മൊബൈല്‍ കെണിയില്‍ കുരുങ്ങിയവര്‍
സ​മ​യം രാ​ത്രി​യാ​ണ്... കോ​ള​ജ് ഹോ​സ്റ്റ​ലിലെ ഒരു മുറിയിൽ ഉ​റ​ങ്ങാ​തെ കി​ട​ക്കു​ന്ന പെ​ണ്‍​കു​ട്ടി. മൊ​ബൈ​ലി​ൽ ചാ​റ്റ്് ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന ഇ​വ​ളു​ടെ മ​ന​സി​ൽ മ​റ്റു​ള്ള​വ​ർ ഉ​റ​ങ്ങ​ട്ടേ​യെ​ന്നാ​ണ്.​ മ​റ്റൊ​ന്നി​നു​മ​ല്ല,സ​ഹ​പാ​ഠി​ക​ളു​ടെ ഫോ​ട്ടോ​യെ​ടു​ത്ത് ര​സി​ക്കാ​ൻ. ഉ​റ​ങ്ങി​ക്കിട​ക്കു​ന്ന​ത്, അ​ൽ​പം ചെ​രി​ഞ്ഞു​കി​ട​ന്നാ​ൽ അ​ത്്, ഷാ​ളൊ​ന്നു തെ​റ്റു​ന്പോ​ൾ അ​ങ്ങ​നെ... ഒ​രി​ക്ക​ൽ പോ​ലും സ​ഹ​പാ​ഠി​ക​ളി​ൽ നി​ന്നും ഇ​ത് ആ​രും അ​ത് പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ടാ​വി​ല്ല. എ​ന്നാ​ൽ അ​തി​നെ​ക്കാ​ൾ അ​പ്പു​റ​ത്ത് ഏവരേയും ഞെ​ട്ടി​ച്ചത് ഈ ചിത്രങ്ങൾ ക​ണ്ട് ര​സി​ക്കു​ന്ന​വ​രു​ടെ കൂ​ട്ട​ത്തി​ൽ അവരുടെ അധ്യാപകനും ഉണ്ടെന്നതാണ്. മൊ​ബൈ​ലി​ൽ എടുത്ത പെൺകുട്ടികളുടെ ചി​ത്ര​ങ്ങ​ൾ എ​ത്തു​ന്ന​ത് വിദ്യാർഥികൾക്ക് മാ​തൃ​ക​യാ​വേ​ണ്ട ​അധ്യാ​പ​ക​ന്‍റെ ഫോ​ണി​ലെ വാ​ട്ട്സ് ആ​പ്പി​ലേ​ക്കും....

ഇ​തെ​ല്ലാം ന​ട​ന്ന​താ​ക​ട്ടെ കോ​ഴി​ക്കോ​ട് ഗ​വ.​ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ കോ​ള​ജി​ൽ. ഒ​രു ഗ​വ. സ്ഥാ​പ​ന​ത്തി​ലെ അ​വ​സ്ഥ​യി​താ​ണെ​ങ്കി​ൽ മ​റ്റു​ള്ള സ്വ​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന​തെ​ന്തെ​ല്ലാ​മെ​ന്ന് ഉൗ​ഹി​ക്കാ​ൻ​പോ​ലുമാ​കി​ല്ല. അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥിനി​ക​ളും ത​മ്മി​ലു​ള്ള ബ​ന്ധ​ങ്ങ​ൾ പ​ല​പ്പോ​ഴും സീ​മ​ക​ൾ ലം​ഘി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ ന​മ്മ​ൾ കേ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്നു. അ​തി​ൽ ഏ​റ്റ​വും ഒ​ടു​വി​ല​ത്തേ​താ​ണ് കോ​ഴി​ക്കോ​ട്ട് ന​ട​ന്ന​ത്.

ഇ​തു​കൊ​ണ്ട് മാ​നം കെ​ടു​ന്ന​ത് ആ ​സ്ഥാ​പ​ന​ത്തി​ലെ മൊ​ത്തം വി​ദ്യാ​ർ​ഥിക​ളാ​ണ്. പ​ല​രും ഇ​പ്പോ​ഴേ ആ ​ഹോ​സ്റ്റ​ലി​ൽനി​ന്നും പ​ടി​യി​റ​ങ്ങു​ന്ന​തി​നെക്കുറി​ച്ച് ആ​ലോ​ചി​ച്ചു തു​ട​ങ്ങി. ര​ക്ഷി​താ​ക്ക​ളു​ടെ നി​ർ​ബ​ന്ധ​മാ​ണ് കാ​ര​ണം.

സം​ഭ​വം ഇ​ങ്ങ​നെ...

സംഭവം അന്വേഷിക്കുന്ന നടക്കാവ് പോലീസ് പറയുന്നതിങ്ങനെ- മിക്ക ദി​വ​സ​ങ്ങളിലും രാ​ത്രി​യി​ൽ പ്രി​ൻ​സി​പ്പ​ലിന്‍റെ ചാർജ് വഹിച്ചിരുന്ന അധ്യാപകനും വി​ദ്യാ​ർ​ഥിനിയും ത​മ്മി​ൽ അശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും കൈ​മാ​റാ​റു​ണ്ടാ​യി​രു​ന്നു​. അ​ർ​ധ​രാ​ത്രി​യി​ലാ​ണ് ഇ​തെ​ല്ലാം. സ​ഹ​പാ​ഠി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ എ​ടു​ത്ത്് വി​ദ്യാ​ർ​ഥിനി അധ്യാപകന് കൈ​മാ​റു​ന്ന​ത് പ​തി​വായിരുന്നു. സ​ഹ​പാ​ഠി​ക​ൾ ഉ​റ​ങ്ങു​ന്ന ഫോ​ട്ടോ​യും മ​റ്റു​മാ​ണ് ഈ ​രീ​തി​യി​ൽ അ​യ​ച്ചി​രു​ന്ന​ത്. ഇ​വ​രു​ടെ ഫോ​ണ്‍ സ​ന്ദേ​ശ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പോ​ലും ഞെ​ട്ടി​പ്പോ​യെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ശ​രീ​ര വ​ർ​ണ​ന​ക​ളും ചി​ത്ര​ങ്ങ​ളും രാ​ത്രി​യി​ൽ പ​ര​സ്പ​രം കൈ​മാ​റി​യി​രു​ന്ന​താ​യി വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. അ​ധ്യാ​പ​ക​നും വി​ദ്യാ​ർ​ഥിനിയു​മാ​യി ഉ​ണ്ടാ​വേ​ണ്ട ബ​ന്ധ​മാ​യി​രു​ന്നി​ല്ല ഇ​വ​ർ ത​മ്മി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്ന് സ​ഹ​പാ​ഠി​ക​ളും പ​റ​യു​ന്നു. മി​ക്ക സ​ന്ദേ​ങ്ങ​ളും അ​ർ​ധ​രാ​ത്രി​ക്കു​ ശേ​ഷ​മാ​യി​രു​ന്നു.​

ത​ന്‍റെ ഫോ​ട്ടോ ഈ ​രീതി​യി​ൽ എ​ടു​ക്ക​പ്പെ​ട്ടു​വെ​ന്ന് മ​ന​സി​ലാ​ക്കി​യ സ​ഹ​പാ​ഠി​യാ​യ വി​ദ്യാ​ർ​ഥി​നി​യാ​ണ് സം​ഭ​വം പു​റംലോ​ക​ത്തെ അ​റി​യി​ച്ച​ത്. പ്രിൻ​സി​പ്പ​ൽ ചാ​ർ​ജു​ള്ള എ​സ്.​ എ​സ്. അഭിലാഷിന് കോ​ള​ജി​ലെ ഒ​രു വി​ദ്യാ​ർ​ഥി​നി അ​യ​ച്ചു​കൊ​ടു​ത്ത ഫോ​ട്ടോ​യ്ക്ക് കീ​ഴി​ൽ അ​ദ്ദേ​ഹം എ​ഴു​തി​യ സ​ന്ദേ​ശ​മാ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യ​ത്. ഈ ​സ​ന്ദേ​ശം ശ്ര​ദ്ധ​യി​ൽപ്പെ​ട്ട വി​ദ്യാ​ർ​ഥി​നിയാ​ണ് ന​ട​ക്കാ​വ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. പ​രാ​തി ന​ൽ​കി​യ വി​ദ്യാ​ർ​ഥി​നിയു​ടെ ഭ​ർ​ത്താ​വും സം​ഘ​വും കോ​ള​ജി​ലെ​ത്തി അധ്യാപകനെ കയ്യേ​റ്റം ചെ​യ്ത​തോ​ടെ​യാ​ണ് സം​ഭ​വം വി​വാ​ദ​മാ​യ​ത്.


സം​സ്ഥാ​ന​ത്ത് നല്ല രീതിയിൽ പ്രവർത്തിക്കുന്ന ലേഡീസ് ഹോസ്റ്റലുകൾക്കെല്ലാം പേരുദോഷമുണ്ടാക്കാൻ ഇത്തരത്തിലുള്ള ചില സംഭവങ്ങൾ മാത്രം മതി. മൊ​ബൈ​ൽ ഫോ​ണു​ക​ൾ യ​ഥേ​ഷ്ടം ഉ​പ​യോ​ഗി​ക്കാമെന്നത് പലപ്പോഴും ചതിക്കുഴികളുണ്ടാകാൻ കാരണമാകുന്നു. ചില ലേഡീസ് ഹോസ്റ്റലുകളിൽ ആർക്കും എ​പ്പോ​ഴും ക​യ​റി​വ​രാവുന്ന സ്ഥിതിയാണ്. വാ​ർ​ഡ​നെ മ​ണി​യടി​ച്ചാ​ൽ മാ​ത്രം മ​തി. ഫേസ് ബു​ക്ക്, വാ​ട്ട്സ് ആ​പ്പ്, മെ​സ​ഞ്ച​ർ എ​ന്നി​ങ്ങ​നെ സ​മ​യം ത​ള്ളി​നീ​ക്കാ​ൻ ഏ​റെ വ​ഴി​ക​ളു​ണ്ടെ​ങ്കി​ലും അ​വി​ടെ ത​ന്നെ​യാ​ണ് ച​തി​ക്കുഴി​ക​ൾ വ​രു​ന്ന​തും. ഹോ​സ്റ്റ​ലു​ക​ളി​ൽ താ​മ​സി​ച്ച് പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥിനിക​ളെ പ്ര​ത്യേ​കം "നോ​ട്ട്’ ചെ​യ്യു​ന്ന സ​ഹ​പാ​ഠി​ക​ളും അ​ധ്യാ​പ​ക​രും ഉ​ണ്ട്. പ​ല​യി​ട​ത്തും മൈാ​ബൈ​ലു​ക​ൾ ത​ന്നെ​യാ​ണ് വി​ല്ല​നാ​കു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​പ്പോ​ഴും ച​തി​ക്കുഴി​ക​ളി​ൽ പെട്ടു​ക​ഴി​ഞ്ഞ​തി​നു​ശേ​ഷ​മാ​ണ് വി​വ​ര​ങ്ങ​ൾ അ​റി​യു​ന്ന​ത്. അ​പ്പോ​ഴേ​ക്കും ആ​ത്മ​ഹ​ത്യ​യാ​യി, പൊ​ല്ലാ​പ്പാ​യി. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​ക്കാ​ര്യ​ത്തി​ൽ പോ​ലീ​സി​ന് ഇ​ട​പെ​ടു​ന്ന​തി​ന് പ​രി​ധി​യു​ണ്ട്. പ​രാ​തി കി​ട്ടി​യാ​ൽ മാ​ത്ര​മേ ന​ട​പ​ടി എ​ന്തെ​ങ്കി​ലും എ​ടു​ക്കാ​ൻ ക​ഴി​യൂ. പ​ല​പ്പോ​ഴും ഇ​ത്ത​രം കേ​സു​ക​ൾ പു​റ​ത്തു​വ​ച്ചു​ത​ന്നെ മാ​ന​ഹാ​നി​യു​ടെ പേ​രി​ൽ ഒ​ത്തു​തീർ​പ്പാ​ക്കുക​യാ​ണ് ചെ​യ്യു​ന്ന​ത്.

പല ഹോസ്റ്റലുകളിലും ഈ ​രീ​തി​യി​ൽ സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കാ​റു​ണ്ട്. പി​ടി​ക്ക​പ്പെ​ടു​ന്പോ​ൾ ഒ​ന്നു​കി​ൽ ഹോ​സ്റ്റ​ൽ അ​ധി​കൃ​ത​ർ, അ​തു​മ​ല്ലെ​ങ്കി​ൽ സ്ഥാ​പ​ന മേ​ധാ​വി​ക​ൾ ഇ​ട​പെ​ട്ട് കാ​ര്യ​ങ്ങ​ൾ ഒ​തു​ക്കി​ത്തീർ​ക്കും.

ന​ട​പ​ടി എ​ടു​ക്കേ​ണ്ട​ത് അ​ധി​കൃ​ത​ർ

നി​ല​വി​ൽ അധ്യാപക നെതിരേ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ജാ​മ്യം ല​ഭി​ക്കു​ന്ന വ​കു​പ്പാ​ണ് ഇ​ത്ത​രം കേ​സു​ക​ളി​ൽ ചു​മ​ത്താ​റു​ള്ള​ത്. അ​ശ്ലീല സ​ന്ദേ​ശ​ങ്ങ​ൾ കൈ​മാ​റി എ​ന്ന​തു​മാ​ത്ര​മാ​ണ് ഇ​യാ​ൾ​ക്കെ​തി​രേ നി​ല​വി​ലു​ള്ള കു​റ്റം. അ​തേ​സ​മ​യം ത​ന്നെ ഒ​രു​സം​ഘം ആ​ളു​ക​ൾ അ​കാ​ര​ണ​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ്രി​ൻ​സി​പ്പ​ലും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​നി ന​ട​പ​ടി​എ​ടു​ക്കേ​ണ്ട​ത് സ്ഥാ​പ​നമേ​ധാ​വി​ക​ളാ​ണ്. ഇ​ക്കാ​ര്യം വി​ശ​ദ​മാ​യി അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.
അധ്യാപകനുമായി അശ്ലീ​ല ഫോ​ണ്‍ ബ​ന്ധം പു​ല​ർ​ത്തി പി​ടി​ക്ക​പ്പെ​ട്ട​പ്പോ​ൾ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച പെ​ണ്‍​കു​ട്ടി​ ആ​ശു​പ​ത്രി​ വി​ട്ട​ശേ​ഷ​മാ​യി​രി​ക്കും പോലീസ് തു​ട​ർന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​ എ​ന്നാ​ണ് അ​റി​യു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ൽ സ​ഹ​പാ​ഠി​ക​ളു​ടെ നി​ല​പാ​ടു​കൂ​ടി നി​ർ​ണാ​യ​ക​മാ​കും.

ന​ട​ക്കാ​വ് പോ​ലീ​സാ​ണ് നി​ല​വി​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. പ്രി​ൻ​സി​പ്പ​ലി​നെ ജാ​മ്യ​ത്തി​ൽ വി​ട്ടെ​ങ്കി​ലും എ​തു സ​മ​യ​ത്തും വി​ള​ച്ചാ​ൽ സ്റ്റേ​ഷ​നി​ൽ എ​ത്തി​ക്കൊ​ള്ളാ​മെ​ന്ന് ഇ​ദ്ദേ​ഹം അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​ദ്ദേ​ഹ​ത്തി​നെ​തി​രേ കേ​സെ​ടു​ത്ത​തി​നാ​ൽ ഇ​നി തൽസ്ഥാ​ന​ത്ത് തു​ട​രാ​ൻ ക​ഴി​യു​മോ എ​ന്ന​തും ചോ​ദ്യ​ചി​ഹ്ന​മാ​ണ്. ത​ന്‍റെ പ്ര​മോ​ഷ​ൻ ത​ട​യാ​നു​ള്ള ആ​സൂ​ത്രി​ത​ശ്ര​മ​മാ​ണ് ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് പി​ന്നി​ലെ​ന്ന് ഇ​ദ്ദേ​ഹം പ​റ​യു​ന്പോ​ഴും വാ​ട്ട്സ് ആ​പ്പ് വ​ഴി ഇ​ദ്ദേ​ഹം അ​യ​ച്ച സ​ന്ദേ​ശ​ങ്ങ​ൾ തെ​ളി​വാ​യി നി​ല​നി​ൽ​ക്കു​ന്നു .

സ്വ​ന്തം ലേ​ഖ​ക​ൻ


Loading...