കേരളത്തിൽ സമൂഹവ്യാപനമില്ല, എന്നാൽ ഭീഷണി നിലനിൽക്കുന്നു: മുഖ്യമന്ത്രി
കേരളത്തിൽ മൂന്നാം ഘട്ട രോഗവ്യാപനം ഉണ്ടായില്ലെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിദിന വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കേരളത്തിൽ കോവിഡ് സമൂഹ വ്യാപനം ഉണ്ടായിട്ടില്ല. എന്നാൽ അതിന്റെ ഭീഷണി നിലനിൽക്കുന്നുണ്ട്. ആ ഭീഷണി തുടരുരുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് 10 പേർക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇടുക്കിയിൽ നാലു പേർക്കും കോഴിക്കോട്, കോട്ടയം എന്നീ ജില്ലകളിൽ രണ്ടു പേർക്കു വീതവും തിരുവനന്തപുരത്തും കൊല്ലത്തും ഓരോരുത്തർക്കുമാണ് രോഗം കണ്ടെത്തിയത്.
ഇതിൽ നാലു പേർ അയൽസംസ്ഥാനങ്ങളിൽനിന്ന് എത്തിയവരാണ്, രണ്ടു പേർ വിദേശത്തുനിന്നും. സന്പർക്കം മൂലം നാലു പേർക്കും കൊറോണ വൈറസ് ബാധിച്ചു.
വ്യാഴാഴ്ച 10 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് രോഗം പിടിപെട്ടവരുടെ എണ്ണം 447 ആയി. എട്ടു പേർ വ്യാഴാഴ്ച രോഗമുക്തി നേടി ആശുപത്രിവിട്ടു. 129 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്.