കോവിഡ് വാക്സിൻ: ആഞ്ഞടിച്ച് മാക്രോൺ
കോവിഡ് വാക്സിൻ: ആഞ്ഞടിച്ച് മാക്രോൺ
കോ​​​​വി​​​​ഡ് വാ​​​​ക്സി​​​​നേ​​​​ഷ​​​​ൻ ന​​​​യ​​​​ത്തി​​​​നെ​​​​തി​​​​രേ പ്ര​​​​തി​​​​ഷേ​​​​ധം ന​​​​ട​​​​ത്തു​​​​ന്നവ​​​​ർ​​​​ക്കെ​​​​തി​​​​രേ ആ​​​​ഞ്ഞ​​​​ടി​​​​ച്ച് ഫ്ര​​​​ഞ്ച് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഇ​​​​മ്മാ​​​​നു​​​​വേ​​​​ൽ മാ​​​​ക്രോ​​​​ൺ.

നി​​​​ർ​​​​ബ​​​​ന്ധി​​​​ത വാ​​​​ക്സി​​​​നേ​​​​ഷ​​​​നെ​​​​തി​​​​രേ പ്ര​​​​തി​​​​ഷേ​​​​ധി​​​​ക്കു​​​​ന്ന പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് അം​​​​ഗ​​​​ങ്ങ​​​​ളെ​​​​യും പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​രെ​​​​യും മോ​​​​ശം വാ​​​​ക്ക് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് മാ​​​​ക്രോ​​​​ൺ വി​​​മ​​​ർ​​​ശി​​​ച്ച​​​തു വി​​​​വാ​​​​ദ​​​​മാ​​​​യി.

വാ​​​​ക്സി​​​​നെ​​​​ടു​​​​ത്ത​​​​വ​​​​ർ​​​​ക്കു കൂ​​​​ടു​​​​ത​​​​ൽ ഇ​​​​ള​​​​വു​​​​ക​​​​ൾ അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന സ​​​​ർ​​​​ക്കാ​​​​ർ ന​​​​യ​​​​ത്തി​​​​നെ​​​​തി​​​​രേ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ ച​​​​ർ​​​​ച്ച​​​​ക​​​​ൾ പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ന്നു​​​​ണ്ട്. ഇ​​​​തി​​​​നി​​​​ടെ, ഫ്ര​​​​ഞ്ച് പ​​​​ത്ര​​​​മാ​​​​യ ലെ ​​​​പ​​​​രീ​​​​സി​​​​യ​​​​ന് ന​​​​ൽ​​​​കി​​​​യ അ​​​​ഭി​​​​മു​​​​ഖ​​​​ത്തി​​​​ലാ​​​​ണ് വാ​​​​ക്സി​​​​ൻ​​വി​​​​രു​​​​ദ്ധ​​​​രെ ശ​​​​ല്യം എ​​​​ന്ന് അ​​​​ർ​​​​ഥം വ​​​​രു​​​​ന്ന ഫ്ര​​​​ഞ്ച് വാ​​​​ക്ക് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് മാ​​​ക്രോ​​​ൺ വി​​​​ശേ​​​​ഷി​​​​പ്പി​​​​ച്ച​​​​ത്.

വാ​​​​ക്സി​​​​നെ​​​​ടു​​​​ക്കാ​​​​ത്ത​​​​വ​​​​രെ റ​​​​സ്റ്റ​​​​റ​​​​ന്‍റു​​​​ക​​​​ൾ, തി​​​​യ​​​​റ്റ​​​​ർ, മ്യൂ​​​​സി​​​​യം, സ്റ്റേ​​​​ഡി​​​​യം, ട്രെ​​​​യി​​​​ൻ, ആ​​​​ഭ്യ​​​​ന്ത​​​​ര​​​​വി​​​​മാ​​​​നം എ​​​​ന്നി​​​​വ​​​​ിടങ്ങളിൽ വി​​​​ല​​​​ക്കു​​​​ന്ന​​​​താ​​​​ണ് പു​​​​തി​​​​യ ന​​​​യം.