x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​കാ​ര്യ ബ​സു​ക​ൾ നി​ര​ത്തൊ​ഴി​ഞ്ഞു; വീ​യ​പു​ര​ത്ത് യാ​ത്രാ​ദു​രി​തം

വെബ് ഡെസ്ക്
Published: September 11, 2026 01:14 AM IST | Updated: September 11, 2026 01:14 AM IST

പ്രതീകാത്മക ചിത്രം

ഹ​രി​പ്പാ​ട്: വീ​യ​പു​രം റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്താ​ൻ പെ​ർ​മി​റ്റ് ല​ഭി​ച്ച സ്വ​കാ​ര്യ ബ​സു​ക​ൾ യാ​ത്ര​ക്കാ​രെ വ​ഴി​യി​ലാ​ക്കി സ​ർ​വീ​സ് നി​ർ​ത്തി​യ​ത് പ്ര​ദേ​ശ​വാ​സി​ക​ളെ വ​ല​യ്ക്കു​ന്നു. മാ​വേ​ലി​ക്ക​ര​യി​ൽ​നി​ന്ന് ഹ​രി​പ്പാ​ട് വ​ഴി വീ​യ​പു​ര​ത്തേ​ക്കും തി​രി​ച്ചു​മു​ള്ള സ​ർ​വീ​സു​ക​ളും മേ​ൽ​പാ​ടം-​മാ​ന്നാ​ർ റൂ​ട്ടി​ലെ ബ​സു​ക​ളു​മാ​ണ് ഭൂ​രി​ഭാ​ഗ​വും നി​ല​ച്ച​ത്.

ഉ​ൾ​നാ​ട​ൻ ഗ്രാ​മീ​ണ മേ​ഖ​ല​യാ​യ വീ​യ​പു​ര​ത്ത് കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ വ​ള​രെ കു​റ​വാ​ണ്. ഉ​ള്ള സ​ർ​വീ​സു​ക​ളാ​ക​ട്ടെ കൃ​ത്യ​സ​മ​യ​ത്ത് ഓ​ടാ​ത്ത​തും സാ​ധാ​ര​ണ​ക്കാ​രു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ദു​രി​തം ഇ​ര​ട്ടി​യാ​ക്കു​ന്നു. ഇ​തോ​ടെ സ്വ​കാ​ര്യ ബ​സു​ക​ളെ മാ​ത്രം ആ​ശ്ര​യി​ച്ചി​രു​ന്ന യാ​ത്ര​ക്കാ​ർ പൂ​ർ​ണ​മാ​യും പെ​രു​വ​ഴി​യി​ലാ​യ അ​വ​സ്ഥ​യി​ലാ​ണ്.

രോ​ഗി​ക​ളും വി​ദ്യാ​ർ​ഥി​ക​ളും ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ എ​ട്ട് കി​ലോ​മീ​റ്റ​റി​ല​ധി​കം ദൂ​രം യാ​ത്ര ചെ​യ്യാ​ൻ ഭീ​മ​മാ​യ തു​ക ന​ൽ​കി ഓ​ട്ടോ​റി​ക്ഷ​ക​ളെ​യും ടാ​ക്സി​ക​ളെ​യു​മാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. 300 മു​ത​ൽ 400 രൂ​പ വ​രെ ഓ​ട്ടോ​ക്കൂ​ലി ന​ൽ​കേ​ണ്ടി​വ​രു​ന്ന​ത് സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ക​ന​ത്ത ഭാ​ര​മാ​ണ്.
ഹ​രി​പ്പാ​ട്, മാ​ന്നാ​ർ ടൗ​ണു​ക​ളി​ലെ പ്ര​ധാ​ന സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് പോ​കേ​ണ്ട ജീ​വ​ന​ക്കാ​രും ക​ച്ച​വ​ട​ക്കാ​രും കൃ​ത്യ​സ​മ​യ​ത്ത് വാ​ഹ​ന​ങ്ങ​ൾ ല​ഭി​ക്കാ​തെ വ​ല​യു​ക​യാ​ണ്.

ഇ​തി​നു​പു​റ​മേ, ഹ​രി​പ്പാ​ടും മാ​വേ​ലി​ക്ക​ര​യും വ​ഴി സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന വീ​യ​പു​രം-​തി​രു​വ​ല്ല സ്വ​കാ​ര്യ ബ​സു​ക​ൾ വീ​യ​പു​രം റൂ​ട്ട് പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കി മ​ണ്ണാ​റ​ശാ​ല​യി​ലേ​ക്ക് വ​ഴി​തി​രി​ച്ചു​വി​ടാ​നും ഹ​രി​പ്പാ​ട് യാ​ത്ര അ​വ​സാ​നി​പ്പി​ക്കാ​നും ശ്ര​മം ന​ട​ത്തു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. വി​ഷ​യ​ത്തി​ൽ ക​ള​ക്ട​ർ, ഗ​താ​ഗ​ത​മ​ന്ത്രി, ആ​ർ​ടി​ഒ എ​ന്നി​വ​ർ​ക്ക് നേ​രി​ട്ട് പ​രാ​തി​ക​ൾ ന​ൽ​കി​യെ​ങ്കി​ലും തി​രി​ഞ്ഞു​നോ​ക്കു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം.

വി​ഷ​യ​ത്തി​ൽ ക​ള​ക്‌​ട​ർ​ക്കും മ​ന്ത്രി​ക്കും പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​കു​ന്നി​ല്ല. ജ​ന​ങ്ങ​ളു​ടെ യാ​ത്രാ​ദു​രി​ത​ത്തി​ന് ഉ​ട​ന​ടി പ​രി​ഹാ​ര​മാ​യി​ല്ലെ​ങ്കി​ൽ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ഒ​ന്ന​ട​ങ്കം ക​ള​ക്‌​ട​റെ നേ​രി​ൽ​ക്ക​ണ്ട് ശ​ക്ത​മാ​യ ജ​ന​കീ​യ സ​മ​ര​ത്തി​ലേ​ക്ക് നീ​ങ്ങും.

പി. ​ഓ​മ​ന, പ്ര​സി​ഡ​ന്‍റ്, വീ​യ​പു​രം പ​ഞ്ചാ​യ​ത്ത്

യാ​ത്രാ​ക്ലേ​ശം രൂ​ക്ഷ​മാ​യി​ട്ടും ബ​സ് ഓ​പ്പ​റേ​റ്റ​ർ​മാ​ർ​ക്ക് ഒ​ത്താ​ശ ചെ​യ്യു​ന്ന സ​മീ​പ​ന​മാ​ണ് അ​ധി​കൃ​ത​രു​ടേ​ത്. ജ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യം നി​ഷേ​ധി​ക്കു​ന്ന ഈ ​അ​നാ​സ്ഥ​യ്ക്കെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ര​ണം.

ഷി​ജ സു​രേ​ന്ദ്ര​ൻ, മു​ൻ പ്ര​സി​ഡ​ന്‍റ്, വീ​യ​പു​രം പ​ഞ്ചാ​യ​ത്ത്

 

Tags : Local News Nattuvishesham Private buses Veeyapuram

Recent News

Corehub Up