കോവിഡ്-19: മരണനിരക്ക് കൂടുതൽ മധ്യവയസ്കരിൽ
പ്രായമായവരുടെ മാത്രമല്ല മധ്യവയസ്കരുടെയും ജീവനു കോവിഡ്-19 ഭീഷണിയായെന്ന് പഠനം. ചൈനയിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് കണ്ടെത്തൽ. കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ട വുഹാനിൽ ബ്രിട്ടനിൽനിന്നുള്ള സംഘമാണ് പഠനം നടത്തിയത്.
കോവിഡ് 19 ബാധിച്ച 80 വയസിനു മുകളിലുള്ള അഞ്ചു പേരിൽ ഒരാൾക്ക് ആശുപത്രിയിൽ കിടത്തി ചികിത്സ ആവശ്യമായി വരും. എന്നാൽ 30 വയസിൽ താഴെയുള്ളവരിൽ ഒരു ശതമാനം പേർക്കുമാത്രമാണ് ഇതു വേണ്ടി വരുക. അന്പതു വയസുള്ളവരിൽ 8.2 പേർക്കു ആശുപത്രിവാസം വേണ്ടിവരുന്നു. ദ ലാൻസെറ്റ് ഇൻഫെക്ഷ്യസ് ഡിസീസ് ജേർണലിലാണ് ഇക്കാര്യം പ്രസിദ്ധീരിച്ചിരിക്കുന്നത്.
ചൈനയിൽ കോവിഡ്-19 ബാധിച്ചവരിൽ 1.38 ശതമാനം പേർമാത്രമാണ് മരിച്ചത്. എച്ച്1എൻ1 വൈറസിനെക്കാളും വിവിധ മടങ്ങ് അപായകരമാണ് കോവിഡ്-19.
ചൈനയിൽ കോവിഡ്-19 ബാധിച്ച 80 വയസിനു മുകളിലുള്ള 18.4 ശതമാനം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 40 മുതൽ 49 വരെയുള്ളവരിൽ 4.3 ശതമാനം പേരേയും 20 വയസുള്ളവരിൽ ഒരു ശതമാനം പേരെയുമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.