രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ൾ കാൽലക്ഷത്തിലേ​ക്ക്; മ​ഹാ​രാ​ഷ്ട്ര​യി​ൽ 6,000 രോഗബാധിതർ
രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ൾ കാൽലക്ഷത്തിലേ​ക്ക്; മ​ഹാ​രാ​ഷ്ട്ര​യി​ൽ 6,000 രോഗബാധിതർ
രാ​ജ്യം ലോ​ക്ക്ഡൗ​ണി​ലാ​ണെ​ങ്കി​ലും കോ​വി​ഡ് 19 കേ​സു​ക​ൾ ദി​നം​പ്ര​തി വ​ർ​ധി​ക്കു​ന്നു. കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്ക് പ്ര​കാ​രം ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 1,429 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 24,506 ആ​യി.

കോ​വി​ഡ് ബാ​ധി​ച്ച് 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് മ​രി​ച്ച​ത് 57 പേ​രാ​ണ്. ഇ​തോ​ടെ മ​ര​ണ​സം​ഖ്യ 775 ആ​യി ഉ​യ​ർ​ന്നു. 5,063 ഇ​തു​വ​രെ രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗ​മു​ക്ത​രാ​യി. രാ​ജ്യ​ത്ത് കൂ​ടു​ത​ൽ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത് മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ്. 6,817 പേ​ർ​ക്കാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 301 പേ​ർ ഇ​വി​ടെ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. 840 പേർ രോഗമുക്തി നേടി.


മ​ഹാ​രാ​ഷ്ട്ര ക​ഴി​ഞ്ഞാ​ൽ കൂ​ടു​ത​ൽ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത് ഗു​ജ​റാ​ത്തി​ലും ഡ​ൽ​ഹി​യി​ലു​മാ​ണ്. 2,815 പേ​ർ​ക്കാ​ണ് ഗു​ജ​റാ​ത്തി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 127 പേ​രാ​ണ് ഇ​വി​ടെ മ​രി​ച്ച​ത്. ഡ​ൽ​ഹി 2,514 പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 53 പേ​ർ ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു.

മ​ധ്യ​പ്ര​ദേ​ശി​ൽ 1,852 പേ​ർ​ക്കും ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ 1,621 പേ​ർ​ക്കും രാ​ജ​സ്ഥാ​നി​ൽ 2,034 പേ​ർ​ക്കും ത​മി​ഴ്നാ​ട്ടിൽ 1,755 പേ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. മ​ധ്യ​പ്ര​ദേ​ശി​ൽ 92 പേ​രും ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ 29 പേ​രും കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു.