x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോ​ട്ടോ​ർ മോ​ഷ്ടാവ് പിടിയിൽ

വെബ് ഡെസ്ക്
Published: September 11, 2026 03:15 AM IST | Updated: September 11, 2026 03:15 AM IST

പ്ര​വീ​ൺ

തൃ​പ്പൂ​ണി​ത്തു​റ: എ​രൂ​രി​ൽ വീ​ട്ടു​പ​റ​മ്പി​ൽ നി​ന്ന് മോ​ട്ടോ​ർ മോ​ഷ്ടി​ച്ച കേ​സി​ൽ എ​രൂ​ർ വെ​സ്‌​റ്റ് കു​ഴി​യാ​ന​ത്ത​റ​യി​ൽ വീ​ട്ടി​ൽ പ്ര​വീ​ണി​നെ (51) ഹി​ൽ​പാ​ല​സ് പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്‌​തു. എ​രൂ​ർ ന​ര​സിം​ഹാ​ശ്ര​മ​ത്തി​ന് സ​മീ​പ​മു​ള്ള കാ​രു​കു​ള​ങ്ങ​ര വീ​ട്ടി​ൽ കെ.​എ​സ്. മ​നോ​ജി​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് സൂ​ക്ഷി​ച്ചി​രു​ന്ന 6,000 രൂ​പ​യു​ടെ ഇ​ല​ക്ട്രി​ക് മോ​ട്ടോ​റാ​ണ് ജൂ​ലൈ 28ന് ​മോ​ഷ​ണം പോ​യ​ത്.

സം​ഭ​വ സ​മ​യ​ത്ത് വീ​ട്ടു​ട​മ പ​രാ​തി ന​ൽ​കി​യി​രു​ന്നി​ല്ലെ​ങ്കി​ലും പി​ന്നീ​ട് പ്ര​ദേ​ശ​ത്തെ മ​റ്റ് പ​ല വീ​ടു​ക​ളി​ൽ നി​ന്നും മോ​ട്ടോ​റു​ക​ൾ തു​ട​ർ​ച്ച​യാ​യി കാ​ണാ​താ​യ​തോ​ടെ പൊ​ലി​സി​ൽ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നു​ണ്ടാ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്‌​റ്റ് ചെ​യ്‌​ത​ത്‌. മോ​ഷ്‌​ടി​ച്ച ര​ണ്ട് ബാ​റ്റ​റി​ക​ളും പ്ര​തി​യി​ൽ​നി​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

Tags : Motorcycle thief NattuVishasham DistrictNews

Recent News

Corehub Up