കൂടുതൽ ഇളവുകൾ; കേരളത്തിന്റെ ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്രം
കോവിഡ് ഭീഷണി നിയന്ത്രണത്തിലേക്കു നീങ്ങുന്ന സാഹചര്യത്തിൽ കേരളത്തിന്റെ ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്ര സർക്കാർ. തോട്ടം മേഖലയ്ക്ക് തിങ്കളാഴ്ച മുതൽ ലോക്ക്ഡൗണ്‍ ഇല്ല. തോട്ടം മേഖലയ്ക്കു പുറമേ സുഗന്ധവ്യഞ്ജന തോട്ടങ്ങൾക്കും ഇളവ് പ്രഖ്യാപിച്ചു.
തെങ്ങിൻ തോപ്പുകൾക്കും ലോക്ക്ഡൗണ്‍ ബാധകമല്ല. സഹകരണ സംഘങ്ങളും സൊസൈറ്റികൾക്കും ഏപ്രിൽ 20നുശേഷം പ്രവർത്തിക്കാം. നേരത്തെ തോട്ടം മേഖലയെ കേന്ദ്രം പൂർണമായും ഒഴിവാക്കിയിരുന്നില്ല.
ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ കൂടുതൽ സാന്പത്തിക പാക്കേജും കേന്ദ്രത്തിന്റെ പരിഗണനയിലുണ്ട്. ഇതുസംബന്ധിച്ച് ഇന്ന് പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. അഞ്ച് ലക്ഷം കോടിയുടെ പാക്കേജ് പരിഗണനയിലെന്നാണ് വിവരം. ചെറുകിട വ്യവസായം, കാർഷ മേഖല തുടങ്ങിയവയെ പാക്കേജിൽ പരിഗണിക്കും. കൂടാതെ ആദായ നികുതി ഇളവും പരിഗണനയിലുണ്ട്.