മൂന്നാറിലെ ടീ കൗണ്ടി റിസോർട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന വിദേശ വിനോദ സഞ്ചാരികളെ വിട്ടയച്ച സംഭവത്തിൽ റിസോര്‍ട്ടിന്റെ മാനേജരെ പോലീസ് കസ്റ്റഡിയിലെടുത്തു. വിവരങ്ങൾ ആരോഗ്യവകുപ്പിനെ അറിയിക്കുന്നതിൽ ഗുരുതരമായ അലംഭാവം കാട്ടിയെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് നടപടി.
സംഭവവികാസങ്ങളെ തുടർന്ന് വിദേശി താമസിച്ച ടീ കൗണ്ടി അടച്ചു. ഇനി ഒരറിയിപ്പ് ഉണ്ടാവുന്നതുവരെ സഞ്ചാരികളെ പ്രവേശിപ്പിക്കില്ലെന്നാണ് തീരുമാനം. മൂന്നാറില്‍ സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജയും മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി വിവിധ വകുപ്പുകളോടും വിശദീകരണം തേടിയിട്ടുണ്ട്.