x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ത്രി​കാ​ല വൈ​ദ്യു​തി നി​യ​ന്ത്ര​ണ​ത്തി​ൽ വ​ല​ഞ്ഞ് ജ​നം

വെബ് ഡെസ്ക്
Published: September 11, 2026 01:59 AM IST | Updated: September 11, 2026 01:59 AM IST

പ്രതീകാത്മക ചിത്രം

സു​ൽ​ത്താ​ൻ ബ​ത്തേ​രി: മ​ഴ മാ​റി​യ​തി​നു​പി​ന്നാ​ലെ ചൂ​ട് ശ​ക്ത​മാ​യി​രി​ക്കേ രാ​ത്രി ഇ​ട​യ്ക്കി​ടെ​യു​ണ്ടാ​കു​ന്ന വൈ​ദ്യു​തി നി​യ​ന്ത്ര​ണം ജ​ന​ജീ​വി​തം ദു​രി​ത​ത്തി​ലാ​ക്കു​ന്നു. മു​ന്ന​റി​യി​പ്പി​ല്ലാ​തെ​യാ​ണ് പ​ല​പ്പോ​ഴും വൈ​ദ്യു​തി വി​ത​ര​ണം നി​ല​യ്ക്കു​ന്ന​ത്. സ​ന്ധ്യ​ക്കു​ശേ​ഷ​മാ​ണ് വൈ​ദ്യു​തി മു​ട​ക്കം കൂ​ടു​ത​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. പ​ക​ലി​നെ അ​പേ​ക്ഷി​ച്ച് രാ​ത്രി​യി​ലെ വൈ​ദ്യു​തി മു​ട​ക്കം ആ​ളു​ക​ളെ ഏ​റെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ക​യാ​ണ്.

അ​ന്ത​രീ​ക്ഷ താ​പ​നി​ല ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഫാ​ൻ പ്ര​വ​ർ​ത്തി​പ്പി​ക്കാ​തെ വീ​ടു​ക​ളി​ൽ ക​ഴി​യു​ക പ്ര​യാ​സ​മാ​ണ്. രാ​ത്രി വൈ​ദ്യു​തി നി​ല​ച്ചാ​ൽ കു​ട്ടി​ക​ളും പ്രാ​യ​മാ​യ​വ​രും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഉ​റ​ങ്ങാ​ൻ ക​ഴി​യാ​തെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി പ​ക​ലും രാ​ത്രി​യും ചൂ​ട് വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ഇ​തി​നി​ടെ​യാ​ണ് അ​പ്ര​തീ​ക്ഷി​ത വൈ​ദ്യു​തി മു​ട​ക്കം. വൈ​ദ്യു​തി ഉ​പ​ഭോ​ഗം കൂ​ടു​ത​ലു​ള്ള വൈ​കു​ന്നേ​ര​ങ്ങ​ളി​ലും രാ​ത്രി​യി​ലും നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത് ഗാ​ർ​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ളെ നേ​രി​ട്ട് ബാ​ധി​ക്കു​ക​യാ​ണ്. ഫാ​ൻ, ഫ്രി​ഡ്ജ്, വാ​ട്ട​ർ​പ​ന്പ് തു​ട​ങ്ങി​യ ഉ​പ​ക​ര​ണ​ങ്ങ​ൾ വൈ​ദ്യു​തി ഇ​ല്ലാ​ത്ത​പ്പോ​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല.

വൈ​ദ്യു​തി പോ​യി​വ​രു​ന്പോ​ൾ ഉ​ണ്ടാ​കു​ന്ന വോ​ൾ​ട്ടേ​ജ് വ്യ​തി​യാ​നം വൈ​ദ്യു​തോ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യാ​ണ്. വൈ​ദ്യു​തി ഉ​പ​ഭോ​ഗം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ബി​ല്ലി​ൽ വ​ലി​യ വ​ർ​ധ​ന​യു​ണ്ടാ​കു​മെ​ന്ന് ഉ​പ​ഭോ​ക്താ​ക്ക​ൾ ആ​ശ​ങ്ക​പ്പെ​ടു​ന്നു. വൈ​കു​ന്നേ​രം ആ​റി​ന് ശേ​ഷ​മു​ള്ള വൈ​ദ്യു​തി ഉ​പ​യോ​ഗ​ത്തി​ന് നി​ര​ക്ക് വ​ർ​ധി​ക്കു​ന്ന സ​മ​യ​ക്ര​മം ബാ​ധ​ക​മാ​കു​ന്ന​ത് സാ​ധാ​ര​ണ കു​ടും​ബ​ങ്ങ​ളു​ടെ വൈ​ദ്യു​തി ചെ​ല​വ് കൂ​ടു​ന്ന​തി​ന് കാ​ര​ണ​മാ​കും. വൈ​ദ്യു​തി മു​ട​ക്ക​ത്തി​നു​ള്ള കാ​ര​ണം ഉ​ത്പ​ദ​ന​ത്തി​ലോ വി​ത​ര​ണ​ത്തി​ലോ ഉ​ള്ള പ്ര​തി​സ​ന്ധി​യാ​യാ​ലും അ​റ്റ​കു​റ്റ​പ്പ​ണി​ക​ളാ​യാ​ലും മു​ൻ​കൂ​ട്ടി അ​റി​യി​പ്പ് ന​ൽ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. ചൂ​ട് കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രാ​ത്രി​കാ​ല വൈ​ദ്യു​തി നി​യ​ന്ത്ര​ണ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്.

മു​ന്ന​റി​യി​പ്പി​ല്ലാ​ത്ത വൈ​ദ്യു​തി നി​യ​ന്ത്ര​ണം വ്യാ​പാ​ര​ത്തെ ത​ള​ർ​ത്തു​ന്നു

മു​ന്ന​റി​യി​പ്പി​ല്ലാ​ത്ത വൈ​ദ്യു​തി നി​യ​ന്ത്ര​ണം വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളെ ഗു​രു​ത​ര​മാ​യാ​ണ് ബാ​ധി​ക്കു​ന്ന​ത്. വൈ​ദ്യു​തി നി​ല​യ്ക്കു​ന്ന​തോ​ടെ ക​ട​ക​ളി​ലെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​സ​പ്പെ​ടു​ക​യാ​ണ്. വൈ​കു​ന്നേ​ര​ങ്ങ​ളി​ലും തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ലും അ​പ്ര​തീ​ക്ഷി​ത​മാ​യി വൈ​ദ്യു​തി മു​ട​ങ്ങു​ന്ന​ത് വ്യാ​പാ​രി​ക​ൾ​ക്ക് വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. വൈ​ദ്യു​തി​യെ ആ​ശ്ര​യി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​ധി​ക ചെ​ല​വി​ൽ ജ​ന​റേ​റ്റ​റു​ക​ളെ​യോ മ​റ്റ് സം​വി​ധാ​ന​ങ്ങ​ളെ​യോ ആ​ശ്ര​യി​ക്കേ​ണ്ട സാ​ഹ​ച​ര്യ​വു​മു​ണ്ട്.

വൈ​ദ്യു​തി നി​യ​ന്ത്ര​ണം അ​നി​വാ​ര്യ​മാ​ണെ​ങ്കി​ൽ പോ​ലും മു​ൻ​കൂ​ട്ടി അ​റി​യി​ക്കു​ന്ന സം​വി​ധാ​നം ഉ​ണ്ടാ​ക​ണം. വ്യാ​പാ​രി​ക​ൾ​ക്കും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും ആ​വ​ശ്യ​മാ​യ മു​ന്നൊ​രു​ക്കം ന​ട​ത്താ​ൻ ഇ​ത് സ​ഹാ​യി​ക്കും. നി​ര​ന്ത​ര വൈ​ദ്യു​തി ത​ട​സ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ൻ വൈ​ദ്യു​തി വ​കു​പ്പ് സ​ത്വ​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. വ്യാ​പാ​ര മേ​ഖ​ല​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന നി​ല​വി​ലെ സാ​ഹ​ച​ര്യം തു​ട​രാ​ൻ അ​നു​വ​ദി​ക്ക​രു​ത്.

പി.​എം. ജ​യ​ശ്രീ,  ജി​ല്ലാ സെ​ക്ര​ട്ട​റി,ബ്യൂ​ട്ടി പാ​ർ​ല​ർ ഓ​ണേ​ഴ്സ് സ​മി​തി

വൈ​ദ്യു​തി നി​യ​ന്ത്ര​ണം ക​ർ​ഷ​ക​രെ​യും ചെ​റു​കി​ട വ്യ​വ​സാ​യ​ങ്ങ​ളെ​യും ത​ള​ർ​ത്തു​ന്നു

വൈ​ദ്യു​തി നി​യ​ന്ത്ര​ണം ക​ർ​ഷ​ക​രെ​യും ചെ​റു​കി​ട വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളെ​യും പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ക​യാ​ണ്. ന​ഷ്ട​ത്തി​ലോ കു​റ​ഞ്ഞ ലാ​ഭ​ത്തി​ലോ പ്ര​വ​ർ​ത്തി​ക്കു​ന്ന ചെ​റു​കി​ട വ്യ​വ​സാ​യ യൂ​ണി​റ്റു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം വൈ​ദ്യു​തി മു​ട​ക്കം​മൂ​ലം നി​ർ​ത്തി​വ​യ്ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്. യ​ന്ത്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നി​ടെ വൈ​ദ്യു​തി നി​ല​യ്ക്കു​ന്ന​ത് ഉ​ത്പാ​ദ​ന​ത്തെ ബാ​ധി​ക്കു​ന്ന​തി​നൊ​പ്പം അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ ന​ഷ്ട​ത്തി​നും യ​ന്ത്ര​സാ​മ​ഗ്രി​ക​ളു​ടെ ത​ക​രാ​റി​നും കാ​ര​ണ​മാ​കും. വൈ​ദ്യു​തി വി​ത​ര​ണം പു​നഃ​സ്ഥാ​പി​ക്കു​ന്ന സ​മ​യം കൃ​ത്യ​മാ​യി അ​റി​യാ​ത്ത​തും സ്ഥാ​പ​ന​ങ്ങ​ളു​ടെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ക്കു​ക​യാ​ണ്.

‌ജ​ല​സേ​ച​ന​ത്തി​നും കാ​ർ​ഷി​കാ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും വൈ​ദ്യു​തി അ​നി​വാ​ര്യ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ സ​മ​യ​ക്ര​മ​മി​ല്ലാ​ത്ത വൈ​ദ്യു​തി മു​ട​ക്കം കൃ​ഷി​പ്പ​ണി​ക​ൾ അ​വ​താ​ള​ത്തി​ലാ​ക്കു​ക​യാ​ണ്. കൃ​ഷി​യി​ട​ങ്ങ​ളി​ൽ ജ​ല​സേ​ച​നം ത​ട​സ​പ്പെ​ടു​ന്ന​ത് വി​ള​ക​ളു​ടെ ഉ​ത്പാ​ദ​ന​ത്തെ​യും ഗു​ണ​നി​ല​വാ​ര​ത്തെ​യും ബാ​ധി​ക്കും. വൈ​ദ്യു​തി ബി​ല്ലി​ലെ വ​ർ​ധ​ന​യും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​ധി​ക സാ​ന്പ​ത്തി​ക ബാ​ധ്യ​ത​യാ​കു​ക​യാ​ണ്.

വൈ​ദ്യു​തി നി​യ​ന്ത്ര​ണം അ​നി​വാ​ര്യ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളു​ണ്ടെ​ങ്കി​ൽ പോ​ലും മു​ൻ​കൂ​ട്ടി ജ​ന​ങ്ങ​ളെ​യും സ്ഥാ​പ​ന​ങ്ങ​ളെ​യും അ​റി​യി​ക്കു​ന്ന​തി​ന് സം​വി​ധാ​നം വേ​ണം. വൈ​ദ്യു​തി വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ​ക്ക് താ​ത്കാ​ലി​ക നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക​പ്പു​റം ശാ​ശ്വ​ത​പ​രി​ഹാ​രം കാ​ണാ​ൻ വൈ​ദ്യു​തി വ​കു​പ്പ് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.

പി.​എം. ജോ​യി, ചെ​യ​ർ​മാ​ൻ, ക​ർ​ഷ​ക​മി​ത്രം

വൈ​ദ്യു​തി മു​ട​ക്കം വീ​ട്ട​മ്മ​മാ​രെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും ദു​രി​ത​ത്തി​ലാ​ക്കു​ന്നു

മു​ന്ന​റി​യി​പ്പി​ല്ലാ​തെ​യു​ള്ള വൈ​ദ്യു​തി നി​യ​ന്ത്ര​ണം വീ​ട്ട​മ്മ​മാ​രെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ക​യാ​ണ്. പ​ക​ൽ ജോ​ലി​യും പ​ഠ​ന​വും ക​ഴി​ഞ്ഞ് കു​ടും​ബാം​ഗ​ങ്ങ​ൾ വീ​ട്ടി​ലെ​ത്തു​ന്ന സ​മ​യ​ത്താ​ണ് പ​ല​പ്പോ​ഴും വൈ​ദ്യു​തി മു​ട​ങ്ങു​ന്ന​ത്. ഇ​തോ​ടെ വീ​ട്ടു​ജോ​ലി​ക​ൾ ക്ര​മീ​ക​രി​ക്കു​ന്ന​തി​നും കു​ട്ടി​ക​ളു​ടെ പ​ഠ​ന​ത്തി​നും ത​ട​സം നേ​രി​ടു​ക​യാ​ണ്.

വൈ​ദ്യു​തി മു​ട​ങ്ങു​ന്ന​തോ​ടെ പാ​ച​കം, വെ​ള്ളം പ​ന്പ് ചെ​യ്യ​ൽ തു​ട​ങ്ങി​യ​വ ത​ട​സ​പ്പെ​ടും. കു​ട്ടി​ക​ളു​ടെ പ​ഠ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​താ​ള​ത്തി​ലാ​കും. ഫാ​ൻ ഉ​ൾ​പ്പെ​ടെ വൈ​ദ്യു​തോ​പ​ക​ര​ണ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കാ​താ​കു​ന്ന​തും വ​ലി​യ പ്ര​യാ​സ​ത്തി​ന് കാ​ര​ണ​മാ​കും. വൈ​ദ്യു​തി നി​യ​ന്ത്ര​ണം വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന​സ​മ​യ​വും കു​ടും​ബ​ങ്ങ​ളു​ടെ പ്ര​ധാ​ന ജോ​ലി​സ​മ​യ​വും പ​രി​ഗ​ണി​ച്ച് ക​മീ​ക​രി​ക്ക​ണം. മു​ന്ന​റി​യി​പ്പി​ല്ലാ​ത്ത വൈ​ദ്യു​തി മു​ട​ക്കം ഒ​ഴി​വാ​ക്ക​ണം.


സ​നി​ത ര​ജി​ത്ത്, അ​സി.​പ്ര​ഫ​സ​ർ, ഡോ​ണ്‍ ബോ​സ്കോ കോ​ള​ജ്

Tags : power restrictions NattuVishasham DistrictNews

Recent News

Corehub Up