x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​മി​നാ​റും ക​ര്‍​ഷ​ക​രു​മാ​യി മു​ഖാ​മു​ഖ​വും

വെബ് ഡെസ്ക്
Published: July 14, 2026 10:21 PM IST | Updated: July 14, 2026 10:21 PM IST

പ്രതീകാത്മക ചിത്രം

എ​ട​ത്വ: കു​ട്ട​നാ​ട്ടി​ലെ ത​ണ്ണീ​ര്‍​ത്ത​ട സം​ര​ക്ഷ​ണ​വും പാ​രി​സ്ഥി​തി​ക വെ​ല്ലു​വി​ളി​ക​ളും ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​നാ​യി എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജ് ര​സ​ത​ന്ത്ര വി​ഭാ​ഗ​വും കോ​ഴി​ക്കോ​ട് സി​ഡ​ബ്ല്യുആ​ര്‍​ഡിഎ​മ്മും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സെ​മി​നാ​ര്‍ ഇ​ന്ന് രാ​വി​ലെ 10 ന് ​ന​ട​ക്കും. കോ​ള​ജി​ലെ ഫാ. ​പു​ന്ന​പ്പാ​ടം ഹാ​ളി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി റെ​ജി ചെ​റി​യാ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. മാ​നേ​ജ​ര്‍ ഫാ. ​ജോ​സ​ഫ് ക​ള​രി​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

സിഡ​ബ്ല്യുആ​ര്‍​ഡിഎം എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഡോ. ​വി. അ​നി​ത മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ്രി​ന്‍​സി​പ്പ​ല്‍ പ്ര​ഫ. ഡോ. ​ജി. ഇ​ന്ദു​ലാ​ല്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ടി​ജി​ന്‍ ജോ​സ​ഫ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ആ​ന്‍​സി ബി​ജോ​യ്, സം​സ്ഥാ​ന ത​ണ്ണീ​ര്‍​ത്ത​ട അ​ഥോ​റി​റ്റി പ്ര​തി​നി​ധി ഡോ. ​ജോ​ണ്‍ സി. ​മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. സെ​മി​നാ​റി​ന്‍റെ ഭാ​ഗ​മാ​യി ക​ര്‍​ഷ​ക​ര്‍​ക്കാ​യി പ്ര​ത്യേ​ക മു​ഖാ​മു​ഖം പ​രി​പാ​ടി​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. കൃ​ഷി​ഭ​വ​ന്‍ അ​ഗ്രി​ക​ള്‍​ച്ച​റ​ല്‍ ഓ​ഫീ​സ​ര്‍ ടി.​എ​ല്‍. സ​ഞ്ജ​യ് ക​ര്‍​ഷ​ക​രു​മാ​യി സം​വ​ദി​ക്കും.

Tags : Local News Nattuvishesham Seminar farmers

Recent News

Corehub Up