x
ad
Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

06
OCT
2026

ജീ​വ​ചൈ​ത​ന്യ​ത്തി​ന് കാ​വ​ലാ​ളാ​ക​ട്ടെ ഓ​രോ നീ​തി​പീ​ഠ​വും

Editorial Audio


Published: October 6, 2026 12:00 AM IST | Updated: October 5, 2026 09:44 PM IST

ഗ​ർ​ഭ​സ്ഥ​ശി​ശു​വി​നെ നി​യ​മ​ത്തി​നു മു​ന്നി​ൽ സ്വ​ത​ന്ത്ര വ്യ​ക്തി​യാ​യി അം​ഗീ​ക​രി​ച്ച് അ​മേ​രി​ക്ക​യി​ലെ ന്യൂ ​മെ​ക്സി​ക്കോ സം​സ്ഥാ​ന കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച വി​ധി മ​നു​ഷ്യ​ജീ​വ​ന്‍റെ അ​മൂ​ല്യ​ത തി​രി​ച്ച​റി​ഞ്ഞ ച​രി​ത്ര​മു​ഹൂ​ർ​ത്ത​മാ​ണ്. അ​ന്യാ​യ​മാ​യ മ​ര​ണ​ത്തി​ന് അ​ബോ​ർ​ഷ​ൻ ക്ലി​നി​ക്കി​ൽ​നി​ന്ന് ര​ണ്ടു ല​ക്ഷം ഡോ​ള​ർ (ഏ​ക​ദേ​ശം 1.92 കോ​ടി രൂ​പ) ന​ഷ്‌​ട​പ​രി​ഹാ​രം ഈ​ടാ​ക്കി​യാ​ണ് കേ​സ് ഒ​ത്തു​തീ​ർ​പ്പാ​ക്കി​യ​ത്. ഗ​ർ​ഭഛി​ദ്ര ക്ലി​നി​ക്കി​നെ​തി​രേ ഇ​ങ്ങ​നെ​യൊ​രു ന​ട​പ​ടി അ​മേ​രി​ക്ക​യു​ടെ നി​യ​മ​ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​ണ്. പി​റ​വി​യെ​ടു​ക്കാ​ൻ കൊ​തി​ക്കു​ന്ന അ​സം​ഖ്യം കു​ഞ്ഞു​ങ്ങ​ൾ​ക്കു​വേ​ണ്ടി ഉ​ച്ചൈ​സ്ത​രം മു​ഴ​ങ്ങു​ന്ന ഈ ​വി​ധി എ​വി​ടെ​യും വാ​ഴ്ത്ത​പ്പെ​ടേ​ണ്ട​തു​ത​ന്നെ.

2020ലാ​ണ് 26 ആ​ഴ്ച വ​ള​ർ​ച്ച പൂ​ർ​ത്തി​യാ​ക്കി​യ കു​ഞ്ഞി​നെ അ​ബോ​ർ​ഷ​നു വി​ധേ​യ​മാ​ക്കി​യ​ത്. ഗ​ർ​ഭഛി​ദ്രം ന​ട​ത്തു​മ്പോ​ൾ അ​മ്മ ക​ഠി​ന​മാ​യ മെ​ത്താം​ഫെ​റ്റ​മി​ൻ ല​ഹ​രി​മ​രു​ന്നി​ന്‍റെ സ്വാ​ധീ​ന​ത്തി​ലാ​യി​രു​ന്നു. ഇ​ത്ത​ര​മൊ​രു വ്യ​ക്തി​യി​ൽ​നി​ന്ന് ബോ​ധ​പൂ​ർ​വ​മാ​യ സ​മ്മ​തം നേ​ടു​ന്ന​ത് അ​സാ​ധ്യ​മാ​ണെ​ന്ന് പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​ൻ മൈ​ക് സെ​യ്ബ​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത് കോ​ട​തി​വി​ധി​യെ ഏ​റെ സ്വാ​ധീ​നി​ച്ചു.

മു​ൻ​കാ​ല​ങ്ങ​ളി​ൽ അ​ബോ​ർ​ഷ​ൻ കേ​സു​ക​ളി​ൽ അ​മ്മ​മാ​ർ​ക്ക് ഏ​ൽ​ക്കു​ന്ന പ​രി​ക്കു​ക​ൾ​ക്കു മാ​ത്ര​മാ​യി​രു​ന്നു ന​ഷ്‌​ട​പ​രി​ഹാ​രം. ഇ​വി​ടെ അ​മ്മ​യും, ഗ​ർ​ഭ​സ്ഥ​ശി​ശു​വി​നു​വേ​ണ്ടി കേ​സ് ന​ട​ത്താ​ൻ രൂ​പ​വ​ത്ക​രി​ച്ച പ്ര​ത്യേ​ക സം​വി​ധാ​ന​വും സം​യു​ക്ത​മാ​യാ​ണ് കേ​സ് ഫ​യ​ൽ ചെ​യ്ത​ത്. ന്യൂ ​മെ​ക്സി​ക്കോ​യി​ലെ "റോം​ഗ്ഫു​ൾ ഡെ​ത്ത് ആ​ക്‌​ട്’ പ്ര​കാ​രം ഗ​ർ​ഭ​സ്ഥ​ശി​ശു​വി​നും നി​യ​മ​പ​ര​മാ​യ സം​ര​ക്ഷ​ണ​ത്തി​നും ജീ​വി​ക്കാ​നും അ​വ​കാ​ശ​മു​ള്ള വ്യ​ക്തി​ത്വ​മു​ണ്ടെ​ന്നാ​ണ് കോ​ട​തി നി​രീ​ക്ഷി​ച്ച​ത്.

അ​മേ​രി​ക്ക​യി​ലെ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും ഗ​ർ​ഭഛി​ദ്രം സം​ബ​ന്ധി​ച്ച് ഒ​രേ നി​യ​മ​മ​ല്ല നി​ല​വി​ലു​ള്ള​ത്. 2022 ജൂ​ണി​ൽ അ​മേ​രി​ക്ക​ൻ സു​പ്രീം​കോ​ട​തി​യു​ടെ ച​രി​ത്ര​വി​ധി​യി​ലൂ​ടെ ഗ​ർ​ഭഛി​ദ്ര​ത്തി​നു​ള്ള ഭ​ര​ണ​ഘ​ട​നാ അ​വ​കാ​ശം ഇ​ല്ലാ​താ​യി. തു​ട​ർ​ന്ന് ഗ​ർ​ഭഛി​ദ്രം നി​യ​മ​വി​ധേ​യ​മാ​ക്ക​ണോ അ​തോ നി​രോ​ധി​ക്ക​ണോ എ​ന്നു തീ​രു​മാ​നി​ക്കാ​നു​ള്ള പൂ​ർ​ണ അ​ധി​കാ​രം ഓ​രോ സം​സ്ഥാ​ന സ​ർ​ക്കാ​രി​നും ല​ഭി​ച്ചു. ടെ​ക്സ​സ്, അ​ല​ബാ​മ, മി​സി​സി​പ്പി, ഇ​ന്ത്യാ​ന തു​ട​ങ്ങി പ​തി​മൂ​ന്നു സം​സ്ഥാ​ന​ങ്ങ​ളി​ൽ ഗ​ർ​ഭഛി​ദ്രം ഏ​താ​ണ്ട് പൂ​ർ​ണ​മാ​യി നി​രോ​ധി​ച്ചി​ട്ടു​ണ്ട്.

അ​മ്മ​യു​ടെ ജീ​വ​ന് ഭീ​ഷ​ണി​യു​ള്ള അ​പൂ​ർ​വ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് ഇ​വി​ടെ ഇ​ള​വു​ക​ൾ അ​നു​വ​ദി​ക്കു​ന്ന​ത്. ഫ്ലോ​റി​ഡ, ജോ​ർ​ജി​യ തു​ട​ങ്ങി​യ ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ൽ ഗ​ർ​ഭ​ധാ​ര​ണ​ത്തി​ന്‍റെ ആ​ദ്യ​ത്തെ ആ​റ് ആ​ഴ്ച​ക​ൾ​ക്കോ അ​ല്ലെ​ങ്കി​ൽ 12-15 ആ​ഴ്ച​ക​ൾ​ക്കോ ശേ​ഷ​മു​ള്ള ഗ​ർ​ഭഛി​ദ്രം ത​ട​ഞ്ഞി​രി​ക്കു​ന്നു. ക​ലി​ഫോ​ർ​ണി​യ, ന്യൂ​യോ​ർ​ക്ക്, വാ​ഷിം​ഗ്ട​ൺ, ഇ​ല്ലി​നോ​യ് തു​ട​ങ്ങി​യ ഡെ​മോ​ക്രാ​റ്റി​ക് ഭ​ര​ണ​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ ഗ​ർ​ഭഛി​ദ്രം മൗ​ലി​കാ​വ​കാ​ശ​വും നി​യ​മ​വി​ധേ​യ​വു​മാ​ണ്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന്യൂ ​മെ​ക്സി​ക്കോ കോ​ട​തി​വി​ധി​യു​ടെ ച​രി​ത്ര​പ​ര​മാ​യ പ്രാ​ധാ​ന്യം. അ​മേ​രി​ക്ക​യി​ലെ​ങ്ങും ഈ ​വി​ധി ഗൗ​ര​വ​മേ​റി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​തെ​ളി​ച്ചി​രി​ക്കു​ക​യാ​ണ്. അ​മേ​രി​ക്ക​യി​ൽ മാ​ത്ര​മ​ല്ല, ലോ​ക​മെ​ങ്ങു​മു​ള്ള പ്രോ-​ലൈ​ഫ് പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്ക് ഏ​റെ പ്ര​ചോ​ദ​ന​വും ആ​ത്മ​വി​ശ്വാ​സ​വും പ​ക​രു​ന്ന​തു​മാ​ണ് ഈ ​വി​ധി. ആ​ധു​നി​ക​ത​യു​ടെ​യും വ്യ​ക്തി​സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ​യും മ​റ​വി​ൽ ഗ​ർ​ഭ​പാ​ത്ര​ങ്ങ​ളെ കൊ​ല​ക്ക​ള​ങ്ങ​ളാ​ക്കു​ന്ന വ്യാ​ക​ര​ണ​ങ്ങ​ൾ​ക്ക് ഈ ​വി​ധി വ​ലി​യൊ​രു തി​രു​ത്താ​ണ് ന​ൽ​കു​ന്ന​ത്.

ക​ഠി​ന​മാ​യ ല​ഹ​രി​മ​രു​ന്നി​ന്‍റെ സ്വാ​ധീ​ന​ത്തി​ലാ​യി​രു​ന്ന അ​മ്മ​യി​ൽ​നി​ന്നു നേ​ടി​യെ​ടു​ത്ത വ്യാ​ജ സ​മ്മ​ത​പ​ത്ര​ത്തി​ന്‍റെ പി​ൻ​ബ​ല​ത്തി​ൽ ക്രൂ​ര​മാ​യി ഇ​ല്ലാ​താ​ക്ക​പ്പെ​ട്ട ആ ​കു​ഞ്ഞി​നെ സാ​ങ്ക​ല്പി​ക "വ്യ​ക്തി'​യാ​യി ക​ണ്ടു കേ​സ് ന​ട​ത്താ​ൻ ക​ഴി​ഞ്ഞ​ത് കേ​വ​ലം ഒ​രു നി​യ​മ​ത​ന്ത്ര​മ​ല്ല; മ​റി​ച്ച്, ജ​നി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും സ്വ​ന്ത​മാ​യി വ്യ​ക്തി​ത്വ​വും നി​യ​മ​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ളു​മു​ള്ള, പ്ര​പ​ഞ്ച​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് ഓ​രോ ഗ​ർ​ഭ​സ്ഥ​ശി​ശു​വും എ​ന്ന മ​ഹ​ത്താ​യ പ്ര​ഖ്യാ​പ​ന​മാ​ണ്.

സ്വ​ത​ന്ത്ര ചി​ന്ത​യു​ടെ​യും ശ​രീ​ര​ത്തി​ന്മേ​ലു​ള്ള അ​വ​കാ​ശ​ങ്ങ​ളു​ടെ​യും തി​ള​ക്ക​മു​ള്ള ലേ​ബ​ലു​ക​ളി​ൽ പൊ​തി​ഞ്ഞാ​ണ് പ​ല​പ്പോ​ഴും ഗ​ർ​ഭ​ച്ഛി​ദ്രം എ​ന്ന ക്രൂ​ര​ത സ​മൂ​ഹ​ത്തി​ൽ വി​റ്റ​ഴി​ക്ക​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ, ഈ ​വാ​ഗ്ദാ​ന​ങ്ങ​ളു​ടെ​യും വ്യാ​ജ പ്ര​ലോ​ഭ​ന​ങ്ങ​ളു​ടെ​യും അ​പ്പു​റ​ത്ത്, സ്വ​ന്തം ഗ​ർ​ഭ​പാ​ത്ര​ത്തി​ൽ തു​ടി​ച്ച ജീ​വ​നെ ഇ​ല്ലാ​താ​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​ന്ന സ്ത്രീ​ക​ൾ അ​നു​ഭ​വി​ക്കു​ന്ന ആ​ഴ​ത്തി​ലു​ള്ള ശാ​രീ​രി​ക-​മാ​ന​സി​ക ആ​ഘാ​ത​ങ്ങ​ളെ ലോ​കം ബോ​ധ​പൂ​ർ​വം ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ക​യാ​ണ്.

ഗ​ർ​ഭഛി​ദ്രം സ്ത്രീ​ക്കു ന​ൽ​കു​ന്ന​ത് സ്വാ​ത​ന്ത്ര്യ​മ​ല്ല; മ​റി​ച്ച്, ആ​ജീ​വ​നാ​ന്തം പേ​റേ​ണ്ടി​വ​രു​ന്ന ആ​ത്മീ​യ​വും മാ​ന​സി​ക​വു​മാ​യ അ​നാ​ഥ​ത്വ​മാ​ണ്. അ​ബോ​ർ​ഷ​ൻ സം​സ്കാ​ര​ത്തി​ന്‍റെ യ​ഥാ​ർ​ഥ ഇ​ര​ക​ൾ സ്ത്രീ​ക​ളാ​ണെ​ന്ന സ​ത്യം വി​ളി​ച്ചു​പ​റ​യാ​നും പ്ര​തി​സ​ന്ധി​ക​ളി​ൽ അ​വ​ർ​ക്കു യ​ഥാ​ർ​ഥ താ​ങ്ങാ​കാ​നും സ​മൂ​ഹം ത​യാ​റാ​കേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചി​രി​ക്കു​ന്നു.

പ​ല​പ്പോ​ഴും പു​രു​ഷ​ന്‍റെ​യോ കു​ടും​ബ​ത്തി​ന്‍റെ​യോ സ്വാ​ർ​ഥ​ത​യ്ക്കും സ​മൂ​ഹ​ത്തി​ന്‍റെ ഭീ​ഷ​ണി​ക​ൾ​ക്കും മു​ന്നി​ൽ നി​സ​ഹാ​യ​രാ​യി അ​ടി​യ​റ​വ് പ​റ​യേ​ണ്ടി​വ​രു​ന്ന ഇ​ര​ക​ളാ​ണ് ഭൂ​രി​ഭാ​ഗം സ്ത്രീ​ക​ളും. ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളി​ൽ​നി​ന്ന് ഓ​ടി​യൊ​ളി​ക്കു​ന്ന പ​ങ്കാ​ളി​ക​ളും ലാ​ഭം മാ​ത്രം ല​ക്ഷ്യ​മി​ടു​ന്ന അ​ബോ​ർ​ഷ​ൻ മാ​ഫി​യ​യും ചേ​ർ​ന്ന് ഒ​രു സ്ത്രീ​യെ അ​വ​ളു​ടെ മാ​തൃ​ത്വ​ത്തി​ൽ​നി​ന്ന് നി​ഷ്ക​രു​ണം അ​റ​ത്തു​മാ​റ്റു​ക​യാ​ണ്.

ഒ​രു സ​മൂ​ഹം എ​ത്ര​ത്തോ​ളം പു​രോ​ഗ​മി​ച്ചു​വെ​ന്നു വി​ല​യി​രു​ത്തേ​ണ്ട​ത്, അ​വി​ടെ​യു​ള്ള ഏ​റ്റ​വും ബ​ല​ഹീ​ന​രാ​യ ജീ​വ​നു​ക​ളെ അ​ത് എ​ത്ര​ത്തോ​ളം സം​ര​ക്ഷി​ക്കു​ന്നു എ​ന്ന​തി​നെ ആ​ധാ​ര​മാ​ക്കി​യാ​ണ്. ഗ​ർ​ഭഛി​ദ്രം എ​ന്ന​തു സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ അ​ട​യാ​ള​മ​ല്ല; മ​റി​ച്ച്, ധാ​ർ​മി​ക​മാ​യ അ​ധഃ​പ​ത​ന​ത്തി​ന്‍റെ​യും ക്രൂ​ര​ത​യു​ടെ​യും പ്ര​തി​ഫ​ല​ന​മാ​ണ്. ജീ​വ​ൻ പ്ര​കൃ​തി​യു​ടെ ദാ​ന​മാ​ണ്. അ​തി​നെ ഇ​ല്ലാ​താ​ക്കാ​ൻ ഏ​തു ലാ​ഭ​ക്കൊ​തി​ക്കാ​ർ​ക്കും വ്യ​ക്തി​ക​ൾ​ക്കും അ​വ​കാ​ശ​മി​ല്ലെ​ന്ന് ഈ ​കോ​ട​തി​വി​ധി ഓ​ർ​മി​പ്പി​ക്കു​ന്നു. മാ​തൃ​ഗ​ർ​ഭ​ത്തെ മ​ര​ണ​ത്തി​ന്‍റെ അ​റ​യാ​യ​ല്ല, ജീ​വ​ന്‍റെ പ​വി​ത്ര​മാ​യ സ​ങ്കേ​ത​മാ​യി തി​രി​ച്ചു​പി​ടി​ക്കാ​ൻ ലോ​ക​ത്തി​ന് വ​ലി​യൊ​രു വ​ഴി​കാ​ട്ടി​യാ​ണ് ഈ ​വി​ധി.

Tags : DEEPIKA EDITORIAL

Recent News

Corehub Up