x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

17
OCT
2026

കി​ഫ്ബി: ബാ​ധ്യ​ത​യാ​യ മു​ടി​യ​നാ​യ പു​ത്ര​ൻ

Editorial Audio


Published: October 17, 2026 12:00 AM IST | Updated: October 16, 2026 11:02 PM IST

കി​ഫ്ബി അ​ഴി​മ​തി​യു​ടെ കൂ​ത്ത​ര​ങ്ങാ​യി​രു​ന്നോ എ​ന്ന് അ​ന്തി​മ നി​ഗ​മ​ന​ത്തി​ലെ​ത്താ​റാ​യി​ട്ടി​ല്ല. പ​ക്ഷേ, അ​തി​ന്‍റെ സാ​ധ്യ​ത​ക​ളു​ള്ള ക്ര​മ​ക്കേ​ടു​ക​ൾ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച വി​ദ​ഗ്ധ സ​മി​തി ക​ണ്ടെ​ത്തി​യി​രി​ക്കു​ന്നു. അ​തൊ​രു സ​മാ​ന്ത​ര ധ​ന​വ​കു​പ്പാ​യെ​ന്നും ച​ട്ട​ലം​ഘ​ന​ങ്ങ​ളും ഭൂ​മി കും​ഭ​കോ​ണ​വും അ​നാ​വ​ശ്യ നി​യ​മ​ന​ങ്ങ​ളും ഉ​ൾ​പ്പ​ടെ​യു​ള്ള ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ത്തി​യെ​ന്നു​മാ​ണ് ക​ണ്ടെ​ത്ത​ൽ. ഇ​തെ​ല്ലാം മു​ൻ ധ​ന​മ​ന്ത്രി​യും സി​പി​എം നേ​താ​വു​മാ​യ ഡോ. ​തോ​മ​സ് ഐ​സ​ക് കാ​ര്യ​കാ​ര​ണ​സ​ഹി​തം നി​ഷേ​ധി​ച്ചി​ട്ടു​മു​ണ്ട്. പ​ക്ഷേ, അ​തു​മാ​ത്രം പോ​രാ; വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലെ​ന്ന​പോ​ലെ ഓ​ഡി​റ്റിം​ഗി​ലും അ​ന്വേ​ഷ​ണ​മു​ണ്ടാ​യാ​ൽ അ​വി​ടെ​യും മു​ൻ സ​ർ​ക്കാ​രി​നു സ​ത്യ​സ​ന്ധ​ത തെ​ളി​യി​ക്കാ​നാ​ക​ണം. കാ​ര​ണം, കാ​വ​ൽ​ക്കാ​ർ ക​ള്ള​ന്മാ​രാ​ക​രു​തെ​ന്ന മു​ദ്രാ​വാ​ക്യം നി​ങ്ങ​ളും ഏ​റെ ഏ​റ്റു​വി​ളി​ച്ച​താ​ണ്.

1999ൽ ​സം​സ്ഥാ​ന​ത്ത് അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​ന​പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കാ​ൻ നാ​യ​നാ​ർ സ​ർ​ക്കാ​ർ ധ​ന​വ​കു​പ്പി​ന് കീ​ഴി​ല്‍ രൂ​പീ​ക​രി​ച്ച ബോ​ര്‍​ഡാ​ണ് കി​ഫ്ബി (കേ​ര​ള ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് ഫ​ണ്ട് ബോ​ർ​ഡ്). 2016ൽ ​ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണ് വി​ദേ​ശ​ഫ​ണ്ട് ശേ​ഖ​ര​ണ അ​നു​മ​തി​യും കൂ​ടു​ത​ൽ അ​ധി​കാ​ര​ങ്ങ​ളും ന​ൽ​കി മു​ഖ്യ​മ​ന്ത്രി അ​ധ്യ​ക്ഷ​നാ​യി കി​ഫ്ബി​യെ പൊ​ളി​ച്ച​ടു​ക്കി​യ​ത്. ആ​രോ​പ​ണ​ങ്ങ​ൾ പ​ല​തും ഉ​ണ്ടാ​യെ​ങ്കി​ലും സ​ർ​ക്കാ​രി​നു തു​ട​ർ​ച്ച​യു​ണ്ടാ​യ​തോ​ടെ കി​ഫ്ബി​യും തു​ട​ർ​ന്നു. പ​ക്ഷേ, യു​ഡി​എ​ഫ് സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച, മു​ൻ അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി സു​ധാ പി​ള്ള അ​ധ്യ​ക്ഷ​യാ​യ വി​ദ​ഗ്ധ സ​മി​തി ക്ര​മ​ക്കേ​ടു​ക​ൾ പു​റ​ത്തു കൊ​ണ്ടു​വ​ന്നു. സി​എം​ആ​ർ​എ​ൽ-​എ​ക്സാ​ലോ​ജി​ക് മാ​സ​പ്പ​ടി കേ​സി​നൊ​പ്പം കി​ഫ്ബി​യും ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ ഉ​റ​ക്കം കെ​ടു​ത്തും.

മാ​ന​ദ​ണ്ഡ​ങ്ങ​ൾ മ​റി​ക​ട​ന്ന് വാ​ങ്ങി​ക്കൂ​ട്ടി​യ വാ​യ്പ​ക​ൾ, പ​ലി​ശ​ച്ചെ​ല​വി​നു പു​റ​മേ കി​ഫ്ബി​യു​ടെ ധ​ന​സ​മാ​ഹ​ര​ണ മാ​തൃ​ക​യു​ടെ അ​ധി​ക​ച്ചെ​ല​വ്, രാ​ജ്യാ​ന്ത​ര​വി​പ​ണി​യി​ൽ ഇ​ന്ത്യ​ൻ രൂ​പ​യി​ൽ ഇ​റ​ക്കി​യ മ​സാ​ല ബോ​ണ്ടി​ന്‍റെ അ​ധി​ക​ച്ചെ​ല​വ്, അ​ധി​ക​പ​ലി​ശ, ഫെ​യ​ർ വാ​ല്യു​വി​ന്‍റെ അ​ഞ്ചി​ര​ട്ടി വി​ല​യ്ക്ക് ആ​വ​ശ്യ​ത്തി​ലേ​റെ ഭൂ​മി വാ​ങ്ങി​ക്കൂ​ട്ട​ൽ, 40 ത​സ്തി​ക​ക​ളു​ടെ അ​നു​മ​തി മ​റി​ക​ട​ന്ന് 498 നി​യ​മ​ന​ങ്ങ​ൾ, ക​ടം പെ​രു​കു​ന്പോ​ഴും നി​ക്ഷേ​പം വ​ർ​ധി​പ്പി​ക്ക​ൽ... ക്ര​മ​ക്കേ​ടു​ക​ൾ അ​ക്ക​മി​ട്ടു നി​ര​ത്തി​യി​ട്ടു​ണ്ട് വി​ദ​ഗ്ധ​സ​മി​തി. സ്ഥ​ല​ത്തി​ന്‍റെ ആ​വ​ശ്യം തി​രു​വ​ന​ന്ത​പു​ര​ത്തും കൊ​ച്ചി​യി​ലും ആ​യി​രു​ന്നി​ട്ടും എ​ന്തി​നെ​ന്നു പ​റ​യാ​തെ, കി​ഫ്ബി സി​ഇ​ഒ ഡോ. ​കെ.​എം. ഏ​ബ്ര​ഹാ​മി​ന്‍റെ നി​ർ​ദേ​ശ​ത്തി​ന്‍റെ മാ​ത്രം അ​ടി​സ്ഥാ​ന​ത്തി​ൽ ക​ണ്ണൂ​രി​ലും പാ​ല​ക്കാ​ട്ടും 5,366 ഏ​ക്ക​ർ ഭൂ​മി ഏ​റ്റെ​ടു​ക്കാ​ൻ 12,727 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച​താ​യും ക​ണ്ടെ​ത്തി. ഇ​തി​ലേ​റെ​യും അ​ഞ്ചു വ​ർ​ഷ​മാ​യി ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ക്കു​ക​യാ​ണ്.

ന​ഷ്‌​ട​ക്ക​ണ​ക്കു​ക​ൾ തെ​റ്റാ​ണെ​ന്നും കി​ഫ്ബി ഭാ​വി​കേ​ര​ള​ത്തി​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ സൃ​ഷ്‌​ടി​ച്ചു​ക​ഴി​ഞ്ഞെ​ന്നു​മാ​ണ് മു​ൻ ധ​ന​കാ​ര്യ​മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​ക് ന്യാ​യീ​ക​രി​ച്ച​ത്. ഫെ​യ​ർ വാ​ല്യു​വി​ന്‍റെ അ​ഞ്ചി​ര​ട്ടി​ക്കു ഭൂ​മി വാ​ങ്ങി​യെ​ന്ന ആ​രോ​പ​ണ​ത്തി​ന്, കേ​ര​ള​ത്തി​ൽ എ​വി​ടെ​യെ​ങ്കി​ലും ഫെ​യ​ർ വാ​ല്യു​വി​ന് ഭൂ​മി ല​ഭി​ക്കു​മോ​യെ​ന്നു വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം യു​ഡി​എ​ഫി​നെ വെ​ല്ലു​വി​ളി​ക്കു​ക​യും ചെ​യ്തു. ആ​രു​ടെ ഭൂ​മി​യാ​ണ് ഏ​റ്റെ​ടു​ത്ത​തെ​ന്ന​ത് അ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ടാ​ൻ സ​ർ​ക്കാ​രി​ന് പൂ​ർ​ണ​സ്വാ​ത​ന്ത്ര്യ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. സ്ഥി​രം ജീ​വ​ന​ക്കാ​ർ 40 മാ​ത്ര​മാ​ണെ​ന്നും ബാ​ക്കി ക​രാ​റു​കാ​രാ​ണെ​ന്നു​മാ​യി​രു​ന്നു ന്യാ​യീ​ക​ര​ണം. ഒ​രു ക്ര​മ​ക്കേ​ടു​മി​ല്ലെ​ന്നു സി​പി​എ​മ്മി​ന് അ​ത്ര ഉ​റ​പ്പാ​ണെ​ങ്കി​ൽ മാ​ന​ന​ഷ്‌​ട​ത്തി​നു കേ​സ് കൊ​ടു​ക്കാ​ൻ വൈ​ക​രു​ത്.

ഇ​വി​ടെ പ്ര​ധാ​ന ചോ​ദ്യം, കേ​ര​ള​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ സാ​ധ്യ​മാ​യോ എ​ന്ന​തി​ലു​പ​രി, അ​തു കി​ഫ്ബി​യി​ലൂ​ടെ ന​ട​ത്തി​യ​തു​കൊ​ണ്ട്, സ​ർ​ക്കാ​രി​നു ലാ​ഭ​ത്തി​നു പ​ക​രം ന​ഷ്‌​ട​മാ​ണോ ഉ​ണ്ടാ​യ​ത് എ​ന്ന​താ​ണ്. സം​സ്ഥാ​ന സ​ർ​ക്കാ​ർ കി​ഫ്ബി​ക്ക് കൈ​മാ​റി​യ മോ​ട്ടോ​ർ വാ​ഹ​ന നി​കു​തി​യും പെ​ട്രോ​ൾ സെ​സും അ​ട​ക്ക​മു​ള്ള 61,678.46 കോ​ടി രൂ​പ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ നേ​രി​ട്ടു ചെ​ല​വ​ഴി​ച്ചി​രു​ന്നെ​ങ്കി​ൽ 48,574.82 കോ​ടി മ​തി​യാ​യി​രു​ന്നു. ന​ഷ്‌​ടം 13,103 കോ​ടി രൂ​പ! മാ​ത്ര​മ​ല്ല, കി​ഫ്ബി എ​ടു​ത്ത വാ​യ്പ​ക​ൾ കേ​ന്ദ്രം സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​ക്കൗ​ണ്ടി​ൽ വ​ര​വു വ​ച്ച​തി​നാ​ൽ സം​സ്ഥാ​ന​ത്തി​ന്‍റെ ക​ട​മെ​ടു​പ്പു പ​രി​ധി കു​റ​യു​ക​യും ചെ​യ്തു. ഫ​ല​ത്തി​ൽ അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​നം എ​ന്ന പു​ക​മ​റ മാ​റ്റി​യാ​ൽ കി​ഫ്ബി ന​ഷ്‌​ട​ക്ക​ച്ച​വ​ട​മാ​യെ​ന്നു പ​റ​യേ​ണ്ടി​വ​രും.

സി​എ​ജി ഓ​ഡി​റ്റിം​ഗ് ന​ട​ത്താ​നും കി​ഫ്ബി​യു​ടെ പ്ര​വ​ർ​ത്ത​നം ഭാ​ഗി​ക​മാ​യി മ​ര​വി​പ്പി​ച്ച് സം​വി​ധാ​നം ഉ​ട​ച്ചു​വാ​ർ​ക്കാ​നു​മാ​ണ് വി​ദ​ഗ്ധ സ​മി​തി​യു​ടെ നി​ർ​ദേ​ശ​മെ​ന്നു പ​റ​യാം. പ​ക്ഷേ, പോ​യ സ​ർ​ക്കാ​ർ ന​ഷ്‌​ടം വ​രു​ത്തി​യെ​ങ്കി​ൽ വ​ന്ന സ​ർ​ക്കാ​ർ അ​തു തി​രി​ച്ചു​പി​ടി​ക്കു​ക​യൊ​ന്നു​മി​ല്ല. പോ​യ​തു പോ​യി. വി​ദ​ഗ്ധ സ​മി​തി​യു​ടെ ക​ണ്ടെ​ത്ത​ൽ ശ​രി​യാ​ണെ​ങ്കി​ൽ, കി​ഫ്ബി പ​രീ​ക്ഷ​ണ​ത്തി​ലൂ​ടെ പോ​യ​ത് ജ​ന​ങ്ങ​ളു​ടെ നി​കു​തി​പ്പ​ണ​മാ​ണ്. അ​തി​ന് ഉ​ത്ത​ര​വാ​ദി​യു​ണ്ടാ​ക​ണം. ഭൂ​മി വാ​ങ്ങി​ക്കൂ​ട്ടി​യ​തി​ൽ ലാ​ഭം കൊ​യ്ത​വ​രു​ണ്ടോ, കി​ഫ്ബി​യി​ലെ ആ 458 ​ക​രാ​ർ ജീ​വ​ന​ക്കാ​ർ ആ​രാ​ണ്, ധ​ന​വ​കു​പ്പി​നെ മ​റി​ക​ട​ന്നു​ള്ള തീ​രു​മാ​ന​ങ്ങ​ൾ ആ​രു​ടേ​താ​ണ്, മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച് പൊ​തു​മു​ത​ൽ ധൂ​ർ​ത്ത​ടി​ച്ച​വ​ർ​ക്കെ​തി​രേ ന​ട​പ​ടി​യു​ണ്ടാ​കു​മോ, സി​എം​ആ​ർ​എ​ൽ-​എ​ക്സാ​ലോ​ജി​ക് മാ​സ​പ്പ​ടി കേ​സി​ലെ ആ​രോ​പ​ണം പോ​ലെ പ​ണി​യെ​ടു​ക്കാ​തെ കൂ​ലി കൈ​പ്പ​റ്റി​യ​വ​രു​ണ്ടോ... തു​ട​ങ്ങി​യ നി​ര​വ​ധി ചോ​ദ്യ​ങ്ങ​ൾ ബാ​ക്കി​യു​ണ്ട്.

ഖ​ജ​നാ​വ് കാ​ലി​യാ​യി​രി​ക്കെ, അ​ടി​സ്ഥാ​ന​വി​ക​സ​ന​ത്തി​ൽ സ​ർ​ക്കാ​രി​നെ ര​ക്ഷി​ക്കാ​ൻ സൃ​ഷ്‌​ടി​ച്ച കി​ഫ്ബി എ​ന്ന ടെ​സ്റ്റ് ട്യൂ​ബ് ശി​ശു മു​ടി​യ​നാ​യ പു​ത്ര​നാ​യെ​ങ്കി​ൽ ഇ​നി തീ​റ്റി​പ്പോ​റ്റ​രു​ത്. കാ​ര​ണം, സ​ർ​ക്കാ​രി​ന്‍റെ സൃ​ഷ്‌​ടി​യാ​ണെ​ങ്കി​ലും മു​ടി​പ്പി​ച്ച​തു പൊ​തു​പ്പ​ണ​മാ​ണ്. ഇ​തു യു​ഡി​എ​ഫ്-​എ​ൽ​ഡി​എ​ഫ് ഇ​ട​പാ​ട​ല്ല, നി​കു​തി​പ്പ​ണ കും​ഭ​കോ​ണ​മാ​ണ്.

Tags : KIIFB DEEPIKA EDITORIAL

Recent News

Corehub Up