ഇന്ത്യയിൽ കോവിഡ് മരണം 354 ആയി
ഇന്ത്യയിൽ കോവിഡ് മരണ നിരക്ക് ഉയരുകയാണ്. 354 പേരാണ് ഇതുവരെ മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 51 മരണങ്ങൾ റിപ്പോർട്ട് ചെയ്തതും ഗൗരവതരമാണ്.
905 പേർക്ക് ഒരു ദിവസത്തിനിട രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 9,352 ആയി. ഒരാഴ്ചയ്ക്കിടെ ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായിട്ടുണ്ട്.
അതിനിടെ മുംബൈയിൽ രണ്ടു മാധ്യമപ്രവർത്തകർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. സ്വകാര്യ ചാനലിന്റെ റിപ്പോർട്ടർക്കും ക്യാമറാമാനുമാണ് രോഗം കണ്ടെത്തിയത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.