Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
രക്തക്കറ ഉണങ്ങാത്ത ഒരു തെരുവിന്റെ കഥ
നഗരവീഥികളിലെ സുരക്ഷിതത്വത്തിന് സൂര്യനസ്തമിക്കും വരെ മാത്രമാണായുസുള്ളത്. പകല്‍വെളിച്ചത്തില്‍ സംരക്ഷകരായുള്ളവര് ഇരുള് വന്ന് പരക്കും മുമ്പേ തന്നെ തെരുവില്‍ നിന്നകലും. പിന്നെ ഇടക്കിടെ തെളിയുന്ന ഹെഡ്ലൈറ്റ് വെളിച്ചവും തെരുവ് വിളക്കുകളും മാത്രം ... കോഴിക്കോടിന്റെ ഓരോ വീഥികള്‍ക്കും പറയാനുള്ളത് രക്തം പുരണ്ട കഥകളാണ്. അപകടങ്ങളില്‍ പൊലിയുന്ന ജീവനുകള്‍ക്കൊപ്പം ഘാതകനാല്‍ മുറിവേറ്റ് രക്തം വാര്‍ന്ന് പടിഞ്ഞു വീഴുന്ന ജീവനുകളുടെ എണ്ണവും കൂടിവരികയാണ്. ഇടവഴികളിലും ഇടറോഡുകളിലും എപ്പോള്‍ വേണമെങ്കിലും ആരും കൊല്ലപ്പെടാമെന്ന അവസ്ഥ... രക്തത്തില്‍ മുങ്ങിയ മൃതദേഹങ്ങള്‍ കണ്ട് ഭയചിത്തരായവരുടെ നിലവിളികള്‍ കേട്ടാണ് പലപ്പോഴും നഗരമുണരുന്നത്.
മദ്യം കുറഞ്ഞു .. ജീവന് പോയി...
നടുവട്ടം സ്വദേശി രാജന് (70) കൊലചെയ്യപ്പെട്ടത് ഈ മാസം 23 നാണ്. ഗ്ലാസിലൊഴിച്ച മദ്യം കുറഞ്ഞതിന്റെ പേരിലായിരുന്നു രാജന് ജീവന് നഷ്ടമായതെന്നാണ് പോലീസ് പറയുന്നത്. ചിന്താവളപ്പിനും കോട്ടപ്പറമ്പിനും ഇടയിലെ റോഡരികില്‍ അതിരാവിലെയാണ് രാജനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ സ്വാഭാവിക മരണമാണെന്നായിരുന്നു പോലീസിന്റെ വിലയിരുത്തല്‍. രാജന് മരിച്ചുകിടന്നതിന് സമീപത്ത് ബലപ്രയോഗത്തിന്റേയോ മറ്റും ലക്ഷണങ്ങളില്ലാത്തതിനാല്‍ പോലീസ് സ്വാഭാവിക മരണമാണെന്ന് കരുതി. എന്നാല്‍ പിന്നീടാണ് വാരിയെല്ല് പൊട്ടി ദേഹത്ത് പരുക്കുകളേറ്റതായി വ്യക്തമായത്. ഇതോടെ സ്വാഭാവിക മരണമെന്ന് കരുതിയ പോലീസ് കൊലപാതകമാണെന്നുറപ്പിച്ചു.
പ്രദേശത്തെ സിസിടിവി കാമറകള്‍ പരിശോധിച്ചതില്‍ നിന്നു രാജനുമായി അടുത്ത ബന്ധമുള്ളവരില്‍ നിന്നും മറ്റും ലഭിച്ച വിവരത്തെ തുടര്‍ന്ന് പ്രതി ഉത്തരേന്ത്യക്കാരനാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. കൊലപാതകത്തിന്റെ കാരണം കേട്ട അന്വേഷണ ഉദ്യോഗസ്ഥരും ഞെട്ടി... രാജനും ഉത്തരേന്ത്യക്കാരനായ സുഹൃത്തും ഒരുമിച്ചിരുന്നു മദ്യപിക്കുകയായിരുന്നു.
മദ്യം ഗ്ലാസിലേക്ക് ഒഴിച്ചത് ഉത്തരേന്ത്യക്കാരനായിരുന്നു. ഒഴിക്കുന്നതിനിടെ രാജന്റെ ഗ്ലാസില്‍ മദ്യം കുറഞ്ഞു. അതിനെ തുടര്‍ന്ന് രണ്ടുപേരും തമ്മില്‍ വഴക്കായി. പിന്നീടത് വാക്കേറ്റത്തിലും കയ്യാങ്കളിയിലുമെത്തി. ഒടുവില്‍ രാജനെ സുഹൃത്ത് തന്നെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം.
ഇനി ആര് ?
ഒന്നര വര്‍ഷത്തിനിടെ രണ്ടാമത്തെ കൊലപാതകമാണ് ഈസ്റ്റ് കോട്ടപ്പറമ്പില്‍ റോഡില്‍ നടക്കുന്നത്. ഇരുവശത്തുമായി നിരവധി കടകളും തിരക്കുമുണ്ടെങ്കിലും രാത്രിയില്‍ ഈ ഭാഗങ്ങളില്‍ ആളുകളുണ്ടാവാറില്ല. അതിനാല്‍ തന്നെ സാമൂഹ്യവിരുദ്ധരുടേയും ലഹരിമാഫിയയുടേയും വിഹാരകേന്ദ്രമായി ഈ റോഡ് രാത്രിയില്‍ മാറും. കഴിഞ്ഞ ദിവസം രാജന് കൊലചെയ്യപ്പെട്ടത് ഈ റോഡിലാണ്. ഇതിന് മുമ്പും ഈസ്റ്റ് കോട്ടപ്പറമ്പ് റോഡില്‍ കൊലപാതകം നടന്നിരുന്നു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 23 നായിരുന്നു കോട്ടപ്പറമ്പ് ആശുപത്രിക്കു മുന്നിലെ ഈസ്റ്റ് കോട്ടപ്പറമ്പ് സ്വദേശി സിയ (45) യെ ഗുരുതരപരുക്കുകളോടെ ഈസ്റ്റ് കോട്ടപ്പറമ്പ് വട്ടക്കിണറിനു സമീപത്തെ കടയുടെ വരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം കണ്ടത്. മരണം കൊലപാതകമെന്ന് പോലീസിന് ആദ്യഘട്ടത്തില്‍ തന്നെ വ്യക്തമായിരുന്നു. രണ്ട് കൊലപാതകം നടന്ന ഈ റോഡിലൂടെ അസമയത്ത് യാത്രചെയ്യാന്‍ പോലും നഗരവാസികള്ക്കിപ്പോള് ഭയമാണ്.
ട്രാന്‍സ്ജെന്‍ഡറും ഇര
കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ശങ്കുണ്ണിനായര് റോഡിലും കൊലപാതകം നടന്നിരുന്നു. ഈ വര്‍ഷം മാര്‍ച്ച് 30 നാണ് കോഴിക്കോട് നഗരത്തില്‍ മൈസൂര്‍ സ്വദേശിയായ ശാലു(40)നെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രാവിലെ ഒമ്പത് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലുള്ളവര്‍ സാധാരണ ഒത്തു ചേരുന്ന പ്രദേശമാണിത്. മൈസൂര്‍ സ്വദേശിയെങ്കിലും ഇവര്‍ സ്ഥിരമായി താമസിക്കുന്നത് കണ്ണൂരിലാണ്. കൊലചെയ്യപ്പെടുന്നതിന് തൊട്ടു മുമ്പാണ് ശാലു കോഴിക്കോട്ടെത്തിയത്. നിമിഷനേരം കൊണ്ട് ശാലുവിനെ ഘാതകന് കൊലപ്പെടുത്തുകയായിരുന്നു.
ഘാതകനില്ലാത്ത "കൃത്യങ്ങള്‍ '
നഗരഹൃദയങ്ങളിലെ വീഥികളില്‍ രക്തം വാര്‍ന്ന് മരിച്ചവരുടെ കൊലപാതകത്തിന് പിന്നിലുള്ളവര്‍ എവിടെ ? ഒരു വര്‍ഷത്തിനിടെ മരിച്ച സിയയുടേയും ശാലുവിന്റെയും ഘാതകനെ പോലീസിന് ഇതുവരേയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ശാലുവിന്റെ മരണത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തത് നടക്കാവ് പോലീസാണ്. കേസന്വേഷണത്തിന്റെആദ്യഘട്ടമെന്ന നിലയില്‍ പരിചിതരായവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കൂടാതെ ശാലു മരിച്ച സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു. വാക്കു തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കൊലപാതകമെന്നാണ് പോലീസിന്റെ നിഗമനം. കഴുത്തില്‍ സാരി കുരുക്കി ശ്വാസം മുട്ടിച്ചാണ് ശാലുവിനെ കൊലപ്പെടുത്തിയത്. ശരീരത്തില്‍ മുറിവുകളുമേറ്റിട്ടുണ്ട്. എന്നാല്‍ പ്രതികളാരെന്നത് അവ്യക്തമായിരുന്നു.
മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് ദിവസങ്ങളോളം അന്വേഷിച്ചുവെന്നാണ് പോലീസ് പറയുന്നത്. എന്നിട്ടും ഫലമുണ്ടായില്ല. പ്രതിഷേധങ്ങളും ആരോപണങ്ങളും ഉണ്ടാവാനുള്ള സാധ്യതകള്‍ കണക്കിലെടുത്ത് പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തിരുന്നു. അറസ്റ്റ് ഉടനുണ്ടാവുമെന്ന രീതിയില്‍വരെ പ്രചാരണമുണ്ടായി. എന്നാല്‍ അറസ്റ്റുണ്ടായില്ല. സിയയുടെ കൊലപാതകം കസബ പോലീസായിരുന്നു അന്വേഷിച്ചിരുന്നത്. മരിച്ച സ്ഥലവും പരിസരവും കസബ സിഐ ഹരിപ്രസാദ് പരിശോധിച്ചിരുന്നു.
ഫോറന്‍സിക് സംഘവും വിരലടയാള വിദഗ്ധരും സംഭവസ്ഥലം പരിശോധിച്ചെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. 50 ഓളം പേരെയാണ് സിയ കേസുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്തത്. പ്രദേശത്തുണ്ടാവാറുള്ള ഇതരസംസ്ഥാന തൊഴിലാളികളേയും സിയയുമായി ബന്ധപ്പെട്ടവരേയും ബന്ധുക്കളേയും വരെ ചോദ്യം ചെയ്തെങ്കിലും ഘാതകനിലേക്കെത്തുന്ന തുമ്പുകള്‍ ഒന്നും ലഭിച്ചില്ല. തുടര്‍ന്ന് കേസിപ്പോള്‍ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്.
മെലഡിയുടെ രാജ്ഞി
1944 മാർച്ചിൽ ജനിച്ച ബി. വസന്ത എൺപതാം പിറന്നാൾ ആഘോഷിക്കുകയാണ് ഈ വർഷം. അതിമ
അന്പന്പോ എന്തൊരു "വന്പൻ' വിജയം!
സ്വാതന്ത്ര്യത്തിനു ശേഷം നടന്ന മിക്ക തെരഞ്ഞെടുപ്പുകളിലും വൻ ഭൂരിപക്ഷത്തോടെ അധി
"കാര്യം കാണാൻ കഴുതക്കാൽ പിടിച്ചപ്പോൾ'
കാര്യം കാണാൻ കഴുതക്കാലും പിടിക്കണം എന്നൊരു പഴഞ്ചൊല്ലുണ്ട്, ഈ പഴഞ്ചൊല്ലിൽ പതിര
രാജ്യത്തെ ഞെട്ടിച്ച ചില തോൽവികൾ
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ എല്ലാവരും ആരു ജയിക്കും ആരു തോൽ
തീ പടരുന്ന ‘തരിശ് ഭൂമി’
കച്ചത്തീവ്വ് എന്ന പേരിന്റെ അർഥം തരിശ് ഭൂമി എന്നാണ്. എന്നാൽ ഇന്ന് അത് വെറുമൊരു
പാമ്പുകളുടെ പ്രിയപ്പെട്ട രക്ഷക; പുലിയാണ് വിദ്യ രാജു
വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് "എവ
ഒരു മുയ്യം മോഡൽ കൃഷിക്കഥ
ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിഷം കലർന്ന പച്ചക്കറികൾ തങ്ങളുടെ വീട്ടിലേക്
പരാജയ പരന്പരകളിൽ തളരാതെ; ഒരു കെഎഫ്സി വിജയഗാഥ
ലോകമെന്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് സുപരിചിതമാണ് കെഎഫ്സി (കെന്റക്കി ഫ്രൈഡ് ച
ഒരു അതികായന്റെ പതനം!
ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെ
പാന്പൻ പാലത്തിനു പുതിയ ഭാവം
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ
കാലുമാറൽ രാഷ്ട്രീയം അഥവാ; "ആയാറാം ഗയാറാം'
രാഷ്ട്രീയപ്പാർട്ടിക്കാരുടെ കാലുമാറ്റത്തിന് പൊതുവേയുള്ള പരിഹാസച്ചൊല്ലാണ് "ആയ
ഉള്ളു നിറയെ സംഗീതം
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥ
മഹേഷിന്റെ ‘ഉൾക്കാഴ്ച'
അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ
ചരിത്രം ഈ ക്ഷേത്രം
ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോധ്യ.
പാർഥസാരഥിയും ഗാനഗന്ധർവനും
വർഷങ്ങൾക്കു മുന്‍പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാര
ടെക്നോക്രാറ്റില്നിന്ന് കര്ഷകനേതാവിലേക്ക്
പി.കെ. രാംദാസ് എന്ന വന്മരം വീണപ്പോള്‍ ഇനി ആര് എന്ന് ചോദിച്ചതുപോലെയായിരുന്നു അ
മരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാര
പൂരത്തിന്റെ നാട്ടിൽനിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്രകൾ
ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടി
സിമ്മില്‍ കുടുങ്ങരുത്....! വ്യാജന്മാര് ഇനി റേഞ്ചിന് പുറത്ത്
കോഴിക്കോട്: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവാണ് നമ്മളില്‍ പലരും.
പടക്കങ്ങൾ പൊട്ടാത്ത നാട്
പടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റ
പതിനെട്ടുകാരന്റെ കന്പനിക്ക് 100 കോടിയുടെ ആസ്തി
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കു
വെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക. ഒരു
അധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തോല്പിച്ച സിന്ധ്യ
രണ്ടാം ഭാഗം
ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യ
രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീന
സജീവം സജ്ജീവ് ബാലകൃഷ്ണൻ
സീമ മോഹന്‍ലാല്‍
കൊച്ചി: നികുതിക്കണക്കുകളിലെ കൂട്ടലും കിഴിക്കലും പൂ
അപൂർവം ഈ സമരജീവിതം
കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാ
പൊന്ത കാടുകെട്ടി
കോവിഡ് കാലത്തെ ഒരു നൻപകൽ നേരത്ത് മയക്കം വിട്ട് പുതിയ സ്വപ്നങ്ങളിലേക്ക് ഉണർ
അരിട്ടപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ്, വയസ് 89
തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായ 89കാരിയായ വീരമ്മാൾ അമ
തെരഞ്ഞെടുപ്പുഗോദയിലെ അതികായ ഗായത്രിദേവി
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വനിതയാണ് ഗായത്രീദേവി. ഇന്നത്തെ
മരുഭൂമിയെ പച്ചക്കറികൾ കൊണ്ട് പച്ച പുതപ്പിച്ച്...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...
എന്ന പാ
വചസിലെ വായനാവസന്തം
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു ഗൃഹപ്രവേശം നടന്നു. "വചസ്'
10 വർഷം 1,500 നാടക വേദികൾ, 20 വർഷം 75 സിനിമകൾ
പാട്യം ശ്രീനി എന്ന ശ്രീനിവാസനും നർത്തകൻ വിനീതിനും ശേഷം കണ്ണൂർ ജില്ലയിൽ നിന്ന്
കണ്ണീർപ്പാടങ്ങൾ വറ്റിച്ച വിപ്ലവകാരി
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയുംപോലെ കേവലമൊരു ഭക്ഷ്
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയി
കൈക്കരുത്തിൽ ഉയരങ്ങളിലേക്ക്
കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായികവിനോദങ
സത്യമോ മിഥ്യയോ?
അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും 'തുമ്പ
കൈയിലല്ല കാര്യം ചങ്കുറപ്പിലാണ്...
അഗസ്ത്യമലയുടെ അടിവാരത്തെ ശ്രീധരൻകാണിക്ക് കൈ കളില്ലെങ്കിലും ചങ്കുറപ്പ് ആവോ
കുഞ്ഞൂഞ്ഞ് അങ്ങനെ ‘കുഞ്ഞ്’ ആയി
ഉമ്മൻ ചാണ്ടിയുടെ പാതിമെയ്യായിനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമ
പിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെ
എംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസത്തിന് നവതി
എം.ടി. വാസുദേവൻ നായർ - മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മു
ജൂലൈയുടെ നഷ്ടം
""ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില
സജീവ് ഡോക്ടർ കഥയെഴുതുകയാണ്...
തൃശൂർ: പ്രിസ്ക്രിപ്ഷൻ എഴുതുന്ന കൈവിരൽത്തുമ്പിൽ നിന്നും കഥയും കവിതയും മനോഹരമാ
പോലീസ് കര്ഷകന്
നീതി നിര്‍വഹണത്തിനൊപ്പം കൃഷിയില്‍ നൂറുമേനി വിളയിക്കാനും തനിക്ക് കഴിയുമെന്ന്
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരി
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അ
വരവൂർ ഗോൾഡ് : മണ്ണിൽ വിളയുന്ന സ്വർണം
വരവൂരിലെ സ്വർണം അഥവാ വരവൂർ ഗോൾഡ് എന്ന് കേട്ടിട്ടുണ്ടോ. സാക്ഷാൽ സ്വർണവുമായി വ
വൈപ്പിനിൽനിന്നു ലഡാക്കിലേക്ക്
അലകടലിന്റെ തീരത്തുനിന്നു കിലോമീറ്ററുകൾ താണ്ടി സമതലങ്ങളും കുന്നും കാടും കട
ചരിത്രത്തിന്റെ ഓർമയായി "കൊതി'ക്കല്ല്
പഴയ നാട്ടുരാജ്യങ്ങളുടെ ഓർമ പേറുന്ന അതിർത്തിക്കല്ലുണ്ട് കാഞ്ഞിരമറ്റത്ത്. കൊച
"വീട്ടിലെ ആശുപത്രി'
ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ഒരു വീട് ഒരുപാ
Latest News
ജനാധിപത്യ, മതേതര മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന വിദ്യാഭ്യാസ നയമാണ് സർക്കാർ പിൻതുടരുന്നത്: വി. ശിവൻകുട്ടി
വൈദ്യുതി ലൈൻ മാറ്റുന്നതിനിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; പോലീസിനെതിരേ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം; പ്രതിക്ക് 44 വര്‍ഷം കഠിന തടവും പിഴയും
ഇന്ത്യൻ ബഹിരാകാശ വ്യവസായം വളർച്ചയുടെ സുപ്രധാന കാലഘട്ടത്തിൽ: എസ്. സോമനാഥ്
Latest News
ജനാധിപത്യ, മതേതര മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന വിദ്യാഭ്യാസ നയമാണ് സർക്കാർ പിൻതുടരുന്നത്: വി. ശിവൻകുട്ടി
വൈദ്യുതി ലൈൻ മാറ്റുന്നതിനിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; പോലീസിനെതിരേ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം; പ്രതിക്ക് 44 വര്‍ഷം കഠിന തടവും പിഴയും
ഇന്ത്യൻ ബഹിരാകാശ വ്യവസായം വളർച്ചയുടെ സുപ്രധാന കാലഘട്ടത്തിൽ: എസ്. സോമനാഥ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top