ഡൽഹിയിലെ മാധ്യമപ്രവർത്തകർക്ക് ആശ്വസിക്കാം; 529ൽ മൂന്നുപേർക്ക് മാത്രം കോവിഡ്
ഡൽഹിയിൽ മാധ്യമപ്രവർത്തകരുടെ ഇടയിൽ കോവിഡ് പടർന്നു പിടിക്കുന്നുവെന്ന സൂചനകളെ തുടർന്ന് സംസ്ഥാന സർക്കാർ നടത്തിയ നടത്തിയ പ്രത്യേക പരിശോധനയിൽ മൂന്നുപേർക്കാണ് രോഗം കണ്ടെത്തിയത്.
529 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയതിൽ മൂന്നുപേർക്ക് മാത്രമാണ് രോഗം കണ്ടെത്തിയതെന്നും ഇത് ആശ്വാസം നൽകുന്നുവെന്നും മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ പറഞ്ഞു.
രോഗവ്യാപനത്തിന്റെ ഈ സമയത്ത് മാധ്യമപ്രവർത്തകരുടെ ജോലി ഏറെ പ്രാധാന്യമർഹിക്കുന്നതാണ്. അവർക്ക് വേണ്ട എല്ലാ സുരക്ഷയും സർക്കാർ നൽകുമെന്നും കേജരിവാൾ അറിയിച്ചു.
മാധ്യമപ്രവർത്തകരുടെ കോവിഡ് പരിശോധനയ്ക്ക് മാത്രമായി സംസ്ഥാനത്ത് പ്രത്യേക കോവിഡ് സെന്റർ രൂപീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.