കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചു; യു​വ​തി ആ​ശു​പ​ത്രി​യി​ൽ തൂ​ങ്ങി​മ​രി​ച്ചു
കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചു; യു​വ​തി ആ​ശു​പ​ത്രി​യി​ൽ തൂ​ങ്ങി​മ​രി​ച്ചു
കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ്-19) രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് യു​വ​തി ആ​ശു​പ​ത്രി​യി​ൽ ജീ​വ​നൊ​ടു​ക്കി. വാ​ര്‍​ളി സ്വ​ദേ​ശി​നി​യാ​യ 29 വ​യ​സു​കാ​രി​യാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ 3.45 ന് ​മും​ബൈ നാ​യ​ര്‍ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. ശു​ചി​മു​റി​ക്കു​ള്ളി​ൽ യു​വ​തി തൂ​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നു.

ആസ്മയെ തു​ട​ർ​ന്നാ​ണ് തി​ങ്ക​ളാ​ഴ്ച വ​ർ​ളി സ്വ​ദേ​ശി​യാ​യ യു​വ​തി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. എ​ന്നാ​ൽ കോ​വി​ഡ് സം​ശ​യ​ത്തെ തു​ട​ർ​ന്ന് ഇ​വ​രു​ടെ സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ചു. ചൊ​വ്വാ​ഴ്ച പു​റ​ത്തു​വ​ന്ന പ​രി​ശോ​ധ​നാ ഫ​ല​ത്തി​ൽ ഇ​വ​ർ കോ​വി​ഡ് പോ​സി​റ്റീ​വാ​ണെ​ന്ന് ക​ണ്ടെ​ത്തി.


തു​ട​ർ​ന്ന് ഇ​വ​രെ കോ​വി​ഡ് വാ​ർ​ഡി​ലേ​ക്ക് മാ​റ്റി. രോ​ഗം പി​ടി​പെ​ട്ട വി​വ​രം അ​റി​ഞ്ഞ​തോ​ടെ അ​സ്ഥ​ത​യി​ലാ​യി​രു​ന്ന യു​വ​തി പു​ല​ർ​ച്ചെ ഷാ​ൾ ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്തി​ൽ കു​രു​ക്കി​ട്ട് തൂ​ങ്ങി മ​രി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ അ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.