x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബസ് സ്റ്റാ​ൻഡിൽ സ്വ​കാ​ര്യവാ​ഹ​ന​ങ്ങ​ൾ; ബ​സു​ക​ൾ ന​ടു​റോ​ഡിൽ

വെബ് ഡെസ്ക്
Published: September 10, 2026 11:42 PM IST | Updated: September 10, 2026 11:42 PM IST

സ്റ്റാ​ൻഡിൽ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ പാർക്ക് ചെയ്ത നിലയിൽ.

ചെ​റു​തോ​ണി: ക​രി​മ്പ​ൻ ബ​സ് സ്റ്റാ​ൻ​ഡ് സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ കൈ​യ​ട​ക്കി​യ​തോ​ടെ ബ​സു​ക​ൾ യാ​ത്ര​ക്കാ​രെ ക​യ​റ്റു​ന്ന​തും ഇ​റ​ക്കു​ന്ന​തും ന​ടു​റോ​ഡി​ൽ. ബ​സ് സ്റ്റാ​ന്‍ഡിലെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് സ​ർ​വീ​സ് ബ​സു​ക​ൾ​ക്കും നാ​ട്ടു​കാ​ർ​ക്കും ഒ​രു​പോ​ലെ ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്.

അ​ടി​മാ​ലി - കു​മ​ളി ദേ​ശീ​യ​പാ​ത​യി​ൽ ക​രി​മ്പ​ൻ ടൗ​ണി​ലെ ബ​സ് സ്റ്റാ​ന്‍ഡിലാ​ണ് സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ അ​ന​ധി​കൃ​ത​മാ​യി പാ​ർ​ക്ക് ചെ​യ്യു​ന്ന​ത്. കാ​റു​ക​ളും ച​ര​ക്ക് വാ​ഹ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ ബ​സ് സ്റ്റാ​ന്‍ഡ് പ​രി​സ​രം കൈ​യ​ട​ക്കു​ന്ന​തോ​ടെ ബസുകൾക്ക് സ്റ്റാ​ൻ​ഡി​ൽ ക​യ​റാ​ൻ ക​ഴി​യാ​തെവരുന്നു. ദേ​ശീ​യ​പാ​ത​യി​ലൂ​ടെ ക​ട​ന്നുപോ​കു​ന്ന കെ​എ​സ്ആ​ർ​ടി​സി, സ്വ​കാ​ര്യ ബ​സു​ക​ൾ​ക്ക് സ്റ്റാ​ന്‍റി​ൽ ക​യ​റാ​ൻ ക​ഴി​യാ​തെ മു​ൻ​ഭാ​ഗ​ത്തെ റോ​ഡി​ൽ യാ​ത്ര​ക്കാ​രെ ഇ​റ​ക്കു​ക​യും ക​യ​റ്റു​ക​യും ചെ​യ്യു​ന്ന​തി​നാ​ൽ ബ​സ് യാ​ത്ര​ക്കാ​ർ മാ​ത്ര​മ​ല്ല, മ​റ്റ് വാ​ഹ​ന യാ​ത്ര​ക്കാ​രും ദു​രി​ത​ത്തി​ലാ​വു​ക​യാ​ണ്.

കു​മ​ളി- എ​റ​ണാ​കു​ളം, അ​ടി​മാ​ലി- ക​ട്ട​പ്പ​ന, ചെ​റു​തോ​ണി- വ​ണ്ണ​പ്പു​റം- തൊ​ടു​പു​ഴ, ചെ​റു​തോ​ണി - മു​രി​ക്കാ​ശേ​രി - തോ​പ്രാം​കു​ടി തു​ട​ങ്ങി​യ ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി സ്വ​കാ​ര്യ ബ​സു​ക​ൾ ക​രി​മ്പ​ൻ സ്റ്റാ​ന്‍റി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി പോ​കു​ന്ന​താ​ണ്. പൊ​തു​വേ വി​സ്തൃ​തി കു​റ​ഞ്ഞ റോ​ഡ് വ​ക്കി​ലാ​ണ് സ്റ്റാ​ന്‍ഡ് സ്ഥി​തി ചെ​യ്യു​ന്ന​ത്. എ​തി​ർ ദി​ശ​യി​ൽനി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് പ​ര​സ്പ​രം ക​ട​ന്നു പോ​കാ​ൻപോ​ലും ബു​ദ്ധി​മു​ട്ട് അ​നു​ഭ​വ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ൾ സ്റ്റാ​ന്‍ഡ് കൈ​യേ​റി പാ​ർ​ക്ക് ചെ​യ്യു​ന്ന​ത്.

നി​ര​വ​ധി​ത്ത​വ​ണ നാ​ട്ടു​കാ​ർ ഇ​ക്കാ​ര്യം വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ലും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ലും അ​റി​യി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ യാ​ത്ര ചെ​യ്യു​ന്ന തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. നേ​ര​ത്തെ വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത് ഇ​വി​ടെ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നെ​ങ്കി​ലും ഒ​രു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ഇ​വ​യെ​ല്ലാം പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ണ്. രാ​ത്രി​യാ​യാ​ൽ വെ​ളി​ച്ച​വു​മി​ല്ല. ഇ​തോ​ടെ സ്‌​റ്റാ​ന്‍ഡ് സാ​മൂ​ഹ്യ​വി​രു​ദ്ധ​രുടെ താ​വ​ള​മാ​കും.

ബ​സ് റോ​ഡി​ൽ നി​ർ​ത്തി യാ​ത്ര​ക്കാ​രെ ഇ​റ​ക്കു​ന്ന​തി​നി​ട​യി​ൽ യാ​ത്ര​ക്കാ​ര​ൻ എ​തി​രേ വ​ന്ന വാ​ഹ​ന​മി​ടി​ക്കാ​തെ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്കാ​യി​രു​ന്നു. മു​ൻ​പ് അ​റി​യി​പ്പ് ബോ​ർ​ഡും സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ടാ​ൻ പൊ​ലി​സു​മു​ണ്ടാ​യി​രു​ന്നു. ഇ​തെ​ല്ലാം നി​ന്ന​തോ​ടെ യാ​ത്ര​ക്കാ​ർ ബ​സ് കാ​ത്തു നി​ൽ​ക്കു​ന്ന​ത് സ്റ്റാ​ൻ​ഡി​ന് മു​ന്നി​ലെ ​റോ​ഡി​ലാ​യി. അ​ടി​യ​ന്ത​ര​മാ​യി അ​ധി​കൃ​ത​ർ ഇ​ട​പെ​ട​ണ​മെ​ന്നും സ്റ്റാ​ന്‍ഡിലെ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ക്കിം​ഗ് ഒ​ഴി​വാ​ക്ക​ണ​മെന്നും ​നാ​ട്ടുകാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

 

Tags : Private vehicles NattuVishasham DistrictNews

Recent News

Corehub Up