വൈത്തിരി എച്ച്ഐഎം യുപി സ്കൂളിൽ പ്രതിഭാ സംഗമം
വൈത്തിരി: എച്ച്ഐഎം യുപി സ്കൂളിൽ പ്രതിഭാ സംഗമവും അധ്യാപക ദിനാഘോഷവും കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം തസ്നി ഉദ്ഘാടനം ചെയ്തു. അധ്യാപക-അനധ്യാപകരെയും സിഎം കിഡ്സ് സ്കോളർഷിപ്പ് ജേതാക്കളെയും സംസ്ഥാന സബ്ജൂനിയർ ഹാൻഡ്ബോൾ ചാന്പ്യൻഷിപ്പ് ജില്ലാ ടീം അംഗങ്ങളെയും പാഠ്യ-പാഠ്യേതര മികവ് തെളിയിച്ച വിദ്യാർഥികളെയും ചടങ്ങിൽ അനുമോദിച്ചു.
മികച്ച യുവ കർഷക അവാർഡ് ജേതാവ് കെ. ഹാഷിഖ്, വേൾഡ് മാസ്റ്റേഴ്സ് ആം റസ്ലിംഗ് ചാന്പ്യൻഷിപ്പ് വെള്ളി മെഡൽ ജേതാവ് ജോഷി ക്രിസ്റ്റി, സംസ്ഥാന മാസ്റ്റേഴ്സ് അത്ലറ്റിക് ചാന്പ്യൻ നീനാ ജോസ് എന്നിവരെയും ഹോംഗാർഡ് ഹംസ വൈത്തിരിയെയും ആദരിച്ചു. പിടിഎ പ്രസിഡന്റ് പി.ഇ. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു.
ആർ. രഞ്ജിത, സിസ്റ്റർ ജിജി സെബാസ്റ്റ്യൻ, ഫാ. ഫ്രാൻസൻ, ഷെമീർ പാറമ്മൽ, മുഹസിൻ റാഷിദ്, ഷാജിപോൾ, അബ്ദുൾ സലാം, മിനി, ഷാലി, ഷീബ, സന്തോഷ് മാത്യു, ഷീജ മണി, ആൻഡ്രിയ നെസ്ലി, ദിലീപ്, മുഹമ്മദ് ജമാൽ, അഭിലാഷ്, സജ്ന, സുബിന എന്നിവർ പ്രസംഗിച്ചു.
Tags : Talent Meet NattuVishasham DistrictNews