x
ad
Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

27
NOV
2026

ജ​യി​പ്പി​ച്ച​വ​രെ തോ​ൽ​പി​ക്കു​ന്ന കോ​ൺ​ഗ്ര​സ് ത​മ്മി​ല​ടി

Editorial Audio

വെബ് ഡെസ്ക്
Published: November 27, 2026 12:00 AM IST | Updated: November 26, 2026 10:21 PM IST

കോ​ൺ​ഗ്ര​സി​ലെ  ഗ്രൂ​പ്പ് ത​ർ​ക്കം വി​ഴു​പ്പ​ല​ക്കാ​യി മാ​റു​ന്ന​ത് ഏ​താ​ണ്ട് ഒ​രു പാ​ര​ന്പ​ര്യ​മാ​യി  മാ​റി​യി​ട്ടു​ണ്ട്. അ​തു പാ​ർ​ട്ടി​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന​തും  സം​സ്ഥാ​ന​ങ്ങ​ളി​ലെ​ങ്കി​ലും ഭ​ര​ണം ന​ഷ്ട​മാ​ക്കു​ന്ന​തും രാ​ജ്യം ഏ​റെ ക​ണ്ടി​ട്ടു​ണ്ട്.  കേ​ര​ള​ത്തി​ൽ ഏ​താ​ണ്ട് അ​ട​ക്ക​ത്തി​ലാ​യി​രു​ന്ന ത​മ്മി​ല​ടി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തോ​ടെ  സ​ജീ​വ​മാ​യി. പാ​ർ​ട്ടി​ക്ക് ഇ​തു പു​ത്ത​രി​യ​ല്ലാ​യി​രി​ക്കാം. പ​ക്ഷേ, ജ​യി​പ്പി​ച്ച  ജ​ന​ത്തെ തോ​ൽ​പി​ക്ക​രു​ത്. പാ​ർ​ട്ടി ഹൈ​ക്ക​മാ​ൻ​ഡ് ഇ​ട​പെ​ട്ട് പ്ര​ശ്നം  തീ​ർ​ക്കു​ന്നി​ല്ലെ​ങ്കി​ൽ രൂ​ക്ഷ​മാ​കു​ന്ന ത​ർ​ക്കം പ​ഴ​യ ഗ്രൂ​പ്പ് യു​ദ്ധ​ത്തി​ലേ​ക്ക്  അ​തി​വേ​ഗം വ​ള​രും. 

ആ​ശ​യ​പ​ര​മാ​യ അ​ടി​സ്ഥാ​ന​ഭി​ന്ന​ത​ക​ളൊ​ന്നും കോ​ൺ​ഗ്ര​സി​ന്‍റെ  ഗ്രൂ​പ്പു​ത​ർ​ക്ക​ങ്ങ​ളി​ലി​ല്ല. പ്ര​ബ​ല​രാ​യ നേ​താ​ക്ക​ൾ​ക്കു ചു​റ്റും അ​ണി​നി​ര​ക്കു​ന്ന  അ​നു​യാ​യി​ക​ൾ​ക്ക് പാ​ർ​ട്ടി​യി​ലെ സ്ഥാ​ന​മാ​ന​ങ്ങ​ൾ ക​ഴി​യു​ന്ന​ത്ര നേ​ടി​യെ​ടു​ക്കു​ക,  തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്ത് സീ​റ്റ് ഉ​റ​പ്പാ​ക്കു​ക, അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ  മ​ന്ത്രി​സ​ഭ​യി​ലെ പ്രാ​തി​നി​ധ്യ​വും ബോ​ർ​ഡ്-​കോ​ർ​പ​റേ​ഷ​ൻ സ്ഥാ​ന​മാ​ന​ങ്ങ​ളും പ​ര​മാ​വ​ധി  കൈ​ക്ക​ലാ​ക്കു​ക തു​ട​ങ്ങി​യ വ്യ​ക്തി​ഗ​ത താ​ത്പ​ര്യ​ങ്ങ​ളേ ഉ​ള്ളൂ. എ.​കെ. ആ​ന്‍റ​ണി, കെ.  ​ക​രു​ണാ​ക​ര​ൻ എ​ന്നി​വ​രു​ടെ കാ​ലം മു​ത​ൽ തു​ട​രു​ന്ന "എ', "​ഐ' ഗ്രൂ​പ്പു​ക​ൾ ഏ​താ​ണ്ട്  ഇ​ല്ലാ​താ​യെ​ന്നു ക​രു​തി​യെ​ങ്കി​ലും ഇ​പ്പോ​ൾ ത​ല പൊ​ക്കി​ക്ക​ഴി​ഞ്ഞു. 

10 വ​ർ​ഷം  അ​ധി​കാ​ര​മി​ല്ലാ​തി​രു​ന്ന​പ്പോ​ൾ ത​മ്മി​ല​ടി കു​റ​ഞ്ഞ​ത് വീ​തം വ​യ്ക്കാ​ൻ പാ​ർ​ട്ടി  സ്ഥാ​ന​മാ​ന​ങ്ങ​ള​ല്ലാ​തെ മ​റ്റൊ​ന്നും ഇ​ല്ലാ​തി​രു​ന്ന​തു​കൊ​ണ്ടാ​ണെ​ന്ന് ഇ​പ്പോ​ൾ ജ​നം  ചി​ന്തി​ച്ചു​തു​ട​ങ്ങി​യി​ട്ടു​ണ്ട്. സി​പി​എ​മ്മി​ലും പ​ര​സ്പ​ര​മു​ള്ള ചെ​ളി​വാ​രി​യെ​റി​യ​ൽ  പ​തി​വി​ലേ​റെ ശ​ക്ത​മാ​യി​ട്ടു​ണ്ട്. ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ കേ​ഡ​ർ സം​വി​ധാ​ന​ത്തി​ൽ  ഗ്രൂ​പ്പു​പോ​ര് അ​ത്ര എ​ളു​പ്പ​മ​ല്ല. അ​തു​പോ​ലെ പാ​ർ​ട്ടി​ക്ക​പ്പു​റം വ​ള​ർ​ന്ന  വ്യ​ക്തി​നേ​തൃ​ത്വ​ത്തെ എ​തി​ർ​ക്കാ​ൻ ര​ണ്ടാം​നി​ര​യി​ലു​ള്ള​വ​ർ​ക്കു​പോ​ലും ധൈ​ര്യ​വു​മി​ല്ല.  നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ട്ട കൊ​ടി​യ അ​ഴി​മ​തി​ക്കേ​സു​ക​ളി​ൽ​പോ​ലും അ​ണി​ക​ൾ​ക്ക് എ​തി​ര​ഭി​പ്രാ​യം  ഇ​ല്ല. കോ​ൺ​ഗ്ര​സി​ലേ​ക്ക് എ​ത്തു​ന്പോ​ൾ കാ​ര്യ​ങ്ങ​ൾ കീ​ഴ്മേ​ൽ മ​റി​യും. 

പ്ര​ധാ​ന ച​ർ​ച്ച​ക​ൾ  പാ​ർ​ട്ടി​യി​ലി​ല്ല ക​വ​ല​ക​ളി​ലാ​ണ്. ഏ​താ​യാ​ലും കോ​ൺ​ഗ്ര​സി​ൽ അ​ച്ച​ട​ക്ക​മി​ല്ലെ​ന്ന പൊ​തു​ബോ​ധം  വീ​ണ്ടും ശ​ക്ത​മാ​യി. പാ​ർ​ട്ടി​യേ​ക്കാ​ൾ വ​ള​രാ​നും വെ​ട്ടി​പ്പി​ടി​ക്കാ​നു​മു​ള്ള  ത​ത്ര​പ്പാ​ട് യു​വാ​ക്ക​ളെ​ന്നോ മു​തി​ർ​ന്ന​വ​രെ​ന്നോ വ്യ​ത്യാ​സ​മി​ല്ലാ​തെ തു​ട​രു​ക​യാ​ണ്. കൃ​ത്യ​മാ​യ  ഇ​ട​വേ​ള​ക​ളി​ൽ സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ന​ട​ത്താ​തെ സ​മ​വാ​യ​ത്തി​ലൂ​ടെ ഭാ​ര​വാ​ഹി​ക​ളെ  നി​ശ്ച​യി​ക്കു​ന്ന രീ​തി കോ​ൺ​ഗ്ര​സി​ന്‍റെ പ​രി​ഹ​രി​ക്ക​പ്പെ​ടാ​ത്ത പ്ര​തി​സ​ന്ധി​യാ​ണ്.  ജ​നാ​ധി​പ​ത്യം അ​പ​ക​ട​ത്തി​ലാ​ണെ​ന്ന് മോ​ദി സ​ർ​ക്കാ​രി​നെ കു​റ്റ​പ്പെ​ടു​ത്തു​ന്ന​വ​ർ​ക്ക്  പാ​ർ​ട്ടി​യി​ലെ ജ​നാ​ധി​പ​ത്യ​ത്തെ​ക്കു​റി​ച്ച് വേ​വ​ലാ​തി ഒ​ട്ടു​മി​ല്ല. 

ഇ​ത്  ഗ്രൂ​പ്പു​ക​ൾ​ക്ക് വ​ള​രാ​ൻ സ​ഹാ​യ​മാ​യി​ട്ടു​ണ്ട്. ഏ​തെ​ങ്കി​ലും ഗ്രൂ​പ്പി​ന്‍റെ  ഭാ​ഗ​മാ​യി​ല്ലെ​ങ്കി​ൽ പാ​ർ​ട്ടി​യി​ൽ നി​ല​നി​ൽ​പി​ല്ലെ​ന്ന ചി​ന്ത ഗ്രൂ​പ്പി​ന​തീ​ത​മാ​യി  പാ​ർ​ട്ടി​യെ സ്നേ​ഹി​ക്കു​ന്ന​വ​രെ​പ്പോ​ലും ബാ​ധി​ക്കു​ന്നു. സം​ഘ​ട​നാ​കാ​ര്യ​ങ്ങ​ളി​ൽ  മു​ഴു​വ​ൻ​സ​മ​യം പ്ര​വ​ർ​ത്തി​ക്കാ​ൻ പു​തി​യ കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നെ  തെ​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഇ​തു​വ​രെ ന​ട​പ്പാ​ക്കി​യി​ട്ടി​ല്ല. നി​ല​വി​ലെ  പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് വൈ​ദ്യു​തി​മ​ന്ത്രി​യാ​യി​ട്ട് ഏ​ഴു മാ​സ​മാ​കു​ന്നു.  

ഇ​തൊ​ക്കെ നി​ല​നി​ൽ​ക്കേ, കോ​ൺ​ഗ്ര​സി​ൽ ഒ​രു പ്ര​ശ്ന​വു​മി​ല്ലെ​ന്നും അ​തൊ​ക്കെ തീ​ർ​ക്കാ​ൻ  പാ​ർ​ട്ടി​ക്കു കെ​ൽ​പു​ണ്ടെ​ന്നും ഇ​തു ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ  സൗ​ന്ദ​ര്യ​മാ​ണെ​ന്നു​മൊ​ക്കെ​യു​ള്ള നേ​താ​ക്ക​ളു​ടെ വ്യാ​ഖ്യാ​ന​ങ്ങ​ൾ ഇ​ത്ര വ​ലി​യ  ഭൂ​രി​പ​ക്ഷം ന​ൽ​കി യു​ഡി​എ​ഫി​നെ അ​ധി​കാ​ര​ത്തി​ലെ​ത്തി​ച്ച ജ​നം വി​ഴു​ങ്ങി​ല്ല. എം​പി​മാ​രാ​യ  ഷാ​ഫി പ​റ​മ്പി​ലും രാ​ജ് മോ​ഹ​ൻ ഉ​ണ്ണി​ത്താ​നും നേ​ർ​ക്കു​നേ​ർ ന​ട​ത്തു​ന്ന ദ്വ​യാ​ർ​ഥ  പ്ര​യോ​ഗ​ങ്ങ​ൾ പാ​ർ​ട്ടി​ക്കാ​ർ​ക്ക് അ​പ​മാ​ന​വും ജ​ന​ങ്ങ​ൾ​ക്ക് അ​രോ​ച​ക​വു​മാ​യി​ട്ടു​ണ്ട്. 

മു​ഖ്യ​മ​ന്ത്രി​യും  കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള ദേ​ശീ​യ നേ​താ​ക്ക​ളും ഉ​ൾ​പ്പ​ടെ പാ​ർ​ട്ടി​യു​ടെ മു​തി​ർ​ന്ന  നേ​താ​ക്ക​ൾ പ്ര​തി​ക​ര​ണ​ങ്ങ​ളി​ൽ പാ​ലി​ക്കു​ന്ന സം​യ​മ​നം അ​ണി​ക​ളെ അ​ട​ക്കി​നി​ർ​ത്തു​ന്നു​ണ്ട്.  ഇ​ത് ഇ​ല്ലാ​താ​കു​ന്ന നി​മി​ഷം സ്ഥി​തി വ​ഷ​ളാ​കു​മെ​ന്ന് ഹൈ​ക്ക​മാ​ൻ​ഡ് തി​രി​ച്ച​റി​യ​ണം.  പ​രി​ഹ​രി​ക്കാ​ൻ വൈ​കും​തോ​റും വി​ള്ള​ലും വ്യ​ക്തി​വൈ​രാ​ഗ്യ​ങ്ങ​ളും രൂ​ക്ഷ​മാ​കും. ഇ​തു  കോ​ൺ​ഗ്ര​സി​ന്‍റെ പാ​ർ​ട്ടി​ക്കാ​ര്യ​മാ​ണെ​ന്നു പ​റ​യു​ന്ന​ത് ജ​ന​ത്തോ​ടു​ള്ള  വെ​ല്ലു​വി​ളി​യാ​ണ്. 

പാ​ർ​ട്ടി​ക്കാ​രും ഗ്രൂ​പ്പു​ക​ളി​ക്കാ​രു​മ​ല്ല 140ൽ 102 ​സീ​റ്റു​ക​ൾ  ന​ൽ​കി കോ​ൺ​ഗ്ര​സി​നെ വി​ജ​യി​പ്പി​ച്ച​ത്. ജ​നാ​ധി​പ​ത്യ സൗ​ന്ദ​ര്യ​ത്തി​ന്‍റെ മേ​ക്ക​പ്പി​ട്ട  നി​ങ്ങ​ളു​ടെ ച​ക്ക​ള​ത്തി​പ്പോ​രാ​ട്ടം കാ​ണാ​ന​ല്ല ജ​നം അ​ഞ്ചു വ​ർ​ഷ​ത്തേ​ക്ക് ഭ​ര​ണം  ഏ​ൽ​പി​ച്ച​ത്. ഒ​രു നി​മി​ഷം വൈ​കാ​തെ ഹൈ​ക്ക​മാ​ൻ​ഡ് ഇ​ട​പെ​ട​ണം. 

Tags : DEEPIKA EDITORIAL

Recent News

Corehub Up