x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

12
JUN
2026

തെ​രു​വു​നാ​യ ഉ​ത്ത​ര​വ് വ്യാ​ജ​വാ​ർ​ത്ത​യോ?

Editorial Audio


Published: June 12, 2026 12:00 AM IST | Updated: June 11, 2026 09:10 PM IST

അ​ക്ര​മ​കാ​രി​ക​ളാ​യ തെ​രു​വു​നാ​യ​ക​ളെ കൊ​ല്ലാ​മെ​ന്ന് സു​പ്രീം​കോ​ട​തി​യു​ടെ ച​രി​ത്ര​വി​ധി വ​ന്നി​ട്ടു മൂ​ന്നാ​ഴ്ച. കോ​ട​തി​യെ പേ​ടി​യാ​ണെ​ന്നു പ​റ​ഞ്ഞ്, ക​പ​ട​മൃ​ഗ​സ്നേ​ഹി​ക​ൾ​ക്കും വാ​ക്സി​ൻ വ്യാ​പാ​രി​ക​ൾ​ക്കും മു​ന്നി​ൽ വാ​ലാ​ട്ടി​നി​ന്ന സ​ർ​ക്കാ​രു​ക​ൾ ഇ​നി​യെ​ങ്കി​ലും ജോ​ലി ചെ​യ്യു​മെ​ന്നു ക​രു​തി. പ​ക്ഷേ, സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ മ​നു​ഷ്യ​രെ പേ​പ്പ​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ ഓ​ടി​ച്ചി​ട്ടു ക​ടി​ക്കു​ന്പോ​ഴും അ​ന​ക്ക​മി​ല്ല.

എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ​തി​രേ​യു​ണ്ടാ​യി​രു​ന്ന ജ​ന​രോ​ഷ​ത്തി​ന്‍റെ വ​ലി​യൊ​രു ഘ​ട​കം തെ​രു​വു​നാ​യ-​വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ൾ ത​ട​യാ​ൻ പ​രാ​ജ​യ​പ്പെ​ട്ട​താ​യി​രു​ന്നു. അ​തു ന​ന്നാ​യി മു​ത​ലെ​ടു​ത്ത​വ​രാ​ണ് ഇ​ന്നു ഭ​രി​ക്കു​ന്ന​ത്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന പ​ത്രി​ക അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ട് പ്ര​തി​പ​ക്ഷ​നേ​താ​വാ​യി​രു​ന്ന വി.​ഡി. സ​തീ​ശ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ​റ​ഞ്ഞ​ത്, തെ​രു​വു​നാ​യ ശ​ല്യ​ത്തി​ൽ​നി​ന്ന് കേ​ര​ള​ത്തെ മു​ക്ത​മാ​ക്കു​മെ​ന്നാ​ണ്.

ആ​റു മാ​സം ക​ഴി​ഞ്ഞു. ആ​ശു​പ​ത്രി​ക​ളി​ലും സ്കൂ​ളു​ക​ളി​ലും വ​ഴി​ക​ളി​ലും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ തി​ണ്ണ​യി​ലും​വ​രെ പ​ട്ടി പെ​റ്റു​കി​ട​ക്കു​ക​യാ​ണ്. ശ​രി​ക്കും എ​ന്താ​ണ് സ​ർ​ക്കാ​രി​ന്‍റെ പ്ര​ശ്നം? അ​ങ്ങ​നെ​യൊ​രു കോ​ട​തി ഉ​ത്ത​ര​വി​ല്ലേ, വ്യാ​ജ​വാ​ർ​ത്ത​യാ​യി​രു​ന്നോ? അ​ല്ലെ​ങ്കി​ലെ​ന്തി​നാ​ണ് കോ​ട​തി​വി​ധി​യെ മ​റ്റൊ​രു ‘തൂ​ഫാ​ൻ’ ആ​ക്കു​ന്ന​തി​നു​പ​ക​രം സ​ർ​ക്കാ​ർ നി​ഷ്ക്രി​യ​മാ​യി​രി​ക്കു​ന്ന​ത്! പേ​വി​ഷ​ഭീ​തി​യു​ടെ മു​ന​ന്പ​ത്തും ക​ണ്ണു​പൊ​ത്തി​ക്ക​ളി​യോ!

ഈ ​സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലേ​റി​യി​ട്ടു ദി​വ​സ​ങ്ങ​ളേ ആ​യി​ട്ടു​ള്ളൂ. പ​ക്ഷേ, ജ​നം നി​ല​വി​ളി​ക്കു​ന്പോ​ൾ ന​ട​പ​ടി​ക​ൾ​ക്കു മു​ൻ​ഗ​ണ​നാ​ക്ര​മം വേ​ണം. ജൂ​ൺ എ​ട്ടി​ന് തി​രു​വ​ന​ന്ത​പു​രം വേ​ട്ട​മു​ക്കി​ൽ വീ​ടി​ന​ടു​ത്തു​ള്ള ക​ട​യി​ൽ പോ​കാ​നി​റ​ങ്ങി​യ ച​ന്ദ്ര​ന്‍റെ ക​ൺ​പോ​ള​യും ചു​ണ്ടും മൂ​ക്കും നാ​യ ക​ടി​ച്ചു​പ​റി​ച്ചു. ഈ ​പ​രി​സ​ര​ത്തു​ത​ന്നെ ദി​വ​സ​ങ്ങ​ൾ​ക്കു​മു​ന്പ് ക​ട്ട​ച്ച​ൽ റ​സി​ഡ​ന്‍റ്​സ് അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജ​ല​ക്ഷ്മി​യെ നാ​യ ആ​ക്ര​മി​ച്ചു.

അ​തി​നു തൊ​ട്ടു​മു​ന്പാ​ണ് എ​ൻ​സി​സി ഓ​ഫീ​സി​ൽ ജോ​ലി​യു​ള്ള ര​ണ്ടു​ പേ​രെ പ​ട്ടി​ക​ൾ ക​ടി​ക്കാ​ൻ ഓ​ടി​ച്ച​ത്. ഇ​ടു​ക്കി പാ​മ്പ​നാ​റി​ല്‍ 19 പേ​രെ ക​ടി​ച്ച തെ​രു​വു​നാ​യക്ക് പേ​വി​ഷ ബാ​ധ​യെ​ന്നു സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. പേ​പ്പ​ട്ടി മ​റ്റ് നാ​യ്ക്ക​ളെ​യും ക​ന്നു​കാ​ലി​ക​ളെ​യും മൃ​ഗ​ങ്ങ​ളെ​യു​മൊ​ക്കെ ക​ടി​ച്ച​തി​നാ​ൽ പ​ഞ്ചാ​യ​ത്തി​ല്‍ വ്യാ​പ​ക​മാ​യി വാ​ക്‌​സി​നേ​ഷ​ന്‍ ന​ട​ത്തു​ക​യാ​ണ്. ഈ ​പേ​പ്പ​ട്ടി​ക്കു​വേ​ണ്ടി ചെ​ല​വ​ഴി​ച്ച പൊ​തു​മു​ത​ലി​ന്‍റെ ക​ണ​ക്കു പു​റ​ത്തു​വി​ട​ണം. തി​രു​വ​ന​ന്ത​പു​രം തു​ന്പ​യി​ൽ തെ​രു​വു​നാ​യ കു​റു​കേ ചാ​ടി, അ​മ്മ​യും മ​ക​നും സ​ഞ്ച​രി​ച്ച സ്കൂ​ട്ട​ർ മ​റി​ഞ്ഞ് 26കാ​ര​നാ​യ മ​ക​ൻ മ​രി​ച്ചി​ട്ട് ദി​വ​സ​ങ്ങ​ളേ ആ​യി​ട്ടു​ള്ളൂ.

അ​മ്മ ചി​കി​ത്സ​യി​ലാ​ണ്. വ​ലി​യ​ശാ​ല​യി​ല്‍ ശ​നി​യാ​ഴ്ച അ​ര്‍​ധ​രാ​ത്രി​യോ​ട​ടു​ത്ത് തെ​രു​വു​നാ​യ മൂ​ന്നു​പേ​രെ ആ​ക്ര​മി​ച്ചു. ഒ​രാ​ളു​ടെ കൈ​യി​ൽ​നി​ന്നു ക​ടി​ച്ചെ​ടു​ത്ത മാ​സം പ​ട്ടി തി​ന്നാ​ൻ കൊ​ണ്ടു​പോ​യി. ആ​ല​പ്പു​ഴ കാ​യം​കു​ള​ത്ത് മൂ​ന്നു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ​യും വ​ല്യ​മ്മ​യെ​യും നാ​യ വീ​ട്ടു​മു​റ്റ​ത്തു ക​യ​റി ക​ടി​ച്ചു മു​റി​വേ​ൽ​പ്പി​ച്ച​തും ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പാ​ണ്. ഇ​തേ നാ​യ റ​ഷീ​ദ, മ​ക​ൻ അ​മാ​ന എ​ന്നി​വ​രെ​യും ആ​ക്ര​മി​ച്ചു. ക​ണ്ണൂ​ർ ബ​ക്ക​ള​ത്ത് സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ പ​ത്തോ​ളം പേ​ർ​ക്കു ക​ടി​യേ​റ്റ​തും ഈ ​സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലേ​റി​ക്ക​ഴി​ഞ്ഞാ​ണ്. ഭ​ര​ണ​പ​രാ​ജ​യ​ങ്ങ​ളു​ടെ ചോ​ര​യും ച​ല​വു​മൊ​ലി​ക്കു​ന്ന നി​ര​വ​ധി സം​ഭ​വ​ങ്ങ​ളി​ൽ ചി​ല​തു മാ​ത്ര​മാ​ണി​ത്.

അ​നി​യ​ന്ത്രി​ത​മാ​യി പെ​രു​കി​യ തെ​രു​വു​നാ​യ​ക​ളെ​യും വ​ന്യ​ജീ​വി​ക​ളെ​യും കൊ​ന്നും വേ​ട്ട​യാ​ടി​യു​മ​ല്ലാ​തെ നി​യ​ന്ത്രി​ക്കാ​നാ​കി​ല്ലെ​ന്നു വി​ദ​ഗ്ധാ​ഭി​പ്രാ​യ​ങ്ങ​ളു​ദ്ധ​രി​ച്ച് "ദീ​പി​ക'​പ​ല​ത​വ​ണ പ​റ​ഞ്ഞ​താ​ണ്. പ​തി​റ്റാ​ണ്ടു​ക​ളോ​ളം രാ​ജ്യ​ത്തെ ചോ​ര​യി​ൽ മു​ക്കി​യ സ​ർ​ക്കാ​ർ കെ​ടു​കാ​ര്യ​സ്ഥ​ത​യ്ക്കു വി​രാ​മ​മി​ടാ​നാ​ണ്, മൃ​ഗ​സ്നേ​ഹി​ക​ളെ തു​ര​ത്തി സു​പ്രീം​കോ​ട​തി​യും മ​നു​ഷ്യാ​വ​കാ​ശ​ത്തെ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച​ത്. “മ​നു​ഷ്യ​ജീ​വ​നു ഭീ​ഷ​ണി​യാ​കു​ന്ന നാ​യ്ക്ക​ളെ കൊ​ല്ല​ണം. ന​ട​പ്പാ​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ക്രി​മി​ന​ൽ ന​ട​പ​ടി അ​രു​ത്.

പൗ​ര​ന്മാ​രു​ടെ സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യ​മെ​ന്ന ഭ​ര​ണ​ഘ​ട​നാ​വ​കാ​ശം ഒ​രു ജീ​വി​യെ​യും പേ​ടി​ച്ച് ഇ​ല്ലാ​താ​ക്കാ​നാ​കി​ല്ല. ത​ട​സം നി​ൽ​ക്കു​ന്ന​വ​ർ​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി​യെ​ടു​ക്ക​ണം. നാ​യ​ക​ളെ വ​ന്ധ്യം​ക​ര​ണ​ത്തി​നു​ശേ​ഷം പി​ടി​കൂ​ടി​യി​ട​ത്ത​ല്ല, സം​ര​ക്ഷ​ണ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കാ​ണു മാ​റ്റേ​ണ്ട​ത്. എ​ബി​സി ച​ട്ട​ങ്ങ​ൾ പൂ​ർ​ണ​മാ​യും ന​ട​പ്പാ​ക്കാ​നാ​യി​ല്ല. എ​ല്ലാ ജി​ല്ല​ക​ളി​ലും എ​ബി​സി സെ​ന്‍റ​റു​ക​ളും ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​ത്യേ​ക സം​വി​ധാ​ന​ങ്ങ​ളും വാ​ക്സി​നു​ക​ളും ഉ​റ​പ്പാ​ക്ക​ണം.

റോ​ഡു​ക​ളി​ൽ അ​ല​ഞ്ഞു​തി​രി​യു​ന്ന ക​ന്നു​കാ​ലി​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള മൃ​ഗ​ങ്ങ​ളെ​യും നീ​ക്ക​ണം.” ഇ​താ​ണ് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത സു​പ്രീം​കോ​ട​തി​വി​ധി​യു​ടെ ഉ​ള്ള​ട​ക്കം. പ​ക്ഷേ, അ​ത്ത​ര​മൊ​രു വി​ധി ഉ​ണ്ടാ​യ​തി​ന്‍റെ ഒ​രു ല​ക്ഷ​ണ​വും മൂ​ന്നാ​ഴ്ച ക​ഴി​ഞ്ഞി​ട്ടു​മി​ല്ല. അ​തൊ​രു തെ​റ്റാ​യ വാ​ർ​ത്ത​യാ​ണെ​ങ്കി​ൽ മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണം. അ​ല്ലെ​ങ്കി​ൽ കോ​ട​തി​വി​ധി ന​ട​പ്പാ​ക്കാ​ൻ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കു നി​ർ​ദേ​ശം കൊ​ടു​ക്ക​ണം.

എ​ന്തോ ത​ട​സ​മു​ണ്ടെ​ന്നു തോ​ന്നു​ന്നു. സു​പ്രീം​കോ​ട​തി​യു​ടെ വി​ശാ​ല​ബെ​ഞ്ചി​ൽ കേ​സെ​ത്തി പു​തി​യൊ​രു വി​ധി​യു​ണ്ടാ​കു​വോ​ളം അ​ന​ങ്ങാ​തി​രി​ക്ക​ണ​മെ​ന്ന് നാ​യ സ്നേ​ഹി​ക​ളു​ടെ സ​മ്മ​ർ​ദ​മു​ണ്ടാ​കാം. രാ​ഹു​ൽ​ഗാ​ന്ധി ഉ​ൾ​പ്പെ​ടെ കോ​ൺ​ഗ്ര​സി​ലെ ചി​ല നേ​താ​ക്ക​ൾ കൊ​ല്ലു​ന്ന തെ​രു​വു​നാ​യ പ​ക്ഷ​ത്താ​യ​തു​കൊ​ണ്ട് കൊ​ല്ല​പ്പെ​ടു​ന്ന മ​നു​ഷ്യ​ർ​ക്കൊ​പ്പം നി​ൽ​ക്കാ​ൻ കേ​ര​ള​സ​ർ​ക്കാ​രി​നു പ​രി​മി​തി​യു​ണ്ടാ​കാം. വാ​ക്സി​ൻ ക​ന്പ​നി​ക​ൾ അ​ട​ങ്ങി​യി​രി​ക്കു​ന്നി​ല്ലാ​യി​രി​ക്കാം. മു​ൻ​സ​ർ​ക്കാ​രി​നെ നി​ഷ്ക്രി​യ​മാ​ക്കി​യ അ​ജ്ഞാ​ത​ശ​ക്തി​ക​ൾ സ​ജീ​വ​മാ​യി​രി​ക്കാം. ഇ​ക്കാ​ര്യ​ത്തി​ലും ധ​വ​ള​പ​ത്ര​മി​റ​ക്കേ​ണ്ടി​വ​രും.

ആ​രെ​യും ഉ​പ​ദ്ര​വി​ക്കാ​ത്ത കോ​ടാ​നു​കോ​ടി ക​ന്നു​കാ​ലി​ക​ളെ​യും ആ​ടി​നെ​യും കോ​ഴി​യെ​യും മ​ത്സ്യ​ത്തെ​യു​മാ​ണ് ഓ​രോ മ​ണി​ക്കൂ​റി​ലും കൊ​ന്നു തി​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. പ​ക്ഷേ, മ​നു​ഷ്യ​രെ തി​ന്നു​ന്ന തെ​രു​വു​നാ​യ്ക്ക​ളെ തൊ​ട​രു​ത്! എ​ന്തൊ​രു കാ​പ​ട്യ​മാ​ണി​ത്! ഇ​തി​നൊ​രു അ​വ​സാ​ന​മി​ല്ലേ? ആ​ന ച​വി​ട്ടി​യ​ര​യ്ക്കു​ന്ന മ​നു​ഷ്യ​രു​ടെ രോ​ദ​ന​വും കേ​ൾ​ക്കു​ന്നു​ണ്ട്.

ഒ​രു പ​ട്ടി​യെ ഓ​ടി​ച്ചു​വി​ടാ​നാ​കാ​ത്ത സം​വി​ധാ​ന​മെ​ങ്ങ​നെ കാ​ട്ടാ​ന​യെ ത​ള​യ്ക്കും? ഇ​പ്പം ശ​രി​യാ​ക്കാ​മെ​ന്നു പ​റ​ഞ്ഞു കു​റെ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളെ​യും എം​എ​ൽ​എ​മാ​രെ​യും ജ​യി​പ്പി​ച്ചി​ട്ടു​ണ്ട​ല്ലോ, അ​വ​രോ​ട് കാ​റി​ൽ​നി​ന്നി​റ​ങ്ങി ജ​ന​ങ്ങ​ൾ​ക്ക് അ​ക​ന്പ​ടി പോ​കാ​ൻ പ​റ.

Tags : Deepika Editorial Deepika Editorial

Recent News

Corehub Up