x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേരളം എന്ന പേര് ഔദ്യോഗികമാക്കാനുള്ള ബിൽ തിങ്കളാഴ്ച ലോക്സഭയിൽ

ഓൺലൈൻ ഡെസ്ക്
Published: August 9, 2026 02:13 PM IST | Updated: August 9, 2026 02:13 PM IST

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: സംസ്ഥാനത്തിന്‍റെ ഔദ്യോഗിക നാമം "കേരളം' എന്നാക്കുന്നതിനുള്ള ഔദ്യോഗിക ബിൽ തിങ്കളാഴ്ച ലോക്സഭയിൽ അവതരിപ്പിക്കും. ലോക്സഭയുടെ കാര്യപരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ബിൽ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായാണ് സഭയിൽ അവതരിപ്പിക്കുക.

ഭരണഘടനാപരമായും ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്‍റെ പേര് പൂർണ്ണമായി "കേരളം' എന്ന് പുനർനാമകരണം ചെയ്യുക എന്നതാണ് ഈ ബില്ലിന്‍റെ പ്രധാന ലക്ഷ്യം.

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് സംസ്ഥാനത്തിന്‍റെ ഔദ്യോഗിക നാമം "കേരളം' എന്നാക്കി മാറ്റുന്നതിനുള്ള നടപടികൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്.

Tags : Kerala LokSabha Bill Deepika DeepikaNewspaper BreakingNews NewsUpdate

Recent News

Corehub Up