x
ad
Sat, 10 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​രു​വി​ത്തു​റ കോ​ള​ജി​ന്‍റെ സു​ജി​ത്ത് ഇ​നി ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​നു സ്വ​ന്തം

വെബ്ഡെസ്ക്
Published: October 10, 2026 05:38 PM IST | Updated: October 10, 2026 05:38 PM IST

സുജി​ത്തി​നെ പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ.ഡോ. ​സി​ബി ജോ​സ​ഫ് മൊ​മ​ന്‍റോ ന​ൽ​കി ആ​ദ​രിക്കുന്നു

അ​രു​വി​ത്തു​റ: സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജി​ലെ മൂ​ന്നാം വ​ർ​ഷ പൊ​ളി​റ്റി​ക്സ് വി​ദ്യാ​ർ​ഥി​യും വോ​ളി​ബോ​ൾ ടീം ​അം​ഗ​വു​മാ​യ സു​ജി​ത്ത് ഇ​നി ഇ​ന്ത്യ​ൻ ആ​ർ​മി​യു​ടെ കു​പ്പാ​യ​മ​ണി​യും.

ഓ​ഗ​സ്റ്റി​ൽ ഹൈ​ദ​രാ​ബാ​ദി​ൽ ന​ട​ന്ന സ്പോ​ർ​ട്സ് താ​ര​ങ്ങ​ൾ​ക്കാ​യു​ള്ള സെ​ല​ക്ഷ​ൻ ക്യാ​മ്പി​ലേ​യ്ക്ക് ക്ഷ​ണി​ക്ക​പ്പെ​ട്ട സു​ജി​ത്തി​നെ ഉ​യ​ർ​ന്ന ഉ​ദ്യോ​ഗം ന​ൽ​കി സൈ​ന്യ​ത്തി​ൽ നി​യ​മി​ക്കു​ക​യാ​യി​രു​ന്നു.

12-ാം ക്ലാ​സി​നു ശേ​ഷം ഐ​ടി​ഐ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ സു​ജി​ത്തി​ന്‍റെ ബാ​ല്യ​ത്തി​ൽ ത​ന്നെ പി​താ​വ് വൈ​ദ്യു​താ​ഘാ​തം ഏ​റ്റ് മ​രി​ച്ചി​രു​ന്നു. അ​ട്ട​പ്പാ​ടി സ്വ​ദേ​ശി​യാ​യ മു​ൻ വോ​ളി​ബോ​ൾ താ​രം ഷാ​ജു​വാ​ണ് ഉ​യ​ര​വും ശ​രീ​ര​ഘ​ട​ന​യും ക​ണ്ട് സു​ജി​ത്തി​ന്‍റെ കാ​യി​ക സാ​ധ്യ​ത​ക​ൾ തി​രി​ച്ച​റി​ഞ്ഞ​ത്.

ചി​ല സു​മ​ന​സു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെയാണ് ഷാജു കളിയുടെ ബാ​ല​പാ​ഠ​ങ്ങ​ൾ പോ​ലും അ​റി​യാ​ത്ത സു​ജി​ത്തി​നെ വോളിബോളിന്‍റെ ലോകത്തേക്ക് എത്തിക്കുന്നത്. തുടർന്ന്, അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജി​ലെ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ വോ​ളി​ബോ​ൾ കോ​ച്ച് ജേ​ക്ക​ബ് സു​ജി​ത്തി​ന്‍റെ പ​രി​ശീ​ല​ന ചു​മ​ത​ല ഏ​റ്റെ​ടു​ത്തു.

ചു​രു​ങ്ങി​യ സ​മ​യം കൊ​ണ്ട് എം​ജി യൂ​ണി​വേ​ഴ്സി​റ്റി ടീ​മി​ൽ ഇ​ടം നേ​ടി​യ സു​ജി​ത്ത് ക​ഴി​ഞ്ഞ വ​ർ​ഷം അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജി​നെ എം​ജി യൂ​ണി​വേ​ഴ്സി​റ്റി ചാ​മ്പ്യ​ന്മാ​ർ ആ​ക്കു​ന്ന​തി​ലും നി​ർ​ണാ​യ​ക പ​ങ്കുവ​ഹി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞവ​ർ​ഷം ഫെ​ഡ​റേ​ഷ​ൻ ക​പ്പി​നാ​യിയുള്ള ഇ​ന്ത്യ​ൻ യൂ​ണി​വേ​ഴ്സി​റ്റി ടീ​മി​ന്‍റെ അ​നി​ഷേ​ധ്യ ഘ​ട​ക​മാ​യി മാ​റാ​നും സു​ജി​ത്തി​ന് ക​ഴി​ഞ്ഞി​രു​ന്നു. പ​ഠ​നം പൂ​ർ​ത്തി​യാ​കും മു​ൻ​പേ ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ൽ നി​യ​മ​നം ല​ഭി​ച്ച സുജി​ത്തി​നെ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ.ഡോ. ​സി​ബി ജോ​സ​ഫ് മൊ​മ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു.

സു​ജി​ത്തി​ന്‍റെ അ​ഭി​മാ​നാ​ർ​ഹ​മാ​യ നേ​ട്ട​ത്തി​ൽ കോ​ള​ജ് മ​നേ​ജ​ർ വെ​രി റ​വ.​ഫാ. മാ​ത്യു ച​ന്ദ്ര​ൻ കു​ന്നേ​ൽ, ബ​ർ​സാ​ർ റ​വ.​ഫാ. ബി​ജു കു​ന്ന​യ്ക്കാ​ട്ട്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജി​ലു ആ​നി ജോ​ൺ, കാ​യി​ക വി​ഭാ​ഗം മേ​ധാ​വി ഡോ. ​വി​യാ​നി ചാ​ർ​ളി, വോ​ളിബോ​ൾ കോ​ച്ച് ജേ​ക്ക​ബ് ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ അ​ഭി​ന​ന്ദി​ച്ചു.

Tags : Sujith AruvithuraCollege IndianArmy LocalNews Kottayam

Recent News

Corehub Up