x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​യി​ലെ സ​ന്ദ​ർ​ശ​നം; നി​യ​മ​സ​ഭാ സ​മി​തി ആ​റ​ന്മു​ള​യെ അ​വ​ഗ​ണി​ച്ചെ​ന്ന്

വെബ് ഡെസ്ക്
Published: September 10, 2026 11:02 PM IST | Updated: September 10, 2026 11:02 PM IST

പ്രതീകാത്മക ചിത്രം

ആ​റ​ന്മു​ള: കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി​ക​ളും പാ​രി​സ്ഥി​തി​ക പ്ര​ശ്‌​ന​ങ്ങ​ളും നേ​രി​ല്‍​ക്ക​ണ്ട് പ​രി​ഹാ​രം നി​ര്‍​ദേ​ശി​ക്കാ​ന്‍ പ​ത്ത​നം​തി​ട്ട​യി​ലെ​ത്തി​യ നി​യ​മ​സ​ഭാ പ​രി​സ്ഥി​തി സ​മി​തി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​ൽ ആ​റ​ന്മു​ള​യെ ഒ​ഴി​വാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധം.

പ്ര​ള​യ​ക്കെ​ടു​തി​ക​ളി​ല്‍ ജി​ല്ല​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ പാ​രി​സ്ഥി​തി​ക നാ​ശ​ന​ഷ്ട​ങ്ങ​ളും ജ​ന​ജീ​വി​ത​ത്തെ സാ​ര​മാ​യി ബാ​ധി​ക്കു​ക​യും ചെ​യ്ത പൈ​തൃ​ക​ഗ്രാ​മ​മാ​യ ആ​റ​ന്മു​ള​യെ സ​മി​തി പൂ​ർ​ണ​മാ​യും ത​ഴ​ഞ്ഞ​താ​യാ​ണ് ആ​ക്ഷേ​പം.

പ്ര​ള​യ​ത്തി​ല്‍ വീ​ടു​ക​ള്‍​ക്കും കൃ​ഷി​യി​ട​ങ്ങ​ള്‍​ക്കും റോ​ഡു​ക​ള്‍​ക്കും ഉ​ണ്ടാ​യ നാ​ശ​ന​ഷ്ട​ങ്ങ​ളും മ​ണ്ണി​ടി​ച്ചി​ലി​നെ​ത്തു​ട​ര്‍​ന്നു​ള്ള ദു​രി​ത​ങ്ങ​ളും നേ​രി​ട്ട് വി​ല​യി​രു​ത്താ​നാ​ണ് സ​മി​തി​യം​ഗ​ങ്ങ​ള്‍ ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച ജി​ല്ല​യി​ലെ​ത്തി​യ​ത്.

2018ലെ ​മ​ഹാ​പ്ര​ള​യ​ത്തി​ലും, 2019ലും ​തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് ഒ​ന്നി​നു​മു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ങ്ങ​ളി​ല്‍ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത നാ​ശ​ന​ഷ്ട​ങ്ങ​ളാ​ണ് ആ​റ​ന്മു​ള മേ​ഖ​ല​യി​ല്‍ ഉ​ണ്ടാ​യ​ത്. ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ പ​ട്ടി​ക​ജാ​തി ഉ​ന്ന​തി​യാ​ണ് ആ​റ​ന്മു​ള​യി​ലെ എ​ഴി​ക്കാ​ട് ഉ​ന്ന​തി. കാ​ല​വ​ർ​ഷ​ത്തി​ൽ സ്ഥി​ര​മാ​യി പ്ര​ള​യ​ഭീ​ഷ​ണി നേ​രി​ടു​ന്ന എ​ഴി​ക്കാ​ട് ഇ​ത്ത​വ​ണ​യും ദി​വ​സ​ങ്ങ​ളോ​ളം വെ​ള്ള​ത്തി​ലാ​യി​രു​ന്നു.

പ്ര​ള​യ​ത്തേ​ത്തു​ട​ർ​ന്ന് പ​ല വീ​ടു​ക​ളും ഇ​പ്പോ​ഴും വാ​സ​യോ​ഗ്യ​മ​ല്ലാ​ത്ത നി​ല​യി​ലാ​ണ്. ആ​റ​ന്മു​ള, കി​ട​ങ്ങ​ന്നൂ​ര്‍ വി​ല്ലേ​ജു​ക​ളി​ലെ ഹെ​ക്ട​ര്‍ ക​ണ​ക്കി​ന് കൃ​ഷി​യി​ട​ങ്ങ​ളാ​ണ് പൂ​ര്‍​ണ​മാ​യി ന​ശി​ച്ച​ത്.

പ്ര​ള​യ​കാ​ല​ത്ത് നേ​രി​ട്ട ദു​രി​ത​ങ്ങ​ള്‍​ക്കും പ​രി​സ്ഥി​തി പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കും ശാ​ശ്വ​ത പ​രി​ഹാ​രം വേ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. ന​ദി​ക​ളി​ലെ​യും തോ​ടു​ക​ളി​ലെ​യും നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം, അ​നി​യ​ന്ത്രി​ത​മാ​യ മ​ണ്ണെ​ടു​പ്പ്, നീ​ര്‍​ച്ചാ​ലു​ക​ളു​ടെ കൈ​യേ​റ്റം, കു​ന്നി​ടി​ച്ചി​ല്‍ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ല്‍ സ​മ​ഗ്ര​മാ​യ പ​ഠ​നം വേ​ണം
പ​മ്പ​യു​ടെ​യും തോ​ടു​ക​ളു​ടെയും തീ​ര​ങ്ങ​ളി​ല്‍ വ്യാ​പ​ക കൈ​യേ​റ്റ​മു​ണ്ട്. അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ളും വ്യാ​പ​കം. ന​ദി​യി​ല്‍ വ​ന്‍​തോ​തി​ല്‍ എ​ക്ക​ലും മ​ണ്ണും അ​ടി​ഞ്ഞു​കൂ​ടി മ​ണ​ല്‍​പ്പു​റ്റു​ക​ള്‍ രൂ​പ​പ്പെ​ട്ട​ത് ന​ദി​യി​ലെ ഒ​ഴു​ക്കി​നെ ത​ട​ഞ്ഞി​ട്ടു​ണ്ട്.
ആ​റ​ന്മു​ള​യി​ല്‍ പ​ള്ളി​യോ​ട​ങ്ങ​ള്‍​ക്ക് തു​ഴ​ഞ്ഞു​നീ​ങ്ങാ​ന്‍​പോ​ലും ക​ഴി​യാ​ത്ത വി​ധം ന​ദി​യി​ല്‍ മ​ണ്‍​തി​ട്ട​ക​ള്‍ ഉ​യ​ര്‍​ന്നു. പ​മ്പ​യു​ടെ ദു​ര​വ​സ്ഥ​യും തീ​ര കൈ​യേ​റ്റ​ങ്ങ​ളും അ​ട​ക്കം പു​റ​ത്തു​വ​ന്നി​ട്ടും സ​മി​തി​യം​ഗ​ങ്ങ​ൾ സ്ഥ​ലം സ​ന്ദ​ർ​ശി​ക്കാ​തി​രു​ന്ന​തു ദു​രൂ​ഹ​മാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളും വി​വി​ധ സം​ഘ​ട​ന​ക​ളും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Tags : flood-affected areas NattuVishasham DistrictNews

Recent News

Corehub Up