ലയൺസ് ക്ലബ് ഒക്കൽ പെരിയാറിന്റെ ചാരിറ്റി പദ്ധതിയുടെ ഭാഗമായി കൂവപ്പടി ഗവ. എൽപി സ്കൂളിൽ നൽകിയ ഗൃഹോപകരണ വിതരണം
പെരുമ്പാവൂർ: ലയൺസ് ക്ലബ് ഒക്കൽ പെരിയാറിന്റെ ചാരിറ്റി പദ്ധതിയുടെ ഭാഗമായി കൂവപ്പടി ഗവ. എൽപി സ്കൂളിൽ നൽകിയ ഗൃഹോപകരണ വിതരണോദ്ഘാടനം മനോജ് മൂത്തേടൻ എംഎൽഎ നിർവഹിച്ചു. ചടങ്ങിൽ ക്ലബ് പ്രസിഡന്റ് ബോബിൻ പാപ്പച്ചൻ അധ്യക്ഷത വഹിച്ചു.
ലയൻസ് ക്ലബ് ഡിസ്ട്രിക്ട് പ്രോഗ്രാം കോഡിനേറ്റർ ടി.ഒ. ജോൺസൺ, ഇമ്മാനുവൽ ജോസഫ്, ഷിജു തോപ്പിലാൻ, ജോബിസ് ആട്ടുകാരൻ, സ്കൂൾ എച്ച്എം സുഷിത, പിടിഎ ഭാരവാഹികൾ തുടങ്ങിയവരും പങ്കെടുത്തു.
Tags : okkal