കോവിഡ് ബാധ ആശങ്കയേറ്റി വ്യാപിക്കുന്നതിനിടെ നിരീക്ഷണത്തിൽ കഴിയവേ സർക്കാർ നിർദേശങ്ങൾ ലംഘിച്ചവർക്കെതിരെ പോലീസ് കേസെടുത്തു. പത്തനംതിട്ടയിൽ 13 പേർക്കെതിരെയും കൊല്ലത്ത് രണ്ടു പേർക്കെതിരെയുമാണ് കേസെടുത്തത്.
തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ നിയന്ത്രണം മറികടന്ന് പ്രാർഥന സംഘടിപ്പിച്ച ജുമാ മസ്ജിദ് ഭാരവാഹികൾക്കെതിരെയും പോലീസ് കേസെടുത്തു.