അംബുവിള-ഏഴാംമൈല്‍ റോഡില്‍ നടക്കുന്ന റോഡ് ടാറിംഗ്.
ശാസ്താംകോട്ട: ജല്‍ജീവന്‍ മിഷന് പദ്ധതിയുടെ പൈപ്പിടുന്നതിന് കുഴിയെടുത്തതുമൂലം തകര്‍ന്നുകിടന്ന, കുന്നത്തൂര്‍ പഞ്ചായത്തിലെ അംബുവിള-ഏഴാംമൈല്‍ റോഡില്‍ ടാര്‍ ചെയ്യുന്ന ജോലികള്‍ക്ക് തുടക്കമായി.
ഉല്ലാസ് കോവൂര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്തയോഗത്തിലെ തീരുമാനത്തിനു പിന്നാലെ ബുധനാഴ്ചതന്നെ നവീകരണം തുടങ്ങി.
ബുധനാഴ്ച അംബുവിളമുതല് കളീക്കലേഴത്ത്മുക്കുവരെയുള്ള 500 മീറ്റര്‍ ഭാഗമാണ് സഞ്ചാരയോഗ്യമാക്കിയത്. രണ്ടാഴ്ചയ്ക്കകം ടാര്‍ ചെയ്ത് സഞ്ചാരയോഗ്യമാക്കുമെന്ന് ഉദ്യോഗസ്ഥരും കരാറുകാരും എംഎല്‍എയ്ക്ക് നല്കിയ ഉറപ്പ് ഇതോടെ പാലിക്കപ്പെട്ടു. നബാര്‍ഡിന്റെ ഫണ്ടുപയോഗിച്ചാണ് നവീകരണ ജോലികള്‍ നടത്തുന്നത്.
ഐവര്‍കാല അംബുവിളയിലെ നിര്‍ദിഷ്ട കുന്നത്തൂര്‍-കരുനാഗപ്പള്ളി ജലശുദ്ധീകരണശാലയില്‍നിന്ന് മറ്റു സ്ഥലങ്ങളിലേക്ക് വെള്ളം എത്തിക്കുന്നതിന് രണ്ടുവര്ഷംമുന്പ് പാത ആഴത്തില്‍ കുഴിച്ച് പൈപ്പിട്ടശേഷം ടാര്‍ ചെയ്തിരുന്നില്ല. അതോടെ പൊട്ടിപ്പൊളിഞ്ഞ് കുണ്ടുംകുഴിയും നിറഞ്ഞ് അഞ്ച് വാര്‍ഡുകളിലെ ജനങ്ങള്‍ക്ക് യാത്രചെയ്യാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. ഈ സാഹചര്യത്തിലാണ് യോഗം ചേര്‍ന്ന് പ്രശ്നപരിഹാരത്തിന് നീക്കം തുടങ്ങിയത്.
Tags : Tarring work NattuVishasham DistrictNews