x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ള​ത്തൂ​പ്പു​ഴ കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ല്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് മാ​നേ​ജിം​ഗ് ക​മ്മി​റ്റി രൂ​പീകരി​ച്ചു

വെബ് ഡെസ്ക്
Published: September 10, 2026 11:53 PM IST | Updated: September 10, 2026 11:53 PM IST

പ്രതീകാത്മക ചിത്രം

കു​ള​ത്തൂപ്പു​ഴ: കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ വി​ക​സ​നം ല​ക്ഷ്യ​മി​ട്ട് ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് മാ​നേ​ജിം​ഗ് ക​മ്മി​റ്റി യോ​ഗം ന​ട​ന്നു. പു​ന​ലൂ​ര്‍ എം​എ​ല്‍​എ സി. ​അ​ജ​യ​പ്ര​സാ​ദി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലാ​യി​രു​ന്നു യോ​ഗം.

യോ​ഗ​ത്തി​ല്‍ ഡി​പ്പോ​ക​ളു​ടെ സ​മ​ഗ്ര​വി​ക​സ​ന​വും ജ​ന​പ​ങ്കാ​ളി​ത്ത​വും ല​ക്ഷ്യ​മി​ട്ട് ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് മാ​നേ​ജിം​ഗ് ക​മ്മി​റ്റി (ടി​എം​സി) രൂ​പ​ീകരി​ച്ചു. സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കു​ന്ന മി​ക​ച്ച സേ​വ​ന​ങ്ങ​ള്‍ എ​ത്തി​ക്കു​ന്ന​തി​നും ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഡി​പ്പോ വി​ക​സ​ന​ത്തി​ന് തു​ക സ​മാ​ഹ​രി​ക്കാ​നു​മാ​ണ് ടി​എം​സി രൂ​പ​വ​ത്ക​രി​ച്ച​ത്.

ഡി​പ്പോ​ക​ളു​ടെ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​വി​ക​സ​നം, ശു​ചി​ത്വം, കാ​ന്റീ​ന്‍ ഗു​ണ​നി​ല​വാ​രം എ​ന്നി​വ ഉ​യ​ര്‍​ത്തു​ന്ന​തി​നാ​യി എ​ല്ലാ​ഡി​പ്പോ​യി​ലും ടി​എം​സി രൂ​പ​വ​ത്ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കു​ള​ത്തൂ​പ്പു​ഴ​യി​ലും യോ​ഗം ചേ​ര്‍​ന്നു.
യോ​ഗ​ത്തി​ല്‍ ഗ്രാ​മ​പഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​സൈ​ന​ബാ ബി​വി, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഷ​ബി​നാ അ​ന്‍​വ​ര്‍, കെ.​അ​നി​ല്‍ കു​മാ​ര്‍, ജി​ല്ലാ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍ മ​നേ​ഷ്, രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി നേ​താ​ക്ക​ളാ​യ ആ​ര്‍. ഷ​റ​ഫു​ദീ​ന്‍, എ​സ്. ഗോ​പ​കു​മാ​ര്‍, ജോ​ര്‍​ജു​കു​ട്ടി മാ​ക്കു​ളം, സ​ന്തോ​ഷ് ജി.​നാ​യ​ര്‍, നാ​സ​ര്‍, ദേ​വ​രാ​ജ​ന്‍ തു​ട​ങ്ങി​യ​വ​ര്‍​ പ​ങ്കെ​ടു​ത്തു.

 

Tags : KSRTC Depot NattuVishasham DistrictNews

Recent News

Corehub Up