കരുതൽ ഡോസ്; വാക്സിനുകൾ കലർത്തില്ല
കരുതൽ ഡോസ്; വാക്സിനുകൾ കലർത്തില്ല
ക​രു​ത​ൽ ഡോ​സി​ന് വ്യ​ത്യ​സ്ത വാ​ക്സി​നു​ക​ൾ കൂ​ട്ടി​ക്ക​ല​ർ​ത്തി ന​ൽ​കി​ല്ലെ​ന്ന് നീ​തി ആ​യോ​ഗി​ന്‍റെ കോ​വി​ഡ് ക​ർ​മ സ​മി​തി ത​ല​വ​ൻ ഡോ​ക്ട​ർ വി. ​കെ. പോ​ൾ. ഒ​ന്നും ര​ണ്ടും ഡോ​സു​ക​ൾ സ്വീ​ക​രി​ച്ച അ​തേ വാ​ക്സി​ൻ ത​ന്നെ​യാ​കും ക​രു​ത​ൽ ഡോ​സാ​യി ന​ൽ​കു​ക.

ഒ​ന്നും ര​ണ്ടും ഡോ​സ് കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്ക് കോ​വി​ഷീ​ൽ​ഡും കോ​വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്ക് കോ​വാ​ക്സി​നും ത​ന്നെ ക​രു​ത​ൽ ഡോ​സാ​യി ന​ൽ​കും.

ര​ണ്ടാം ഡോ​സ് സ്വീ​ക​രി​ച്ചു 39 ആ​ഴ്ച​യ്ക്കു ശേ​ഷ​മേ ക​രു​ത​ൽ ഡോ​സ് ന​ൽ​കൂ. ക​രു​ത​ൽ ഡോ​സു​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന് കോ​വി​ൻ ആ​പ്പി​ൽ ഒ​ന്നും ര​ണ്ടും വാ​ക്സി​നു​ക​ൾ സ്വീ​ക​രി​ച്ച​തി​നു മു​ന്നോ​ടി​യാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത​തു പോ​ലെ ര​ജി​സ്റ്റ​ർ ചെ​യ്യാം.

വാ​ക്സി​ൻ ല​ഭ്യ​ത അ​നു​സ​രി​ച്ച് ക​രു​ത​ൽ ഡോ​സ് സ്വീ​ക​രി​ക്കേ​ണ്ട​തി​ന്‍റെ സ​മ​യ​വും തീ​യ​തി​യും ഫോ​ണി​ൽ എ​സ്എം​എ​സ് ആ​യി വ​രും. ക​രു​ത​ൽ ഡോ​സ് സ്വീ​ക​രി​ച്ചു എ​ന്ന​തി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റും കോ​വി​ൻ ആ​പ്പ് വ​ഴി ല​ഭ്യ​മാ​കും. ബൂ​സ്റ്റ​ർ ഡോ​സു​ക​ൾ ന​ൽ​കു​ന്നതിൽ അ​ന്തി​മ തീ​രു​മാ​നം ആ​യി​ട്ടി​ല്ല.

രാ​ഹു​ൽ ഗോ​പി​നാ​ഥ്