​യ ഏ​ജ​ന്‍​സി​യെ ഇ​തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്തെ​ങ്കി​ലും പി​ന്നീ​ട് തു​ട​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഒ​ന്നും ന​ട​പ്പാ​യി​ല്ല. 116 കോ​ടി​യു​ടെ മ​ലങ്ക​ര ടൂ​റി​സം വി​ക​സ​ന പ​ദ്ധ​തി ക​ഴി​ഞ്ഞ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ആ​വി​ഷ്‌​ക​രി​ക്കു​ന്ന​തി​നു പ്രാ​രം​ഭ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച​പ്പോ​ഴേ അ​തി​നെ​തി​രേ പ​രാ​തി ഉ​യ​ര്‍​ന്നു. ഇ​തോ​ടെ പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി.

ആ​ദ്യ ഘ​ട്ട​ത്തി​ല്‍ മ​ല​ങ്ക​ര​യ്ക്കാ​യി അ​നു​വ​ദി​ച്ച നാ​ലു കോ​ടി​ രൂപയ്ക്കു ശേ​ഷം 26 കോ​ടി​യു​ടെ പ​ദ്ധ​തി മ​ല​ങ്ക​ര​യി​ല്‍ ന​ട​പ്പാ​ക്കു​മെ​ന്ന് പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യി​രു​ന്നു. കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ സ്വ​ദേ​ശി ദ​ര്‍​ശ​ന്‍ പ​ദ്ധ​തി​യി​ല്‍‍​പ്പെ​ടു​ത്തി 102 കോ​ടി​യു​ടെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ങ്ങ​ള്‍ മ​ല​ങ്ക​ര​യി​ല്‍ ന​ട​പ്പാ​ക്കു​മെന്നാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം.
98.70 ല​ക്ഷ​ത്തി​ന്‍റെ വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ വി​ശ​ദ​മാ​യ പ്രോ​ജ​ക്ട് റി​പ്പോ​ര്‍​ട്ട് സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പി​ന് സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ന്ന​ത്തെ ക​ള​ക്ട​റും അ​റി​യി​ച്ചി​രു​ന്നു. ഇ​തെ​ല്ലാം പി​ന്നീ​ട് വെ​ള്ള​ത്തി​ല്‍ വ​ര​ച്ച വ​രപോ​ലെ​യാ​യി.

വാ​ഗ​മ​ണ്‍, ഇ​ടു​ക്കി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു പോ​കു​ന്ന വി​നോ​ദസ​ഞ്ചാ​രി​ക​ള്‍​ക്ക് മ​ല​ങ്ക​ര ഇ​ട​ത്താ​വ​ള​മാ​കു​ന്ന​തോ​ടെ ഇ​വി​ടെ വ​ലി​യ സാ​ധ്യ​ത​ക​ളാ​ണു​ള്ള​ത്. അ​തി​നാ​ല്‍ അ​ടി​യ​ന്ത​ര​മാ​യി വി​ക​സ​ന പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

 

ജ​ന​റ​ല്‍ കൗ​ണ്‍​സി​ല്‍ ചേ​ര​ണം

മ​ല​ങ്ക​ര ടൂ​റി​സം പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ന​റ​ല്‍ കൗ​ണ്‍​സി​ല്‍ യോ​ഗം അ​ടി​യ​ന്ത​ര​മാ​യി ചേ​ര​ണം. എം​എ​ല്‍​എ ചെ​യ​ര്‍​മാ​നും ജി​ല്ലാ ക​ള​ക്ട​ര്‍ ക​ണ്‍​വീ​ന​റു​മാ​യ ജ​ന​റ​ല്‍ കൗ​ണ്‍​സി​ല്‍ യോ​ഗം ചേ​ര്‍​ന്നി​ട്ട് വ​ര്‍​ഷ​ങ്ങ​ളാ​യി. ഇ​തു മൂ​ലം മ​ല​ങ്ക​ര ടൂ​റി​സം വി​ക​സ​നം നി​ല​വി​ല്‍ വ​ഴി​മു​ട്ടി​യി​രി​ക്കു​ക​യാ​ണ്. ഇ​ക്കാ​ര്യം ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫി​നെ​ ബോ​ധ്യ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

മ​ല​ങ്ക​ര ഡാം ​പ​രി​സ​ര​ത്ത് താ​മ​സി​ക്കു​ന്ന​വ​രു​ടെ പു​ന​ര​ധി​വാ​സം ആ​ദ്യം ന​ട​പ്പാ​ക്ക​ണം. ഒ​രു മാ​സം മൂ​ന്നു ല​ക്ഷ​ത്തോ​ളെ രൂ​പ എ​ന്‍​ട്ര​ന്‍​സ് ഫീ​സി​ന​ത്തി​ല്‍ മാ​ത്രം ഇ​പ്പോ​ള്‍ മ​ല​ങ്ക​ര​യി​ല്‍ ല​ഭി​ക്കു​ന്നു​ണ്ട്. സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഇ​വി​ടെ ടൂ​റി​സം പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കി​യാ​ല്‍ ഇ​വി​ടേ​ക്ക് എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം പ​തി​ന്‍​മ​ട​ങ്ങ് വ​ര്‍​ധി​ക്കും. ഇ​ടു​ക്കി, വാ​ഗ​മ​ണ്‍ മേ​ഖ​ല​ക​ളി​ലേ​ക്കു പോ​കു​ന്ന സ​ഞ്ചാ​രി​ക​ള്‍​ക്ക് ഇ​വി​ടം സ​ന്ദ​ര്‍​ശി​ച്ച് വി​ശ്ര​മി​ക്കു​ക​യും ചെ​യ്യാ​നാ​കും. ചീ​ഫ് വി​പ്പ് ഇ​ക്കാ​ര്യ​ത്തി​ല്‍ ശ​ക്ത​മാ​യി ഇ​ട​പെ​ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.
എം.​എ.​ഷ​ബീ​ര്‍
(വാ​ര്‍​ഡ് മെം​ബ​ര്‍)

പി​പി​പി പ​ദ്ധ​തി​ക്ക് അ​നു​മ​തി ന​ല്‍​ക​ണം

അ​ന​ന്ത​മാ​യ വി​നോ​ദസ​ഞ്ചാര സാ​ധ്യ​ത​ക​ളാ​ണ് മ​ല​ങ്ക​ര​യി​ലുള്ളത്. വ​ര്‍​ഷം മു​ഴു​വ​നും നി​റ​ഞ്ഞു കി​ട​ക്കു​ന്ന കേ​ര​ള​ത്തി​ലെ ഏ​ക ജ​ലാ​ശ​യ​മാ​ണ് മ​ല​ങ്ക​ര. അ​തി​നാ​ല്‍ എ​പ്പോ​ഴും ഇ​വി​ടെ വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ആ​ക​ര്‍​ഷി​ക്കാ​ന്‍ ക​ഴി​യും. സ​ര്‍​ക്കാ​ര്‍ ഫ​ണ്ട് വി​നി​യോ​ഗി​ക്കാ​നി​ല്ലെ​ങ്കി​ല്‍ പൊ​തുജ​ന​ പ​ങ്കാ​ളി​ത്ത പ​ദ്ധ​തി ന​ട​പ്പാ​ക്ക​ണം. സ​ര്‍​ക്കാ​രി​ല്‍നി​ന്ന് ഒ​രു രൂ​പ പോ​ലും ചെ​ല​വാ​ക്കാ​തെ ഇ​തുവ​ഴി മ​ല​ങ്ക​ര ഹ​ബ്ബി​ല്‍ വി​ക​സ​നം എ​ത്തി​ക്കാ​ന്‍ ക​ഴി​യും.

സ​ര്‍​ക്കാ​രി​ന്‍റെ വി​വി​ധ വ​കു​പ്പു​ക​ള്‍, ഏ​ജ​ന്‍​സി​ക​ള്‍ പൊ​തുമേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ള്‍, സ്വ​കാ​ര്യ വ്യ​ക്തി​ക​ള്‍ എ​ന്നി​വ​ര്‍​ക്ക് പി​പി​പി പ​ദ്ധ​തി പ്ര​കാ​രം സം​രം​ഭ​ങ്ങ​ള്‍ ആ​രം​ഭി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​ക​ണം. ഇ​തി​നുപു​റ​മേ മു​ട​ങ്ങിക്കി​ട​ക്കു​ന്ന മ​ല​ങ്ക​ര ടൂ​റി​സം ഫെ​സ്റ്റും പു​ന​രാ​രം​ഭി​ക്ക​ണം.
സു​ജി പു​ളി​ക്ക​ല്‍
(സെ​ന്‍റര്‍ ഫോ​ര്‍ റീ​ജ​ണ​ല്‍
സ്റ്റ​ഡീ​സ് ചെ​യ​ര്‍​മാ​ന്‍)

അ​ടി​സ്ഥാ​നവി​ക​സ​നം ഒ​രു​ക്ക​ണം

മ​ല​ങ്ക​ര ഡാ​മും ജ​ലാ​ശ​യ​വും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും ഹ​ബ്ബും ഉ​ള്‍​പ്പെ​ട്ട മ​ല​ങ്ക​ര ടൂ​റി​സം പ​ദ്ധ​തി​ക്ക് അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ളും അ​നു​ബ​ന്ധ പ​ശ്ചാ​ത്ത​ല സം​വി​ധാ​ന​ങ്ങ​ളു മൊ​രു​ക്കി​യാ​ല്‍ ദി​നം​പ്ര​തി ആ​യി​ര​ക്ക​ണ​ക്കി​ന് ടൂ​റി​സ്റ്റു​ക​ളെ ആ​ക​ര്‍​ഷിക്കാ​ന്‍ ക​ഴി​യു​ന്ന ടൂ​റി​സം കേ​ന്ദ്ര​മാ​യി മാ​റ്റാം.

ഏ​ഴു പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്ക് പ്ര​ത്യ​ക്ഷ​മാ​യും പരോ​ക്ഷ​മാ​യും വി​ക​സ​നരം​ഗ​ത്തു കു​തി​ച്ചു​ചാ​ട്ട​ത്തി​നും ത​ദ്ദേ​ശ​വാ​സി​ക​ള്‍​ക്ക് സാ​മ്പ​ത്തി​ക​മു​ന്നേ​റ്റ​ത്തി​നും ഇ​തു​ കാ​ര​ണ​മാ​കും. സ​ര്‍​ക്കാ​ര്‍ ഫ​ണ്ട് വി​നി​യോ​ഗി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ മ​റ്റ് ടൂ​റി​സം മേ​ഖ​ല​ക​ളി​ല്‍ വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കിവ​രു​ന്ന പി​പി​പി പ​ദ്ധ​തി ഇ​വി​ടെ പ്രാ​വ​ര്‍​ത്തി​ക​മാ​ക്കാ​ന്‍ ക​ഴി​യും.
അ​ജ​യ​ന്‍ താ​ന്നി​ക്കാ​മ​റ്റം
(മു​ട്ടം ഡ​വ​ല​പ്മെ​ന്‍റ്
സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ്)

Tags : Local News Nattuvishesham Malankara Tourism Stuck in Red Tape

Recent News

Corehub Up