സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സുരക്ഷ ഉറപ്പാക്കാനും സൗകര്യമൊരുക്കാനും നടപടി വേണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.
തൃശൂര്‍ ജില്ലയില്‍ നഴ്സുമാര്‍ക്കു സുരക്ഷയ്ക്കു വേണ്ടി മാസ്കോ, ഗ്ലൗസോ സ്വകാര്യ ആശുപത്രികള്‍ നല്‍കുന്നില്ലെന്നും പലരും സ്വന്തം ചെലവിലാണ് ആശുപത്രിയിലേക്ക് എത്തുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു. ശമ്പളം തടഞ്ഞു വയ്ക്കുന്നതടക്കമുള്ള പരാതികള്‍ നഴ്സുമാര്‍ക്കും ഇവരുടെ സംഘടനയ്ക്കും ഉചിതമായ ഫോമില്‍ ഉന്നയിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.