ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള മുജ്തബ ഖമനയ് വീഡിയോ ദൃശ്യത്തിനിടെ
ടെഹ്റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള മുജ്തബ ഖമനയ്യുടെ ആരോഗ്യാവസ്ഥ സംബന്ധിച്ച് അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ, അദ്ദേഹത്തിന്റെ പുതിയ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ട് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ മെഹർ. 12 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ മൊജ്തബ ഖമനയ് അനുയായികളുമായി സംസാരിക്കുന്നത് കാണാമെങ്കിലും, ഇത് എപ്പോൾ, എവിടെ വെച്ച് ചിത്രീകരിച്ചതാണെന്ന് വ്യക്തമല്ല.
ഫെബ്രുവരി 28-നുണ്ടായ യുഎസ്-ഇസ്രയേൽ വ്യോമാക്രമണത്തിൽ മുൻ പരമോന്നത നേതാവും പിതാവുമായ അലി ഖമനയ് കൊല്ലപ്പെടുകയും മൊജ്തബയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു. തുടർന്ന് അദ്ദേഹം പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. കറുത്ത തലപ്പാവും ചാരനിറത്തിലുള്ള വസ്ത്രവും ധരിച്ച് മുറിയിൽ തറയിലിരുന്ന് ആളുകളുമായി സംസാരിക്കുന്ന രൂപത്തിലാണ് ഖമേനിയെ വീഡിയോയിൽ കാണുന്നത്.
Tags : MojtabaKhamenei DeepikaNews LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash