അഡ്വ. നജ്മ തബ്ഷീറ ഉദ്ഘാടനം ചെയ്യുന്നു.
പെരിന്തല്‍മണ്ണ: ലോക ആത്മഹത്യ പ്രതിരോധ ദിനത്തോടനുബന്ധിച്ച് പെരിന്തല്‍മണ്ണ മുദ്ര ചാരിറ്റബിള്‍ ഫൗണ്ടേഷനും എസ്എന്‍ഡിപി വൈഎസ്എസ് കോളജ് സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റും സംയുക്തമായി ആത്മഹത്യാപ്രതിരോധ ബോധവല്‍ക്കരണ പരിപാടി നടത്തി.
കോളജ് വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ അരങ്ങേറി. വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഫ്ളാഷ് മോബ് ശ്രദ്ധേയമായി. കൗമാരക്കാരിലും യുവാക്കളിലും വര്‍ധിച്ചുവരുന്ന മാനസിക സംഘര്‍ഷങ്ങളെ അതിജീവിക്കാനുള്ള ഊര്‍ജ്ജം പകരുന്നതായിരുന്നു ബോധവത്കരണം.
ജീവിതം സുന്ദരമാണ്, തോറ്റുകൊടുക്കാനുള്ളതല്ല എന്ന സന്ദേശമുയര്‍ത്തിയായിരുന്നു പരിപാടികള്‍. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. നജ്മ തബ്ഷീറ ഉദ്ഘാടനം ചെയ്തു. സുബൈര്‍ വെഴുപ്പൂര്‍ അധ്യക്ഷത വഹിച്ചു. പെരിന്തല്‍മണ്ണ തഹസില്‍ദാര്‍ രഘുനാഥ് മുഖ്യപ്രഭാഷണം നടത്തി.
ഐഎംഎ സംസ്ഥാന കമ്മിറ്റി അംഗം ഡോ. ഷാജി ഗഫൂര്‍ സന്ദേശം നല്കി. പെരിന്തല്‍മണ്ണ താലൂക്ക് ഭൂരേഖ തഹസില്‍ദാര്‍ വേണുഗോപാല്‍, സാമൂഹിക പ്രവര്‍ത്തകരായ കുറ്റീരി മാനുപ്പ, ജാഫര്‍ സാദിഖ് തങ്ങള്‍, എസ്എന്‍ഡിപി കോളജ് അധ്യാപിക അനശ്വര കെ.പി, കാവ്യ കെ.എസ്,നസീഫ് അന്‍വര്‍ പി എന്നിവര്‍ പ്രസംഗിച്ചു.
Tags : Suicide Prevention Day NattuVishasham DistrictNews