x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ല​ക്കു​ഴി​യി​ൽ വീ​ണ്ടും കാ​ട്ടാ​ന​ക്കൂ​ട്ട​മി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ചു


Published: January 16, 2026 12:42 AM IST | Updated: January 16, 2026 12:42 AM IST

വ​ട​ക്ക​ഞ്ചേ​രി: പാ​ല​ക്കു​ഴി​യി​ൽ വീ​ണ്ടും കാ​ട്ടാ​ന​കൂ​ട്ട​മി​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി​നാ​ശ​മു​ണ്ടാ​ക്കി. പി​സി​എ​മ്മി​ൽ വൈ​ദിക ആ​ശ്ര​മ​ത്തി​ന​ടു​ത്ത് ര​മ​ണി സാ​മു​വ​ലി​ന്‍റെ തോ​ട്ട​ത്തി​ലെ വി​ള​ക​ൾ​ക്കാ​ണ് കൂ​ടു​ത​ൽ നാ​ശ​മു​ണ്ടാ​ക്കി​യി​ട്ടു​ള്ള​ത്.

കു​രു​മു​ള​കു കൊ​ടി​ക​ളു​ടെ താ​ങ്ങു ത​ടി​ക​ൾ, ക​വു​ങ്ങ്, വാ​ഴ, തെ​ങ്ങ്, റ​ബ​ർ തൈ​ക​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്. പീ​ച്ചി വ​നാ​തി​ർ​ത്തി​യി​ലു​ള്ള ഫെ​ൻ​സിം​ഗ് ത​ക​ർ​ത്താ​ണ് ആ​ന​ക​ൾ എ​ത്തു​ന്ന​തെ​ന്ന് ക​ർ​ഷ​ക​ർ പ​റ​ഞ്ഞു.

ഫെ​ൻ​സിം​ഗി​ൽ മ​തി​യാ​യ വൈ​ദ്യു​ത ചാ​ർ​ജ് പ്ര​വ​ഹി​ക്കാ​ത്ത​തി​നാ​ൽ ആ​ന​ക​ൾ​ക്ക് ഷോ​ക്കേ​ൽ​ക്കു​ന്നി​ല്ല. ഇ​തി​നാ​ൽ അ​നാ​യാ​സ​മാ​ണ് ഫെ​ൻ​സിം​ഗ് ത​ക​ർ​ത്ത് ആ​ന​ക​ൾ കൃ​ഷി​യി​ട​ങ്ങ​ളി​ലെ​ത്തു​ന്ന​ത്. ചെ​പ്പ​ന​ത്ത് സ​ജി​യു​ടെ തോ​ട്ട​ത്തിന​ടു​ത്തും ആ​നക്കൂ​ട്ട​മെ​ത്തി​യി​രു​ന്നു. പാ​ല​ക്കു​ഴി​ക്കു​ള്ള റോ​ഡി​ലാ​ണ് ആ​ന​ക​ളെ​ത്തു​ന്ന​ത്.

ഇ​തു​മൂ​ലം യാ​ത്ര ഏ​റെ പ്ര​യാ​സ​ക​ര​മാ​യി​രി​ക്കു​ക​യാ​ണെ​ന്ന് പ​റ​യു​ന്നു.​ പാ​ല​ക്കു​ഴി മ​ല​യി​ലേ​ക്കു​ള്ള ഏ​ക യാ​ത്രാവ​ഴി​യി​ലാ​ണ് ആ​ന​ക​ളെ​ത്തു​ന്ന​ത്. ഇ​തി​നു​മു​മ്പ് താ​ണി​ചു​വ​ട് ഭാ​ഗ​ത്തും ആ​ന​ക​ൾ കൃ​ഷി​യി​ട​ങ്ങ​ളി​ലെ​ത്തി​യി​രു​ന്നു.

ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​കു​ന്ന​തോ​ടെ കൂ​ടു​ത​ൽ വ​ന്യ​മൃ​ഗ​ങ്ങ​ൾ നാ​ട്ടി​ലി​റ​ങ്ങു​മെ​ന്ന ഭീ​തി​യി​ലാ​ണ് ക​ർ​ഷ​ക​രി​പ്പോ​ൾ. വ​നാ​തി​ർ​ത്തി​യി​ൽ തൂ​ക്കു​വേ​ലി​യു​ടെ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്കി കാ​ട്ടി​ൽനി​ന്നും ആ​ന​ക​ളി​റ​ങ്ങാ​ത്ത സ്ഥി​തി​യു​ണ്ടാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

Tags : Wildfires nattuvishesham local news

Recent News

Corehub Up