കോവിഡ്: ഒരാഴ്ചയ്ക്കിടെ 11 ശതമാനം വർധന
കോവിഡ്: ഒരാഴ്ചയ്ക്കിടെ 11 ശതമാനം വർധന
ഒ​​​രാ​​​ഴ്ച​​​യ്ക്കി​​​ടെ ലോ​​​ക​​​വ്യാ​​​പ​​​ക​​​മാ​​​യി കോ​​​വി​​​ഡ് കേ​​​സു​​​ക​​​ളി​​​ൽ 11 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​​​യു​​​ണ്ടാ​​​യ​​​താ​​​യി ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന. ഒ​​​മി​​​ക്രോ​​​ൺ വൈ​​​റ​​​സാ​​​ണ് ഇ​​​തി​​​നു കാ​​​ര​​​ണ​​​മെ​​​ന്നും ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന​​​യു​​​ടെ പ്ര​​​തി​​​വാ​​​ര റി​​​പ്പോ​​​ർ​​​ട്ടി​​​ൽ സൂ​​​ചി​​​പ്പി​​​ക്കു​​​ന്നു.

20 മു​​​ത​​​ൽ 26 വ​​​രെ​​​യു​​​ള്ള ആ​​​ഴ്ച​​​യി​​​ൽ 49.9 ല​​​ക്ഷം പു​​​തി​​​യ കേ​​​സു​​​ക​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യ​​​പ്പെ​​​ട്ടു. ഇ​​​തി​​​ൽ പ​​​കു​​​തി​​​യി​​​ല​​​ധി​​​ക​​​വും യൂ​​​റോ​​​പ്പി​​​ലാ​​​ണ് (28.4 ല​​​ക്ഷം). രോ​​​ഗ​​​വ്യാ​​​പ​​​ന തീ​​​വ്ര​​​ത​​​യും ഇ​​​വി​​​ടെ കൂ​​​ടു​​​ത​​​ലാ​​​ണ്; ഒ​​​രു ല​​​ക്ഷം പേ​​​രി​​​ൽ 304.6 പേ​​​ർ​​​ക്കു രോ​​​ഗം പി​​​ടി​​​പെ​​​ടു​​​ന്നു.

അ​​​മേ​​​രി​​​ക്ക​​​ൻ ഭൂ​​​ഖ​​​ണ്ഡ​​​ങ്ങ​​​ളി​​​ലെ രോ​​​ഗ​​​വ്യാ​​​പ​​​ന​​​ത്തി​​​ൽ വ​​​ൻ കു​​​തി​​​ച്ചു​​​ചാ​​​ട്ട​​​മു​​​ണ്ടാ​​​യി. 14.8 ല​​​ക്ഷം പേ​​​ർ​​​ക്കാ​​​ണ് രോ​​​ഗം പി​​​ടി​​​പെ​​​ട്ട​​​ത്. പോ​​​യ വാ​​​ര​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് 39 ശ​​​ത​​​മാ​​​നം കൂ​​​ടു​​​ത​​​ലാ​​​ണി​​​ത്. യു​​​എ​​​സി​​​ൽ മാ​​​ത്രം 11.8 ല​​​ക്ഷം പേ​​​ർ രോ​​​ഗ​​​ബാ​​​ധി​​​ത​​​രാ​​​യി (​​​മു​​​ൻ വാ​​​ര​​​ത്തേ​​​ക്കാ​​​ൾ 34 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന). ആ​​​ഫ്രി​​​ക്ക​​​ൻ ഭൂ​​​ഖ​​​ണ്ഡ​​​ത്തി​​​ൽ 2.75 ല​​​ക്ഷം പേ​​​ർ​​​ക്ക് രോ​​​ഗം പി​​​ടി​​​പെ​​​ട്ടു (ഏ​​​ഴു ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന).