x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​സ്എ​ച്ച് കി​ളി​മ​ല നോ​വ ഫെ​സ്റ്റ്: ആ​ന​ക്ക​ല്ല് സെ​ന്‍റ് ആ​ന്‍റ​ണീ​സി​നു കി​രീ​ടം

വെബ് ഡെസ്ക്
Published: September 10, 2026 11:05 PM IST | Updated: September 10, 2026 11:05 PM IST

നോ​വ ഫെ​സ്റ്റി​ല്‍ ജേ​താ​ക്ക​ളാ​യ ആ​ന​ക്ക​ല്ല് സെ​ന്‍റ് ആ​ന്‍റ​ണീസ് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഫാ. ​പ​യ​സ് പാ​യി​ക്കാ​ട്ട്മ​റ്റ​ത്തി​ല്‍ ട്രോ​ഫി കൈ​മാ​റു​ന്നു.

ച​ങ്ങ​നാ​ശേ​രി: കി​ളി​മ​ല എ​സ് എ​ച്ച് സ്‌​കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന 23-ാമ​ത് ഓ​ള്‍ കേ​ര​ള ഇ​ന്‍റ​ര്‍ സ്‌​കൂ​ള്‍ ക്വി​സ് മ​ത്സ​രം - നോ​വ ഫെ​സ്റ്റി​ല്‍ അ​ന​ക്ക​ല്ല് സെ​ന്‍റ് ആ​ന്‍റ​ണീ​സ് ജേ​താ​ക്ക​ളാ​യി.

ച​ങ്ങ​നാ​ശേ​രി പ്ലാ​സി​ഡ് വി​ദ്യ വി​ഹാ​ര്‍ ര​ണ്ടാം സ്ഥാ​ന​വും നെ​ടും​കു​ന്നം സെ​ന്‍റ് ജോ​ണ്‍​സ് ബാ​പ്റ്റി​സ് സ്‌​കൂ​ള്‍ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. വി​ജ​യി​ക​ള്‍​ക്ക് മാ​ര്‍ ജെ​യിം​സ് കാ​ളാ​ശേ​രി മെ​മ്മോ​റി​യ​ല്‍ ട്രോ​ഫി​യും 10000 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും ന​ല്‍​കി. വി​വി​ധ ജി​ല്ല​ക​ളി​ലെ 25ല്‍​പ്പ​രം സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നാ​യി 67 മ​ത്സ​രാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham SH Kilimala Nova Fest Anakkallu

Recent News

Corehub Up