ലോ​ക്ഡൗ​ൺ ഉ​ണ്ടാ​വി​ല്ല, എ​ന്നാ​ൽ....; മുന്നറിയിപ്പുമായി ഡൽഹി മുഖ്യമന്ത്രി
ലോ​ക്ഡൗ​ൺ ഉ​ണ്ടാ​വി​ല്ല, എ​ന്നാ​ൽ....; മുന്നറിയിപ്പുമായി ഡൽഹി മുഖ്യമന്ത്രി
സാ​മൂ​ഹി​ക അ​ക​ലം​പാ​ലി​ക്കു​ക​യും മാ​സ്ക് ധ​രി​ക്കു​ക​യും ചെ​യ്യു​ന്ന​ത​ട‌​ക്കം കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ൽ ഡ​ൽ​ഹി​യി​ൽ ലോ​ക്ഡൗ​ൺ ഉ​ണ്ടാ​വി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ. ക​ഴി​ഞ്ഞ ഏ​താ​നും നാ​ളു​ക​ളാ​യു​ള്ള കോ​വി​ഡ് കേ​സു​ക​ളു​ടെ കു​തി​ച്ചു​ചാ​ട്ടം നി​യ​ന്ത്രി​ക്കാ​ൻ ദേ​ശീ​യ ത​ല​സ്ഥാ​നം ശ്ര​മി​ച്ചു​വ​രി​കെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.

പ​രി​ഭ്രാ​ന്ത​രാ​കേ​ണ്ട​തി​ല്ല. എ​ല്ലാ​വ​രും ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ക. സ​ർ​ക്കാ​രി​ന് ഇ​പ്പോ​ൾ ലോ​ക്ഡൗ​ൺ ന​ട​പ്പി​ലാ​ക്കാ​ൻ താ​ൽ​പ്പ​ര്യ​മി​ല്ല. നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ഴി​യു​ന്ന​ത്ര പ​രി​മി​ത​പ്പെ​ടു​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു, അ​തി​നാ​ൽ സാ​ധാ​ര​ണ​ക്കാ​രെ ബാ​ധി​ക്കി​ല്ല. തി​ങ്കാ​ഴ്ച ഡ​ൽ​ഹി ഡി​സാ​സ്റ്റ​ർ മാ​നേ​ജ്‌​മെ​ന്‍റി​ന്‍റെ യോ​ഗം ചേ​രു​ന്നു​ണ്ട്. യോ​ഗ​ത്തി​ൽ സ്ഥി​തി​ഗ​തി​ക​ൾ വീ​ണ്ടും അ​വ​ലോ​ക​നം ചെ​യ്യും- കേ​ജ​രി​വാ​ൾ പ​റ​ഞ്ഞു.

ഇ​ന്ന​ലെ മാ​ത്രം ഡ​ൽ​ഹി​യി​ൽ 20,181 പു​തി​യ കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. പ്ര​തി​ദി​ന കേ​സു​ക​ളി​ൽ 16 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​യ​ത്. ര​ണ്ടാം ത​രം​ഗ​ത്തി​ന്‍റെ സ​മ​യ​ത്ത്, ഏ​പ്രി​ൽ 23-ന് ​റി​പ്പോ​ർ​ട്ട് ചെ​യ്ത 26,169 എ​ന്ന ഒ​റ്റ ദി​വ​സ​ത്തെ റി​ക്കാ​ർ‌​ഡി​ന് അ​ടു​ത്താ​ണ് പു​തി​യ പ്ര​തി​ദി​ന കേ​സു​ക​ൾ.