മൂന്നു മാസമായി കൊറോണ വൈറസ് ബാധയു ടെ പിടിയിലമർന്നിരുന്ന ചൈനയിൽ വ്യാഴാഴ്ച പുതുതായി ഒരു കേസു പോലും റിപ്പോർട്ട് ചെയ്തില്ല. നേരത്തേ രോഗം ബാധിച്ച 6636 പേർ ചികിത്സയിലുണ്ട്.
ഇതിൽ 465 പേരുടെ നില ഗുരുതരമാണ്. ഇന്നലെ എട്ടുമരണം റിപ്പോർട്ട് ചെയ്തു. രോഗം ആദ്യം പ്രത്യക്ഷപ്പെട്ട വുഹാൻ നഗരത്തിൽനിന്ന് മെഡിക്കൽ സ്റ്റാഫിനെ പിൻവലിച്ചുതുടങ്ങി. വിദേശത്തുനിന്ന് ചൈനയിൽ മടങ്ങിയെത്തിയ ചിലരിലാണു പുതുതായി രോഗം കാണപ്പെടുന്നത്