കോവാക്സിൻ അടിയന്തര ഉപയോഗത്തിന് അനുമതി
കോവാക്സിൻ അടിയന്തര ഉപയോഗത്തിന് അനുമതി
രാ​ജ്യ​ത്ത് 12 വ​യ​സി​നും 18 വ​യ​സി​നും ഇ​ട​യി​ലു​ള്ള​വ​ർ​ക്ക് അ​ടി​യ​ന്ത​ര ഉ​പ​യാ​ഗ​ത്തി​ന് ഭാ​ര​ത് ബ​യോ​ടെ​ക്കി​ന്‍റെ കോ​വാ​ക്സി​ന് ഡ്ര​ഗ് ക​ണ്‍ട്രോ​ള​ർ ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ (ഡി​ജി​സി​ഐ)​യു​ടെ അ​നു​മ​തി.

ജ​നു​വ​രി മൂ​ന്നു മു​ത​ൽ 15 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്ക് ഇ​ന്ത്യ​യി​ൽ വാ​ക്സി​ൻ ന​ൽ​കു​ന്ന​ത് ആ​രം​ഭി​ക്കാ​നി​രി​ക്കെ​യാ​ണ് കോ​വാ​ക്സി​ന് അ​നു​മ​തി ല​ഭി​ച്ചത്. ഓ​ഗ​സ്റ്റി​ൽ സൈ​ഡ​സ് കാ​ഡി​ല​യു​ടെ സൈ​കോ​വ് ഡി​ക്ക് 12 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്കു​ള്ള അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​ന് ഡി​ജി​സി​ഐ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു.

ര​ണ്ടു മു​ത​ൽ 18 വ​യ​സു വ​രെ​യു​ള്ള​വ​ർ​ക്ക് കോ​വാ​ക്സി​ന്‍റെ അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​ന് അ​നു​മ​തി ന​ൽ​കാ​ൻ വി​ദ​ഗ്ധ സ​മി​തി(​എ​സ്ഇ​സി) ഒ​ക്ടോ​ബ​റി​ൽ ഡി​സി​ജി​ഐ​യോ​ട് ശി​പാ​ർ​ശ ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, 12 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്കു​ള്ള ഉ​പ​യോ​ഗ​ത്തി​നാ​ണ് അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. മു​തി​ർ​ന്ന​വ​ർ​ക്ക് ന​ൽ​കി​യ അ​തേ ഡോ​സ് ത​ന്നെ​യാ​യി​രി​ക്കും കു​ട്ടി​ക​ൾ​ക്കും ന​ൽ​കു​ക​യെ​ന്ന് ഭാ​ര​ത് ബ​യോ​ടെ​ക് വ്യ​ക്ത​മാ​ക്കി.

രാ​ജ്യ​ത്താ​ക​മാ​നം 1,000ത്തി​നു മു​ക​ളി​ൽ കു​ട്ടി​ക​ളി​ലാ​ണ് കോ​വാ​ക്സി​ൻ പ​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്. കോ​വാ​ക്സി​ൻ സീ​ക​രി​ച്ച മു​തി​ർ​ന്ന​വ​ർ​ക്കു ല​ഭി​ക്കു​ന്ന ഫ​ല​പ്രാ​പ്തി കു​ട്ടി​ക​ളി​ലും ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് വി​ദ​ഗ്ധ സ​മി​തി പ​റഞ്ഞിരുന്നു. മൂ​ന്ന് ഡോ​സു​ള്ള, ലോ​ക​ത്തെ ത​ന്നെ ആ​ദ്യ ഡി​എ​ൻ​എ വാ​ക്സി​നാ​ണ് സൈ​ക്കോ​വ് -ഡി. ​സൂ​ചി​ര​ഹി​ത വാ​ക്സി​നാ​യ​തി​നാ​ൽ പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ കു​റ​വാ​യി​രി​ക്കു​മെ​ന്നാ​ണ് നി​ർ​മാ​താ​ക്ക​ൾ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.