ലോക്ക്ഡൗണിനിടെ ജനിച്ച ഇരട്ട കുട്ടികള്‍ക്ക് കൊറോണ, കോവിഡ് എന്ന് പേരിട്ട ദമ്പതികള്‍. ഛത്തീസ്ഗഡിലെ റായ്പുരിലുള്ള ദമ്പതികളാണ് തങ്ങള്‍ക്ക് ജനിച്ച ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും കൊറോണ, കോവിഡ് എന്നീ പേരുകള്‍ നല്‍കിയത്.
റായ്പുരിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് കുട്ടികള്‍ ജനിച്ചത്. എന്നാല്‍ പിന്നീട് കുട്ടികളുടെ പേര് തങ്ങള്‍ മാറ്റുമെന്ന് ദമ്പതികള്‍ വ്യക്തമാക്കി. ഉത്തര്‍പ്രദേശ് സ്വദേശികളായ ഇവര്‍ റായ്പുരിലെ പുരാണി ബസ്തിയില്‍ വാടകയ്ക്ക് താമസിക്കുകയാണ്.