രാജഭരണകാലത്ത് കേരളവും തമിഴ്നാടുമായി ബന്ധിക്കുന്ന പാത പാണ്ടിപ്പത്തിലൂടെ ഉണ്ടായിരുന്നു. ബോണക്കാട്ട്നിന്നു തുടങ്ങി മധുര ജില്ലയില്‍ അവസാനിക്കുന്നതായിരുന്നു പാത. പാണ്ടിപ്പത്തിലേക്ക് തിരുവനന്തപുരത്തുനിന്ന് അറുപതു കിലോമീറ്റർ ദൂരമുണ്ട്.
വിതുര-ബോണക്കാട് വഴിയാണ് യാത്ര. ബോണക്കാടും നിരവധി കാഴ്ചകളുണ്ട്. ബോണക്കാട്ടെ പ്രേതബംഗ്ലാവും ഇതിനോടൊപ്പം കാണാം. സാഹസികത ഇഷ്ടപ്പെടുന്നവരാണോ, എങ്കില്‍ വരൂ, പാണ്ടിപ്പത്തിന്റെ വശ്യസൗന്ദര്യം ആവോളം ആസ്വദിക്കാം...
പേര് വന്ന വഴിപാണ്ടി എന്നാല്‍ പാണ്ടിനാട് അഥവാ തമിഴ്നാട് എന്നര്‍ഥം. പത്ത് എന്നാല്‍ പത്ത്. അതായത്, കല്ലാര്‍ മേഖലയില്‍നിന്ന് പത്ത് മൈല്‍ ദൂരമാണ് പണ്ടിപ്പത്തിലേക്കുള്ളത്. അങ്ങനെയാണ് ഈ സ്ഥലത്തിന് പാണ്ടിപ്പത്ത് എന്നു പേരുവരാന്‍ കാരണമെന്നു പറയപ്പെടുന്നു.